Pages

Sunday, October 23, 2011

പാഠപുസ്തകങ്ങള്‍ പറയാത്തത്

പണ്ട് പാഠപുസ്തകത്തില്‍ പഠിച്ചു
ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന്
ഇന്ന് നാട്ടിലെ പശുക്കള്‍ക്ക് തിന്നാനും
പുല്ലമില്ല വൈക്കൊലുമില്ല, വിത്തൊക്കെ
ജനീവയിലെ ബാങ്കില്‍ പണയത്തിലാണ്

സ്ക്കൂളില്‍ പഠിപ്പിച്ചത് ആന -
കേരളത്തിന്‍റെ മൃഗം , പക്ഷെ
പത്രം വായിച്ച കുട്ടി ചോദിക്കുന്നു
നമ്മുടെ ദേശീയ മൃഗം താപ്പാനയാണോ?

കരയുന്ന കുഞ്ഞിനെ പാലുള്ളൂ
എന്നും ക്ലാസ്സില്‍ പഠിപ്പിച്ചിരുന്നു
ഇന്നും കുഞ്ഞുങ്ങള്‍ കരയുന്നുണ്ട്
എന്‍ഡോസള്‍ഫാന്‍ കലരാത്തപാലിന്

നാടോടുമ്പോള്‍ നടുവേ ഓടണം
എന്നും പഠിച്ചതാണെങ്കിലും
നാട്ടാരൊന്നും ഓടാറില്ല, കൊതുകിന്‍റെ
കുത്തേറ്റ് കൂനിയാണ് നടക്കുന്നത്

തിളച്ചവെള്ളത്തില്‍ വീണപൂച്ച പച്ച-
വെള്ളം കണ്ടാലും കരയുമെന്നു പഠിച്ചിട്ടും
ആടു, തേക്കു, മാഞ്ചിയത്തില്‍ തൊട്ടു
പൊള്ളിയവരൊക്കെ “ടോട്ടലാ”യിവീണു

കണ്ണുണ്ടായാല്‍ പോര കാണണം
എന്നാണ് ഗുരുക്കന്മാര്‍ പഠിപ്പിച്ചത്
ചില ഗുരുക്കന്മാരെപോലും കാണാന്‍
പെണ്‍കുഞ്ഞുങ്ങള്‍ക്ക് പേടിയാണ്

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
എന്നാണ് പഠിച്ചതെങ്കിലും കിടപ്പാടം
വിറ്റ ധനമെല്ലാം കൊടുത്താലും
പട്ടിണിപാവങ്ങള്‍ക്കും സ്വാശ്രയവിദ്യ

ആയിരംകുറ്റവാളികള്‍ രക്ഷപെട്ടാലും
ഒരുനിരപരാധിയും ശിക്ഷിക്കപെടരു –
തെന്നു നിയമപാലകരെ പഠിപ്പിച്ചിട്ടും
ഒരു കുറ്റവാളിയെ രക്ഷപെടുത്താനവര്‍
ആയിരം നിരപരാധികളെ ശിക്ഷിക്കുന്നു

മണ്ണും പെണ്ണും ഒരുപോലെന്നു പഠിച്ചിട്ടും
മണ്ണ് തരിശിട്ടു പെണ്ണിന്‍റെ പിന്നാലെയാണ്
മിന്നുന്നതെല്ലാം പൊന്നല്ല എന്നു പഠിച്ച
മലയാളിയ്ക്കു മാനംപോലും പൊന്നിലാണ്

43 comments:

Vinod Raj said...

കൊള്ളാം ചേച്ചി...!!!
ആധുനിക കവിത..വളരെ നന്നായിട്ടുണ്ട്.

ഇഖ്ബാല്‍ ഹരിതകം said...

മണ്ണും പെണ്ണും ഒരുപോലെന്നു പഠിച്ചിട്ടും
മണ്ണ് തരിശിട്ടു പെണ്ണിന്‍റെ പിന്നാലെയാണ്
മിന്നുന്നതെല്ലാം പൊന്നല്ല എന്നു പഠിച്ച
മലയാളിയ്ക്കു മാനംപോലും പൊന്നിലാണ്

Manu Nellaya / മനു നെല്ലായ. said...

ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!

(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)like:)

Vipin K Manatt (വേനൽപക്ഷി) said...

പഠിച്ചതെല്ലാം പൊള്ളയാണെന്ന് പഠിപ്പിച്ചു കൊണ്ട് കാലം മുന്നേറുന്നു. എല്ലാം തിരുത്തി പഠിക്കെണ്ടിയിരിക്കുന്നു കാലത്തിനൊപ്പം മുന്നേറാന്‍.
കവിത ഇഷ്ടമായി.

മനോജ് കെ.ഭാസ്കര്‍ said...

പഴംചൊല്ലില്‍ പതിരുണ്ട്
പതിരില്ലേല്‍ എതിരില്ല......

keraladasanunni said...

കാലം വരുത്തിയ മാറ്റങ്ങളല്ലേ ഇതെല്ലാം 

ഷബീര്‍ - തിരിച്ചിലാന്‍ said...

കവിത എന്ന കണ്ടപ്പോള്‍ ബേജാറായിട്ടാണ് വന്നത്. ലളിതമായ ഭാഷയില്‍ എഴുതിയ കവിത ഇഷ്ടായി. സമൂഹത്തിലെ എല്ലാ ദുഷിച്ച മേഘലയിലേക്കും അമ്പെയ്തു. ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

ആയിരംകുറ്റവാളികള്‍ രക്ഷപെട്ടാലും
ഒരുനിരപരാധിയും ശിക്ഷിക്കപെടരു –
തെന്നു നിയമപാലകരെ പഠിപ്പിച്ചിട്ടും
ഒരു കുറ്റവാളിയെ രക്ഷപെടുത്താനവര്‍
ആയിരം നിരപരാധികളെ ശിക്ഷിക്കുന്നു

എനിക്കിവിടമാണേറ്റവും ഇഷ്ടമായത്

കുസുമം ആര്‍ പുന്നപ്ര said...

ധനലക്ഷ്മി ഒന്നു കൂടിയുണ്ട് . മറന്നുപോയോ...പയ്യെ തിന്നാല്‍ പനയും തിന്നാം...ഹാ..ഹാ.. ജയിലില്‍ സെല്ലുകളിനിയും പണിയണം...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പഴഞ്ചൊല്ലുകളിൽ പതിരില്ല... എല്ലാം പുത്തൻ വിത്തുകൾ തന്നെയാണ് അല്ലേ

ഇടശ്ശേരിക്കാരന് said...

ഈ ആധുനിക കവിതയില്‍ പരമാവതി സാമൂഹികവിഷയങ്ങള്‍ ഉള്കൊള്ളിച്ചതിനു നന്ദി.നന്നായിരിക്കുന്നു ആശംസകള്‍

കലി (veejyots) said...

nannayirikkunnu... super

ജീ . ആര്‍ . കവിയൂര്‍ said...

സമകാലിക പ്രശ്നങ്ങളെ അവതരിപ്പിച്ചു ഭംഗിയായി

Echmukutty said...

പഴംചൊല്ലുകൾക്കൊന്നും പൂരിപ്പിയ്ക്കാൻ പറ്റാത്ത സമസ്യകളാണ് വർത്തമാനകാലത്തിന്റെ അല്ലേ? നന്നായിട്ടുണ്ട് കേട്ടോ.അഭിനന്ദനങ്ങൾ.

പ്രഭന്‍ ക്യഷ്ണന്‍ said...

അസ്സലായിരിക്ക്ണ്..!!
പഴഞ്ചൊല്ലിന്റെ മറപിടിച്ചു വിളിച്ചുപറഞ്ഞ-
കുറേ പുതുചൊല്ലുകള്‍...!

‘വിറ്റ ധനമെല്ലാം കൊടുത്താലും
പട്ടിണിപാവങ്ങള്‍ക്കും സ്വാശ്രയവിദ്യ ‘- ഇവിടെ ഒരു കല്ലുകടി.

“വിറ്റ ധനമെല്ലാം കൊടുത്തും
പട്ടിണിപാവങ്ങള്‍ക്കു സ്വാശ്രയവിദ്യ“ ഇതാണോ ഉദ്ദേശിച്ചത്..?

ഒത്തിരിയാശംസകളോടെ...പുലരി

Mohamedkutty മുഹമ്മദുകുട്ടി said...

തിരിച്ചിലാന്‍ ഷബീര്‍ പറഞ്ഞ പോലെ കവിതയെന്നു കേട്ടാലെനിക്കു പേടിയാ. എന്നാല്‍ ഇതു നല്ലവണ്ണം വായിച്ചു പോയി.സംഭവം കൊള്ളാം. അഭിനന്ദനങ്ങള്‍!.

നാമൂസ് said...

വായിക്കുമ്പോള്‍.. ഒന്ന് കൂടെ ഓര്‍ക്കുന്നു.
പൊതുജനം കഴുതയാണെന്നു പറഞ്ഞ ആ പഴഞ്ചൊല്ലുകാരനെ,
ഇന്നത്തെ 'നല്ല നമസ്കാരം അയാള്‍ക്കിരിക്കട്ടെ..!!!

ചേച്ചി, കവിത വര്‍ത്തമാനത്തിലെ ജീര്‍ണ്ണതയിലെ മടുപ്പില്‍ നമ്മുടെ ബോധത്തിന്റെ നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പുന്നുണ്ട്.
അഭിനന്ദനങ്ങള്‍..!!!

വീ കെ said...

‘കലികാല’ത്തിന്റെ സ്വഭാവവിശേഷങ്ങളിൽ പെടുത്താം ഇതെല്ലാം..!

ആശംസകൾ...

ajith said...

നമതു കാലവും വാഴ്വും....

Mohammedkutty irimbiliyam said...

നല്ല കവിത.ആസ്വാദന ചേരുവകള്‍ മികച്ചുനില്‍ക്കുന്ന കാവ്യബിംബങ്ങള്‍ !പഴഞ്ചൊല്ലുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന 'പുതുചൊല്ലു'കള്‍ ഹൃദ്യമായി.

the man to walk with said...

കാലികം ഇഷ്ടായി ആശംസകള്‍

SHANAVAS said...

വര്‍ത്തമാനകാലതിന്റെ ജീര്‍ണ്ണത നന്നായി വരച്ചു കാട്ടി..നല്ല വരികള്‍ ആശംസകള്‍.

ചന്തു നായർ said...

നന്നായി...ഈ കവിത...........

പഥികന്‍ said...

അറിവും തിരിച്ചറിവും..........

നന്നായി.

snehitha said...

കണ്ണുണ്ടായാല്‍ പോര കാണണം
എന്നാണ് ഗുരുക്കന്മാര്‍ പഠിപ്പിച്ചത്
ചില ഗുരുക്കന്മാരെപോലും കാണാന്‍
പെണ്‍കുഞ്ഞുങ്ങള്‍ക്ക് പേടിയാണ്
കവിത നന്നായി....

ചിത്രഭാനു said...

Relevant. I appreciate the topic you have selected. കവിത എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഒന്നുകൂടി ഉപയോഗപ്പെടുത്താമായിരുന്നു എന്നു തോന്നി.

ഒരു യാത്രികന്‍ said...

ഇഷ്ടമായി.......സസ്നേഹം

സ്വന്തം സുഹൃത്ത് said...

പഴഞ്ചൊല്ലിലൂടെയുള്ള ആക്ഷേപം ഇഷ്ടപ്പെട്ടു..
ഇവിടെയും ഒണ്ട് ഒരു ആക്ഷേപഹാസ്യം..
http://swanthamsuhruthu.blogspot.com/2011/10/blog-post_17.html

khader patteppadam said...

ആക്ഷേപ ഹാസ്യം കവിതയില്‍...ചെമ്മനത്തിനൊരു പിന്‍ ഗാമിയുണ്ടാകട്ടെ

Shahina E K said...

aasamsakal.munnottu...

Pratheesh Bharathan said...

നന്നായിട്ടുണ്ട് ... ആശംസകള്‍

ജിത്തു said...

കൊള്ളാം ആശയം നന്നായിട്ടുണ്ട് , പഠിച്ചതൊന്ന്, ഇന്നു നടക്കുന്നത് അതിനു വിപരീതം

Naushu said...

കവിത നന്നായിട്ടുണ്ട്....
ഇഷ്ട്ടായി.... :)

അച്ചൂസ് said...

സമകാലീനമായ ..ആധുനികത...!! കൊള്ളാം..!!

കൊമ്പന്‍ said...

ചെറിവരിയില്‍ കൂടുതല്‍ കാര്യം
സമകാലിക ജീര്‍ണതക്കെതിരെ
പടവാളാകട്ടെ തൂലിക

പാവപ്പെട്ടവന്‍ said...

കാലം ഇനിയും ഇരുളൂം

junaith said...

വളരെ നന്നായി.............

anupama said...

പ്രിയപ്പെട്ട ചേച്ചി,
പഴംചൊല്ലിന്റെ അകമ്പടിയോടെ വളരെ ലളിതമായി എഴുതിയ കുട്ടികവിതകള്‍
ഇഷ്ടമായി! ഇന്നത്തെ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം!
ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍!
സസ്നേഹം,
അനു

ധനലക്ഷ്മി പി. വി. said...

വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

Vp Ahmed said...

ഈ അവലോകനം രസാവഹമായി. ഇന്നത്തെ നമ്മുടെ അവസ്ഥ ശരിക്കും തുറന്നു കാണിച്ചു. അഭിനന്ദനങ്ങള്‍ .
http://surumah.blogspot.com

പൊട്ടന്‍ said...

ആക്ഷേപ ഹാസ്യം അസ്സലായി
ടപ്പേന്ന് വായിച്ചു പോകാം
കിടിലം

നികു കേച്ചേരി said...

ഇന്നിന്റെ വിലാപം....നന്നായി എഴുതി.

KUNJUBI VARGHESE said...

കിടിലൻ കവിത! നന്ദി. അനുമോദനങ്ങൾ!

Post a Comment