Pages

Saturday, August 27, 2011

വൃത്തങ്ങള്‍ക്കുള്ളിലെ ചതുരങ്ങള്‍

പൊരുത്തം നോക്കി
ഗണം നോക്കി
ശുഭമുഹൂര്‍ത്തത്തില്‍
ചേര്‍ത്തു വെച്ചാലും
വൃത്തത്തിനുള്ളിലെ
ചതുരക്കട്ട പോലെയാണ്‌
ചില ജീവിതങ്ങള്‍

ഇടത്തോട്ടു തിരിഞ്ഞും  
വലത്തോട്ടു നീങ്ങിയും
വട്ടം കറങ്ങിയുമൊക്കെ
ഒന്നാകാനെത്ര ശ്രമിച്ചാലും
പിന്നെയും ബാക്കിയാവുന്ന
അകല്‍ച്ചയുടെ വിടവുകള്‍
തുറക്കാനാവാത്ത മനസ്സുകളുടെ  
നിഴലുകള്‍ തീര്‍ക്കുന്ന
പ്രണയമൊഴിഞ്ഞ രാപകലുകള്‍

നിലാവ് പെയ്യുമ്പോഴും
നെടുവീര്‍പ്പുകള്‍ നിറയുന്ന
അകത്തളങ്ങള്‍,സങ്കല്പങ്ങളുടെ
വാചാലതയില്‍ മൌനംനിറച്ച്
മാഞ്ഞുപോകുന്ന ഋതുഭേദങ്ങള്‍  
പുകയില്ലാത്ത അടുപ്പിനുമുന്നിലും
കരളിലെപുകയേറ്റ്‌ നീറുന്നകണ്ണുകള്‍
പിന്നെ സ്വയമൊതുങ്ങി
ഒരരികിലേയ്ക്ക് നീങ്ങുന്തോറും
മറുവശത്ത് വലുതാകുന്ന
ഇരുള്‍ നിറഞ്ഞ ഗര്‍ത്തങ്ങള്‍

വിട്ടുവീഴ്ചയുടെ നൂല്‍പാലത്തില്‍
അഭ്യാസിയെപോലെ ഓരോചുവടും
സൂക്ഷ്മതയോടെ നടന്നാലും
എപ്പോഴാണ് ഒളിച്ചിരിക്കുന്ന
വിഷാദത്തിന്‍റെ മരണക്കയത്തില്‍
വഴുതി വീഴുന്നതെന്നറിയില്ല
ഒന്നുകില്‍ ചുവടുപിഴച്ച്
അല്ലെങ്കില്‍ അവഗണനയുടെ
തീക്കാറ്റില്‍ വെന്തുലഞ്ഞ്

വൃത്തമോ ചതുരമോ
ആകുവാനാവാതെ
ആയുസ്സൊടുങ്ങുംവരെ
ജീവനില്ലാത്ത ജീവിതംമാത്രം 

33 comments:

കൊമ്പന്‍ said...
This comment has been removed by the author.
കൊമ്പന്‍ said...

ഗ്രഹ പൊരുത്തമല്ല മന പൊരുത്തം ആതാണ് വേണ്ടത്

- സോണി - said...

അരികുകള്‍ ഇല്ലാത്ത വൃത്തം
കോണുകള്‍ പലതുള്ള ചതുരം.
വൃത്തത്തിന് ഉള്ളിലായാലും, തിരിയുമ്പോള്‍, അനങ്ങുമ്പോള്‍ പരസ്പരം മുറിയുന്ന, മുറിയ്ക്കപ്പെടുന്ന ജീവിതങ്ങള്‍....

നല്ല വരികള്‍, സമ്പുഷ്ടമായ ആശയം.
ഒരുപക്ഷെ ചിലര്‍ക്കെങ്കിലും ഇത് ദഹിക്കില്ല, പ്രത്യേകിച്ച് ചില പക്ഷപാതികള്‍ക്ക്.

വേനൽപക്ഷി said...

പുകയില്ലാത്ത അടുപ്പിനുമുന്നിലും
കരളിലെപുകയേറ്റ്‌ നീറുന്നകണ്ണുകള്‍...
നല്ല വരികൾ...കവിത ഇഷ്ടമായി...

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...

കൊള്ളാം. (കവിതകളെ പറ്റി ഇങ്ങനെയൊക്കെ പറയാനേ അറിയൂ)

Kalavallabhan said...

വെളുപ്പിനെ മുറിക്കുന്ന കറുപ്പു ചതുരങ്ങളെ കണ്ടാലും പച്ച നോട്ടിന്റെ തിളക്കത്തിൽ കണ്ണടച്ച് ചേർക്കുന്ന കച്ചവടത്തിന്റെ തുടർക്കഥ.

Raveena Raveendran said...

പുകയില്ലാത്ത അടുപ്പിനുമുന്നിലും
കരളിലെപുകയേറ്റ്‌ നീറുന്നകണ്ണുകള്‍

ഈ വരികള്‍ കൂടുതല്‍ ഇഷ്ടായി ....

keraladasanunni said...

പൊരുത്തപ്പെടാനാവാത്ത ബന്ധങ്ങള്‍ വൃത്തത്തിനകത്തെ ചതുരം പോലെയാണ്. പരസ്പരം വേദനിപ്പിക്കാനേ അത്തരം ബന്ധങ്ങള്‍ക്ക് കഴിയൂ. നല്ല ആശയം, നല്ല കവിത.

ഷാജു അത്താണിക്കല്‍ said...

ചിലത്തങ്ങനെയാണ് വെറും ചതുര ക്കട്ടകള്‍
നല്ല വരികള്‍

വീ കെ said...

ജീവിതമാവുമ്പോൾ വൃത്തവും ചതുരവുമെല്ലാം കറങ്ങിത്തിരിഞ്ഞു വരും.വരണം...! അങ്ങനെയല്ലാത്തതിനെ ജീവിതമെന്നു പറയാനാവില്ല. സുഖദുഃഖസമ്മിശ്രമല്ലെ ജീവിതം.
കവിത നന്നായിരിക്കുന്നു.
ആശംസകൾ.

മന്‍സൂര്‍ ചെറുവാടി said...

മനോഹരം . ഇഷ്ടമായി വരികള്‍

the man to walk with said...

True..


Best wishes

Musthu Kuttippuram said...

പൊരുത്തം നോക്കി
ഗണം നോക്കി
ശുഭമുഹൂര്‍ത്തത്തില്‍
ചേര്‍ത്തു വെച്ചാലും
വൃത്തത്തിനുള്ളിലെ
ചതുരക്കട്ട പോലെയാണ്‌
ചില ജീവിതങ്ങള്‍
.......................
ചില ജീവിതങ്ങള്‍ അങ്ങിനെതന്നെയാണ്,, പുറത്തുനിന്നു നോക്കുമ്പോള്‍ വൃത്തം മാത്രമേ മറ്റുള്ളവര്‍ കാണുകയുള്ളു,,, ഉള്ളിലെ ചതുരമുണ്ടാക്കുന്ന അകല്‍ച്ചയുടെ വിടവുകള്‍ പലപ്പോഴും കാണാതെ പോകുന്നു,,,കൊമ്പന്‍ പറഞ്ഞപോലെ ഗ്രഹപൊരുത്തത്തേക്കാളുപരി മനപ്പൊരുത്തം തന്നെയാണ് വേണ്ടത്,,,,
നല്ല വരികള്‍,,, നന്നായി അവതരിപ്പിച്ചു,,,, ഭാവുകങ്ങള്‍....

റാണിപ്രിയ said...

നല്ല വരികൾ..

snehitha said...

"പൊരുത്തം നോക്കി
ഗണം നോക്കി
ശുഭമുഹൂര്‍ത്തത്തില്‍
ചേര്‍ത്തു വെച്ചാലും
വൃത്തത്തിനുള്ളിലെ
ചതുരക്കട്ട പോലെയാണ്‌
ചില ജീവിതങ്ങള്‍"
നല്ല വരികള്‍.....

കണ്ണൂര്‍ മീറ്റിനു കാണാം.സെപ്റ്റം: പതിനൊന്നിന്.

mini//മിനി said...

നല്ല വൃത്തവും കോണും ചതുരവും

അഭി said...

നല്ല വരികൾ...കവിത ഇഷ്ടമായി.

ഒരു യാത്രികന്‍ said...

ലളിതം മനോഹരം .........സസ്നേഹം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല വരികൾ

Echmukutty said...

ശരിയാണ്.

കവിത വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

സിദ്ധീക്ക.. said...

വൃത്തത്തില്‍ ഒതുങ്ങാത്ത ചതുരങ്ങള്‍ , ഈ ചിന്തകള്‍ ..

Sapna Anu B.George said...

സങ്കല്പങ്ങളുടെ
വാചാലതയില്‍ മൌനംനിറച്ച്
മാഞ്ഞുപോകുന്ന ഋതുഭേദങ്ങള്‍ .....Beautiful lines Dhanalakshmy

ചന്ദ്രകാന്തം said...

വൃത്തത്തിനുള്ളിലെ
ചതുരക്കട്ട!
നല്ല ചിന്ത.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ശുഭമുഹൂര്‍ത്തത്തില്‍ ചേര്‍ത്തു വെച്ചാലും
വൃത്തത്തിനുള്ളിലെ ചതുരക്കട്ട പോലെയാണ്‌
എല്ലാ ജീവിതങ്ങളും...!

കുസുമം ആര്‍ പുന്നപ്ര said...

വൃത്തമോ ചതുരമോ
ആകുവാനാവാതെ
ആയുസ്സൊടുങ്ങുംവരെ
ജീവനില്ലാത്ത ജീവിതംമാത്രം
കൊള്ളാം കവിത

കുസുമം ആര്‍ പുന്നപ്ര said...

ഒരു ഓണക്കവിത പ്രതീക്ഷിക്കുന്നു.

കലാധരന്‍.ടി.പി. said...

വൃത്തങ്ങല്‍ക്കുള്ളിലെ ചതുരത്തിലും
ചതുരത്തിനുള്ളിലെ വൃത്തത്തിലും
ഒഴിവിടങ്ങള്‍ ഉണ്ടാകണം
എങ്കിലേ അതു നിറയ്ക്കാന്‍ പറ്റൂ
നിറവിന്റെ പൊരുത്തം
വൃത്തം ചാതുരമാല്ലാതിരിക്കട്ടെ
എന്നാശ .

ജീ . ആര്‍ . കവിയൂര്‍ said...

ഈ ജീവിത വേദാന്തങ്ങള്‍
കരതലാമലകമാക്കി മധുരം
എത്ര അകലെയാണെന്നു കാട്ടിതന്ന
കവിക്ക്‌ നന്ദി ,അതോടൊപ്പം ഇത്
എഴുതുവാന്‍ കരുത്തു തന്ന വാക്ക് ദേവതക്കും നന്ദി

സുരേഷ്‌ കീഴില്ലം said...

സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
http://perumbavoornews.blogspot.com

ManzoorAluvila said...

very nice about jeevitham....good kavitha..keep it up

ഷൈജു.എ.എച്ച് said...

വൃത്തത്തിലും ചതുരത്തിലും രണ്ടു മനസുകളെ ഒന്നിച്ചു നിര്‍ത്താന്‍ ഉള്ള പാഴ്ശ്രമങ്ങള്‍. അവിടെ പൊരുത്തങ്ങള്‍ പിന്നീട് പൊരുത്തക്കേടുകള്‍ ആവുന്നു. രണ്ടു മനസുകളുടെ പൊരുത്തം..അതല്ലേ പ്രധാനം. അവിടെയാണ് സ്നേഹവും സന്തോഷവും നിലകൊള്ളുന്നത്. ദാബത്യതിന്റെ വിജയവും.
ലളിതമായ വരികളാല്‍ തീര്‍ത്ത സത്യസന്ധമായ കവിത. നല്ല മനസുകള്‍ക്ക് നല്ലത് വരട്ടെ.
എല്ലാ ഭാവുകങ്ങളും നേരുന്നു..
സസ്നേഹം..
www.ettavattam.blogspot.com

KUNJUBI VARGHESE said...

വൃത്തമോ ചതുരമോ
ആകുവാനാവാതെ
ആയുസ്സൊടുങ്ങുംവരെ
ജീവനില്ലാത്ത ജീവിതംമാത്രം
അകല്‍ച്ചയുടെ വിടവുകള്‍
തുറക്കാനാവാത്ത മനസ്സുകളുടെ
നിഴലുകള്‍ തീര്‍ക്കുന്ന
പ്രണയമൊഴിഞ്ഞ രാപകലുകള്‍..........വളരെ നന്നായിട്ടുണ്ട്..

Post a Comment