അവരൊക്കെയും പലകാലങ്ങളില്‍
എന്റെ സ്വപ്നങ്ങളില്‍ നിന്നും
എന്തിനെന്നോ എവിടെക്കെന്നോ
പറയാതെ ഇറങ്ങിപോയവര്‍
ഇരുട്ട് കടല്‍ നിറച്ച പകലിലും
ഒഴിമുറിയാതെ സ്വപ്‌നങ്ങള്‍
പിന്നെയും എന്നെ കാണുന്നു
മരിച്ചവരുടെ വയലിലേക്കു
അവരെന്നെ എടുത്തുകൊണ്ടുപോയി
വഴിയില്‍ തോളുരുമ്മിയിരുന്നവര്‍
നുണകള്‍ വാറ്റിയ വീഞ്ഞിന്റെ
ലഹരിയില്‍ പരസ്പരം തലചായ്കെ
ശവപ്പായയില്‍ ചുരുണ്ടു കിടന്നഞാന്‍
ചിരിച്ചു ചിരിച്ചു വിറങ്ങലിച്ചു
അനുതാപത്തിന്റെ മേലങ്കി പുതച്ചു
അവസാനകാഴ്ച്ക്കു നീ വന്നു നില്ക്കരുത്
പരാജിതനു ഓര്മ്മയിടങ്ങളോ,
അവശേഷിപ്പുകളോ , അടയാളങ്ങളോ ഇല്ല
അവനെന്നും മരിച്ചവരുടെ വയലിലെ
വളക്കൂറില്ലാത്ത ചുവന്ന മണ്‍തരിമാത്രം
എന്റെ സ്വപ്നങ്ങളില്‍ നിന്നും
എന്തിനെന്നോ എവിടെക്കെന്നോ
പറയാതെ ഇറങ്ങിപോയവര്‍
ഇരുട്ട് കടല്‍ നിറച്ച പകലിലും
ഒഴിമുറിയാതെ സ്വപ്‌നങ്ങള്‍
പിന്നെയും എന്നെ കാണുന്നു
മരിച്ചവരുടെ വയലിലേക്കു
അവരെന്നെ എടുത്തുകൊണ്ടുപോയി
വഴിയില്‍ തോളുരുമ്മിയിരുന്നവര്‍
നുണകള്‍ വാറ്റിയ വീഞ്ഞിന്റെ
ലഹരിയില്‍ പരസ്പരം തലചായ്കെ
ശവപ്പായയില്‍ ചുരുണ്ടു കിടന്നഞാന്‍
ചിരിച്ചു ചിരിച്ചു വിറങ്ങലിച്ചു
അനുതാപത്തിന്റെ മേലങ്കി പുതച്ചു
അവസാനകാഴ്ച്ക്കു നീ വന്നു നില്ക്കരുത്
പരാജിതനു ഓര്മ്മയിടങ്ങളോ,
അവശേഷിപ്പുകളോ , അടയാളങ്ങളോ ഇല്ല
അവനെന്നും മരിച്ചവരുടെ വയലിലെ
വളക്കൂറില്ലാത്ത ചുവന്ന മണ്‍തരിമാത്രം