Pages

Monday, November 15, 2010

കടല്‍തേടിപോയ കാലടികള്‍

കനല്‍കെട്ട മനസ്സുകളില്‍
അഗ്നി ജ്വലിപ്പിക്കാനാണ്
ഏകാന്തതയുടെ തണുപ്പിലേക്ക്
നീ എന്നെ പറഞ്ഞയച്ചത്

വിശക്കുന്നവനും ആയുധം
അറിവിന്‍റെ മൂര്‍ച്ചയാണെന്നു
പഠിപ്പിക്കാന്‍ പടിയിറങ്ങിയപ്പോള്‍
ചാരം മൂടിയത് എന്‍റെ കനലുകള്‍

സ്വപ്നങ്ങള്‍ ഉണ്ടുറങ്ങിയരാവില്‍
ഏതുജന്മത്തിലാണ് അതിഥിയായ്‌
എന്നെകാല്‍കഴുകി ഊട്ടിയുറക്കിയതെന്നു
നീ പിറുപിറുത്തത് ഒരോര്‍മ്മ മാത്രം

എച്ചിള്‍ കൂനക്കരികിലെ കുഞ്ഞുങ്ങളെയും
ഇരുളിന്‍റെ മറവില്‍ പതുങ്ങുന്ന
പെണ്‍നിഴലുകളെയും കാണാതിരിക്കാനാണ്
അവര്‍ക്കായ്‌ നിന്നെ വിട്ടുകൊടുത്തതും

ആശയങ്ങള്‍ അലങ്കാര മാക്കിയവരുടെ
കൂടാരത്തില്‍ അന്യനായ്‌
തളര്‍ന്ന സ്വപ്നത്തിന്‍റെ അടയാളംപോലെ
നിന്നെകാണാന്‍ എന്‍റെ കണ്ണുകള്‍ക്കാവില്ല

വെന്തു തീര്‍ന്ന ദിനങ്ങളില്‍
തോറ്റവന്‍റെ മുഖവുമായ്‌
നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും

ചോരമണക്കുന്ന രാവുകള്‍ക്ക് കാവലിരുന്നു
നോവിന്‍റെ മാഷിപാടുകള്‍ മായിച്ചത്
കാലത്തിന്‍റെ മണല്‍തരികളില്‍ പോലും
രേഖപെടുത്തി വെയ്ക്കുവാന്‍ ആയിരുന്നില്ല

65 comments:

നിശാസുരഭി said...

അസ്സലായിരിക്കുന്നു, ഇഷ്ടമായ് ഒത്തിരി ഈ കവിത.

“നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും”

അനില്‍കുമാര്‍. സി.പി. said...

ആശയങ്ങള്‍ അലങ്കാരങ്ങള്‍ മാത്രമാക്കിയവര്‍ക്കിടയില്‍ തോറ്റുപോകാതിരിക്കട്ടെ ‘ആ ആള്‍’!!

മനോഹരമായ കവിത.

ശ്രീ said...

നന്നായിരിയ്ക്കുന്നു...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നോവിന്‍റെ മഷിപ്പാടുകള്‍ മായിച്ചത്
കാലത്തിന്‍റെ മണല്‍തരികളില്‍ പോലും
രേഖപ്പെടുത്തി വെയ്ക്കുവാന്‍ ആയിരുന്നില്ല...
പിന്നെ എന്തിനാണ് ലക്ഷ്മി...?

ഭാനു കളരിക്കല്‍ said...

കൊള്ളാം, തുടരുക, ഈ കഥനങ്ങള്‍

മാണിക്യം said...

"ആശയങ്ങള്‍ അലങ്കാരമാക്കിയവരുടെ
കൂടാരത്തില്‍ അന്യനായ്‌
തളര്‍ന്നസ്വപ്നത്തിന്‍റെ അടയാളംപോലെ
നിന്നെകാണാന്‍ എന്‍റെകണ്ണുകള്‍ക്കാവില്ല.."
നല്ല വരികള്‍!!

gramasree said...

" ചോരമണക്കുന്ന രാവുകള്‍ക്ക് കാവലിരുന്നു
നോവിന്‍റെ മാഷിപാടുകള്‍ മായിച്ചത്
കാലത്തിന്‍റെ മണല്‍തരികളില്‍ പോലും
രേഖപെടുത്തി വെയ്ക്കുവാന്‍ ആയിരുന്നില്ല "

കൊള്ളാം.... നന്നായിരിക്കുന്നു.

സി പി നൗഷാദ്‌ said...

നല്ല ചിട്ടയും പ്രാസവും തികഞ്ഞ കവിത ഒത്തിരി ഇഷ്ട്ടമായി

Manjiyil said...

വിശക്കുന്നവനും ആയുധം അറിവിന്റെ മൂര്‍ച്ചയാണെന്ന്‌ പറഞ്ഞതിനാലാണ്‌ കനലുകള്‍ ചാരം മൂടിയത്.എന്നല്ലെ ധ്വനി.എന്നാല്‍ വിശക്കാത്തവനോട്‌ ഇത്‌ പറയാനിറങ്ങിയാലും അവസ്ഥയ്‌ക്ക് മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യത കാണുന്നില്ല.മാറ്റം കനലുകളില്‍ ആവശ്യമാണെന്നാണ്‌ എന്റെ നിരീക്ഷണം.അഭിനന്ദനങ്ങള്‍ ..

mini//മിനി said...

കാലത്തിന് മായ്ക്കാനാവാത്ത ഒരു കവിത.

കുമാരന്‍ | kumaran said...

വെന്തു തീര്‍ന്ന ദിനങ്ങളില്‍
തോറ്റവന്‍റെ മുഖവുമായ്‌
നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും

നന്നായിട്ടുണ്ട്. ഇനിയുമെഴുതുക.

Anees Hassan said...

ചോരമണക്കുന്ന രാവുകള്‍ക്ക്
കാവലിരുന്നു
നോവിന്‍റെ മാഷിപാടുകള്‍ മായിച്ചത്
കാലത്തിന്‍റെ മണല്‍തരികളില്‍ പോലും
രേഖപെടുത്തി വെയ്ക്കുവാന്‍
ആയിരുന്നില്ല

നന്നായിട്ടുണ്ട.നല്ല വരികള്‍

പ്രയാണ്‍ said...

good one............

keraladasanunni said...

നന്നായിരിക്കുന്നു. ആശംസകള്‍.

അഭി said...

നന്നായിരിക്കുന്നു
ആശംസകള്‍

Echmukutty said...

നല്ല വരികൾ. ഇനിയും എഴുതുക.

the man to walk with said...

തളര്‍ന്നസ്വപ്നത്തിന്‍റെ അടയാളംപോലെ
നിന്നെകാണാന്‍ എന്‍റെകണ്ണുകള്‍ക്കാവില്ല

മനോഹരമായി ..
ആശംസകള്‍

ബിഗു said...

കൊള്ളാം. ആശംസകള്‍ :)

നിശാഗന്ധി പൂക്കുന്ന രാത്രി said...

അജ്ഞത ആയുധമാക്കുന്നവരുടെ കാലമാണിത്

ManzoorAluvila said...

മറക്കുവാനുള്ള കഴിവ്‌..മനുഷ്യനു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം...കവിതയിലെ ബിംബങ്ങൾ നന്നായിരിക്കുന്നു..കവിത ഇഷ്ടമായി..എല്ലാ ആശംസകളും

Areekkodan | അരീക്കോടന്‍ said...

എനിക്ക് കവിതയെപറ്റി ഒന്നും പറയാന്‍ അറിയില്ല.എന്നാലും വരികള്‍ ഇഷ്റ്റപ്പെട്ടു.

jayanEvoor said...

വീണ്ടും വായിച്ചു.മനോഹരം!
ഇനി തുടർച്ചയായി എഴുതൂ.
ആശംസകൾ!

കണ്ണൂരാന്‍ / K@nnooraan said...

ചോര മണക്കുന്നു അവസാന വരികളില്‍..

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ആശംസകള്‍

Indiamenon said...

ചാരം ഊതിക്കളഞ്ഞിട്ടു കനല്‍ ജ്വലിപ്പിക്കാന്‍ ഈ വരികള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ... വരികള്‍ നന്നായി ... കൂടുതല്‍ എഴുതൂ ..

Ali said...

Good thudarnnum ezhthuka good luck

റഷീദ്‌ കോട്ടപ്പാടം said...

വിശക്കുന്നവനും ആയുധം
അറിവിന്‍റെ മൂര്‍ച്ചയാണെന്നു
പഠിപ്പിക്കാന്‍ പടിയിറങ്ങിയപ്പോള്‍
ചാരം മൂടിയത് എന്‍റെകനലുകള്‍..

നല്ല വരികള്‍!

നന്ദു കാവാലം said...

ഇതു കവിത ആയി കുറിച്ചതിനേക്കാള്‍ നന്നായേനെ ഒരു ചെറു കഥ ആക്കിയിരുന്നുവെങ്കില്‍......
ഒരു കവയത്രിയന്നതിനേക്കാള്‍ ഒരു കഥാകാരിയായിക്കൂടെ?
നന്ദു കാവാലം

പാവപ്പെട്ടവന്‍ said...

വളരെ ശക്തമായ വരികള്‍ കനല്‍കെട്ട മനസ്സുകളില്‍അഗ്നി ജ്വലിപ്പിക്കാനാണ് ഏകാന്തതയുടെ തണുപ്പിലേക്ക്
നീ എന്നെ പറഞ്ഞയച്ചത് എന്നിട്ട് ആ ദൌത്യം പൂര്‍ത്തിയാക്കിയോ ..?
എച്ചില്‍കൂനക്കരികിലെ കുഞ്ഞുങ്ങളെയും ഇരുളിന്‍റെ മറവില്‍ പതുങ്ങുന്ന പെണ്‍നിഴലുകളെയും കാണാതിരിക്കാനാണ് അവര്‍ക്കായ്‌ നിന്നെ വിട്ടുകൊടുത്തതും ഇവിടെയൊക്കെ ഒരു ദിശാബോധത്തിന്റെ ആത്മാവുള്ള വിപ്ലവം വായിക്കാം .ചോരമണക്കുന്ന രാവുകള്‍ക്ക് കാവലിരുന്നുനോവിന്‍റെ മാഷിപാടുകള്‍ മായിച്ചത് കാലത്തിന്‍റെ മണല്‍തരികളില്‍ പോലും രേഖപെടുത്തി വെയ്ക്കുവാന്‍ ആയിരുന്നില്ല ഒരു പക്ഷെ കാലത്തിന്‍റെ മണല്‍ തരികളില്‍ രേഖപ്പെടുത്തി വെക്കുന്നതില്‍ അര്‍ത്ഥമില്ല .പിന്നിട്ട നോവിന്‍റെ രാവുകള്‍ പകല്‍വെളിച്ചംകാണുവാന്‍ വെക്കുക തന്നെ വേണം .കാരണം വായന അറിവും,അനുഭവമാണ് പകരുന്നത്.
ഇത്തരം ആത്മഗൌരവമുള്ളത് ഇനിയും എഴുതാന്‍ കഴിയട്ടെ ഭാവുകങ്ങള്‍

ധനലക്ഷ്മി said...

പ്രിയമുള്ള സുഹൃത്തുക്കളെ,
നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനത്തിനും, സ്നേഹത്തിനും എങ്ങനെയാണ് ഞാന്‍ നന്ദി പറയുക! ഇവീടെ സന്ദര്‍ശിക്കുകയും, അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി തന്നെ ഞാനെന്റെ നന്ദി അറിയിക്കുന്നു.

തുടര്‍ന്നും നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും എല്ലാം പ്രതീക്ഷിക്കുന്നു.

സസ്നേഹം,
ധനലക്ഷ്മി.

Kalavallabhan said...

ആശയങ്ങള്‍ അലങ്കാരമാക്കിയവരുടെ
കൂടാരത്തില്‍ അന്യനാവരുത്

Vayady said...

നന്നായി എഴുതിയിരിക്കുന്നു.
പ്രാസവും, അർത്ഥവും ഒക്കെയുള്ള വരികൾ. ഇഷ്ടമായി. ആശംസകള്‍.

Abdul Jishad said...

നല്ല വരികൾ...

ഹംസ said...

കവിത നന്നായിരിക്കുന്നു.

ഡോ.ആര്‍ .കെ.തിരൂര്‍ said...

രചനയുടെ ഭംഗിയും ഇടവേളയും നീലക്കുറിഞ്ഞി പോലെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ശക്തിയുള്ള വാക്കുകള്‍...
ഗൗരവമുള്ള വിഷയം

Sabu M H said...

ഏതോ കാരണത്താൽ വിട്ടു കൊടുക്കേണ്ടി വന്ന മകനോട് (മകളോട്)ഒരമ്മയ്ക്ക് പറയാനുള്ളതാണെഴുതിയതെന്നാണ്‌ മനസ്സിലാക്കിയത്.

'ചോര മണക്കുന്ന രാവുകൾ' മാത്രം മനസ്സിലായില്ല.
ആശംസകൾ

mini//മിനി said...

ഒരിക്കൽ കൂടി പറയുന്നു, കവിത നന്നായിരിക്കുന്നു,
ഒപ്പം
പെരുന്നാൾ ആശംസകളുമായി ഒരു ചിത്രം
ഇവിടെ വന്നാൽ
കാണാം.

എന്റെ സ്വന്തം അനുഭവം പങ്ക് വെച്ച്, ‘ഞാനാരാണെന്ന് അറിയാതെ’ ചിരിക്കാൻ
ഇവിടെ വന്നാൽ
വായിക്കാം

Manoraj said...

വളരെ ശക്തമാണ് താങ്കളുടെ തൂലിക. ബ്ലോഗെഴുത്തിനെ അല്പം കൂടെ സീരിയസ്സായി കണ്ടോളു. കാരണം ഇതിലൂടെ ഒട്ടേറെ സംവേദിക്കാന്‍ കഴിയും താങ്കള്‍ക്ക്. അല്ലെങ്കില്‍ ഇതിലൂടെ താങ്കള്‍ക്ക് ഒട്ടേറെ പറയാനുണ്ട്.

സിദ്ധീക്ക് തൊഴിയൂര്‍ said...

ചിട്ടയൊത്ത മൂര്‍ച്ചയുള്ള കവിത..
തുടരുക...ആശംസകള്‍

പട്ടേപ്പാടം റാംജി said...

ചോരമണക്കുന്ന രാവുകള്‍ക്ക് കാവലിരുന്നു
നോവിന്‍റെ മാഷിപാടുകള്‍ മായിച്ചത്
കാലത്തിന്‍റെ മണല്‍തരികളില്‍ പോലും
രേഖപെടുത്തി വെയ്ക്കുവാന്‍ ആയിരുന്നില്ല

ഒന്നും പ്രതീക്ഷിക്കാതെ ഇന്ന് ആരും ഒന്നും ചെയ്യില്ല എന്നായിരിക്കുന്നു കാര്യങ്ങള്‍.
നല്ല വരികള്‍
ഇഷ്ടപ്പെട്ടു.

Anonymous said...

വളരെ നന്നായിരിക്കുന്നു വരികൾ...... ആരും ഒന്നും പ്രതീക്ഷിക്കതെ ഒന്നും ചെയ്യില്ല ധാരളം എഴുതുക ......... എഴുത്തിൽ നല്ല കഴിവുണ്ട് ഇങ്ങനെയൊന്നും പറയാനുള്ള അറിവെനിക്കില്ലെന്ന് അറിയാം... വളരെ ഇഷ്ട്ടമായി അതു കൊണ്ട് പറഞ്ഞതാ... ഒത്തിരി എഴുതാൻ കഴിയട്ടെ അതിനു പറ്റിയ ഒരു നല്ല വേദിയാണു ബ്ലോഗ്.. നന്നായി ഉപയോഗപ്പെടുത്തുക...

junaith said...

പുതുകാലം കവിതയാകുന്നു..
നല്ല വരികള്‍ , നല്ല കവിത
തുടരുക ആശംസകള്‍

പള്ളിക്കരയില്‍ said...

വികാരസാന്ദ്രം...

ഒരു യാത്രികന്‍ said...

കാമ്പുള്ള കവിത. വായിച്ചു തൃപ്തിയായി. മികച്ച സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു......സസ്നേഹം

M.R.Anilan -എം. ആര്‍.അനിലന്‍ said...

ആശയങ്ങള്‍ അലങ്കാരമാക്കിയവരുടെ
കൂടാരത്തില്‍ അന്യനായ്‌
തളര്‍ന്നസ്വപ്നത്തിന്‍റെ അടയാളംപോലെ
നിന്നെകാണാന്‍ എന്‍റെകണ്ണുകള്‍ക്കാവില്ല

വെന്തു തീര്‍ന്ന ദിനങ്ങളില്‍
തോറ്റവന്‍റെ മുഖവുമായ്‌
നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും-
ഒരു വൃഥാകാലത്തിന്റെ നൊമ്പരപ്പാട്ട്...വിശപ്പും ദാരിദ്ര്യവും ഒഴിഞ്ഞു പോയില്ല.... ഒക്കെ ആളിക്കത്തിക്കുവാൻ പോയവൻ മറ്റങ്ങി വന്നതുമില്ല... ഇനി കടലേ ശരണം...

-കവിത ശില്പപരമായി കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നെന്ന് വിനീതമായൊരു തോന്നൽ..ആശംസകൾ!

SAJAN S said...

വെന്തു തീര്‍ന്ന ദിനങ്ങളില്‍
തോറ്റവന്‍റെ മുഖവുമായ്‌
നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും

നന്നായിട്ടുണ്ട്....
ആശംസകള്‍.....!

ജെ പി വെട്ടിയാട്ടില്‍ said...

“എച്ചില്‍കൂനക്കരികിലെ കുഞ്ഞുങ്ങളെയും
ഇരുളിന്‍റെ മറവില്‍ പതുങ്ങുന്ന
പെണ്‍നിഴലുകളെയും കാണാതിരിക്കാനാണ്
അവര്‍ക്കായ്‌ നിന്നെ വിട്ടുകൊടുത്തതും “

മനസ്സില്‍ തട്ടുന്ന വരികള്‍. വളരെ നല്ല രചന.
ഭാവുകങ്ങള്‍.

ഞാന്‍ സാധരണ ഈ പ്രസ്തുത മെയില്‍ ഐഡിയിലേക്ക് വരുന്ന വാര്‍ത്തകള്‍ വായിക്കാറില്ല. ഇന്ന് വഴി തെറ്റി വന്നതാണ്. അപ്പോളാണ് ലിങ്ക് കാണാനിടയാക്കിയത്.

പിന്നെ ഞാന്‍ ഒരു കവിതാസ്വാദകനലല്ല. പണ്ടൊക്കെ നീലാംബരിയുടെ കവിതകള്‍ വായിക്കുമായിരുന്നു. ഇപ്പോള്‍ അവളുടെ കവിതകള്‍ക്ക് പണ്ടത്തെ അത്ര മൂര്‍ച്ചയില്ലാ‍ത്ത പോലെ തോന്നുന്നു.

ധനലക്ഷ്മിയുടെ പുതിയ വിഭവങ്ങള്‍ എനിക്ക് ലിങ്ക് ചെയ്യൂ.
താങ്കളുടെ ഈമെയില്‍ ഐഡി ഇവിടെയുണ്ടെങ്കില്‍ ഞാന്‍ എന്റെ വേറെ ഒരു ജിമെയില്‍ ഐഡി തരാം. അതിലേക്ക് ലിങ്കിയാല്‍ മതി.

സ്നേഹത്തോടെ
ജെ പി അങ്കിള്‍ - തൃശ്ശൂര്‍

ധനലക്ഷ്മി said...

ഓരൊരുത്തരോടും വ്യക്തിപരമായി നന്ദി അറിയിക്കണം എന്നുണ്ട്. ബൂലോഗത്ത് ഒരു തുടക്കക്കാരിയായിട്ടും നീങ്ങള്‍ തരുന്ന ഈ സ്നേഹവും, പ്രോത്സാഹനവും കൂടുതല്‍ എഴുതാന്‍ എനിക്കു കരുത്തു തരും.

(പ്രകാശേട്ടന്റെ ഐ. ഡി. എന്റെ മെയിലിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്)

ചന്ദ്രകാന്തം said...
This comment has been removed by the author.
ചന്ദ്രകാന്തം said...

വരികള്‍ നന്നായി.

kaithamullu : കൈതമുള്ള് said...

ആശയങ്ങള്‍ അലങ്കാരമാക്കിയവരുടെ
കൂടാരത്തില്‍ അന്യനായ്‌.....
----നില്‍ക്കുന്നു ഞാന്‍!

ഒന്ന് കൂടി ആ‍റ്റിക്കുറുക്കിയെടുക്കാമായിരുന്നു‍ എന്ന് തോന്നി ധനലക്ഷ്മി.
ആശംസകള്‍.

jayaraj said...

കവിത നന്നായിരിക്കുന്നു. പുതിയ പ്രമേയം ഉള്‍കൊള്ളുന്ന ഒരു കവിത

ജയിംസ് സണ്ണി പാറ്റൂര്‍ said...

നന്നായിരിക്കുന്നു.ചിന്തയും ഭാവനയും
സമരസപ്പെട്ടിരിക്കുന്നു

thalayambalath said...

അഭിനന്ദനങ്ങള്‍

വീ കെ said...

അഭിനന്ദനങ്ങൾ...

ധനലക്ഷ്മി said...

സന്ദര്‍ശനത്തിനും, വായനക്കും, അഭിപ്രായത്തിനും എല്ലാവരോടും നന്ദി.

Sreelal said...

വളരെ നന്നായിട്ടുണ്ട്, ലിങ്ക് അയച്ചുതന്നതിന് നന്ദി

തെച്ചിക്കോടന്‍ said...

“നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും”

ഞാന്‍ വരാന്‍ വൈകി! നല്ല വരികള്‍.

ധനലക്ഷ്മി said...

വൈകിയെത്തിയവരോടും നന്ദി. വീണ്ടും വരിക.

അനുരാഗ് said...

വലിയ അഭിപ്രായം എഴുതാനുള്ള വളര്‍ച്ചയൊന്നുമില്ല,എങ്കിലും നല്ല കവിത എന്ന് പറയാതിരിക്കാന്‍ വയ്യ

kader said...

super

Gopakumar V S (ഗോപന്‍ ) said...

നല്ല വാ‍ക്കുകള്‍, വരികള്‍ ....
നന്നായിട്ടുണ്ട്...
ആശംസകള്‍

സത്യവാന്‍ said...

ഒരു ഇമോഷണല്‍ ടച്ച്‌ ....
കൊള്ളാം ...

എന്‍.ബി.സുരേഷ് said...

Turn off your mind, relax, and float down the stream.. Tomorrow never comes (ബീറ്റിൽ‌സ് ഗാനം) എന്ന ചിന്തയുമായി നടക്കുന്ന പുതിയ കാലത്തിനു ഈ റവല്യൂഷണറി റൊമാന്റിസിസം മനസ്സിലാകുമോ?

സാനിട്ടോറിയത്തിലേക്ക് പറഞ്ഞയച്ചില്ലേ നാം ഈ നന്മകളെയെല്ലാം. കവിത പഴയകാല ആശയഗതിയാണ് പങ്കുവയ്ക്കുന്നത്. ബിംബങ്ങളിൽ ക്ലീഷേ ഉണ്ട്. എന്നാൽ ആത്മാർത്ഥത തുടിക്കുന്ന കവിയും.

Post a Comment