Pages

Sunday, October 31, 2010

തസ്സറാക്കിലെ സായന്തനം

ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി.

പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു. ഒരു ദിവസം ഏതൊക്കെയോ വണ്ടികള്‍ കയറി ഇറങ്ങി തുടര്‍ന്ന യാത്ര. പൊടി മണ്ണ് നിറഞ്ഞ നിരത്തിലൂടെ ബസ് ഇഴഞ്ഞും ആസ്തമയേറ്റ പോലെ കിതച്ചും പതുക്കെ നീങ്ങി. വല്ലപ്പോഴും എത്തിയ കാറ്റിലും വിയര്‍പ്പുമണക്കുന്ന ചൂട്. ഇടയ്ക്ക് അകത്താക്കിയ ലഹരി ഉള്ളിലും വെന്തുപുകയുന്നു. അതിന്റെ മയക്കത്തിലും ആരോ പറയുന്നകേള്‍ക്കാം തസ്സറാക്ക്... ഭൂപടത്തില്‍ രേഖപെടുത്തിയിട്ടില്ലാത്ത ഖസാക്ക് ഉറങ്ങുന്ന തസ്സറാക്ക് ...അതെ, എന്റെ യാത്രയും ഇവിടേക്ക് തന്നെ ആയിരുന്നില്ലേ...? വായിച്ചു വായിച്ചു മറക്കാന്‍ ശ്രമിച്ച ഇതിഹാസത്തിന്റെ അവശേഷിപ്പുകള്‍ തേടി ഒരു യാത്ര...

കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന വഴിയോരത്തെ സ്‌റ്റോപ്പില്‍ ബസ് നില്‍ക്കുന്നതിനു മുന്നേ ഞാന്‍ ചാടിയിറങ്ങി...മാട്ടികളില്‍ ലഹരി മൂത്തു നില്‍ക്കുന്ന പനത്തലപ്പുകള്‍ക്ക് ഇടയിലുടെ ആകാശത്തേക്ക് നോക്കി... 'കല്പകവൃക്ഷത്തിന്റെ തൊണ്ടുകള്‍' ഓരോന്നായി താഴേക്കുവീണു... ചുട്ടു നീറിയ കണ്ണിലേയ്ക്കു പെട്ടെന്നാണ് ഒരു മഴതുള്ളി ഇറ്റു വീണത്. മഴത്തുള്ളികളുടെ എണ്ണം പെരുകി. ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞ പോലെ പനയോലകളില്‍ തട്ടി ഉരുണ്ടു വീഴുന്ന മഴ. ജീവിതത്തിലെ ഏതൊക്കെയോ വേഷങ്ങള്‍ ഊരി എറിയാനെന്ന പോലെ, ഓര്‍മ്മകളുടെ ദാഹം കോരിയെടുക്കാനെന്നപോലെ ഞാന്‍ മഴ നനഞ്ഞു നടന്നു... ആര്‍ത്തലച്ചു പെയ്ത മഴ പ്രളയം പോലെ കുത്തിയൊഴുകിയപ്പോള്‍ തരളയായ ഭൂമിയുടെ ഉച്ഛ്വാസങ്ങള്‍ക്കായി മൂക്കു വിടര്‍ത്തി നീണ്ടു നിവര്‍ന്നു കിടന്നു... അനക്കമറ്റ് രവിയെപോലെ...ഉള്ളിലെ ചൂട് കെട്ടടങ്ങി... ജീവിതത്തിന്റെ ഭാരങ്ങളും മഴയില്‍ ഒലിച്ചുപോയി...ബോധാബോധ തലങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന ഓര്‍മ്മകളെ ഏറ്റുവാങ്ങി...

കാല്‍പ്പനിക സൌന്ദര്യം ഇറ്റു വീഴുന്ന വികാരപ്പകര്‍ച്ചയില്‍ ലോകം എനിക്ക് ചുറ്റും കനംവെച്ച് ആടിയുലഞ്ഞു. കാലത്തിന്റെ നാരായവേരുകള്‍ കോറിയിട്ട രൂപ രഹിതമായ ചില രൂപ രേഖകള്‍... അവക്കിടയില്‍ ക്രമം തെറ്റി തുന്നിചേര്‍ത്ത പുസ്തകം പോലെ ഞാന്‍... രാത്രിയുടെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന സന്ധ്യയുടെ കാതിലേക്ക് വീണ വാങ്കൊലി എന്നെയും ഉണര്‍ത്തി... അങ്ങ് ദൂരെ പൊട്ടിപോയ ചെരിപ്പിന്റെ വാറുകള്‍ തുന്നികെട്ടി അള്ളപിച്ചാ മൊല്ലാക്ക മെല്ലെ മെല്ലെ നടന്നു മറഞ്ഞു...ഓര്‍മകളുടെ കൈവഴികളില്‍ രവിക്കൊപ്പം ഞാന്‍ നടന്നു...ആദ്യമാദ്യം പിച്ചവച്ച് പിന്നെ പിന്നെ ആഞ്ഞുവലിഞ്ഞ്...

ആകാശം ഊര്‍ന്നിറങ്ങിയ ചെതലിയുടെ മിനാരങ്ങളില്‍ വെള്ളയുടുത്ത ജിന്നുകള്‍ ഓടിമറയുന്നു...ആഞ്ഞു വീശുന്നകാറ്റില്‍ ഷെയ്ക്ക് തങ്ങളുടെ ചാവാലി കുതിരയുടെ തളര്‍ന്ന കുളമ്പടികളും നേര്‍ത്ത ഞരക്കങ്ങളും. പുകമറയുള്ള കണ്ണുമായ് താഴ്‌വാരത്തില്‍ നില്‍ക്കുന്നത് ആരാണ് ? ഖാലിയാര്‍ നൈസാമോ ? പണ്ടെങ്ങോ ഒരു മഴയിലേക്ക് കയറി പോയവരല്ലേ ഇവരൊക്കെ..? ഭൂമിയെ ആഞ്ഞു പുല്‍കാന്‍ കുതിച്ചിറങ്ങിയ വെള്ളി നൂലില്‍പറ്റി ഇവരൊക്കെ മണ്ണിലെക്കിറങ്ങിയതാണോ..?
കരിംഭൂതങ്ങള്‍ക്കിടയില്‍ മഴ പോയ വഴിയെ വരഞ്ഞപോലെ ഒരു മണ്‍പാത. ഇടിഞ്ഞു ആകൃതി കെട്ടെങ്കിലും കോണോടു കോണായി പാടം മുറിച്ചുകിടക്കുന്ന ചവിട്ടടിപാതയിലൂടെ രവി ഇപ്പോള്‍ നിശ്ശബ്ദനായ് നടക്കുകയാണ്...കുളിര്‍ത്തു വിറച്ചു പൂത്തിറങ്ങാനൊരുങ്ങി കിടക്കുന്ന മണ്ണ്. തോട്ടുവക്കത്തെ പൊന്തയില്‍ നിന്നും തുമ്പികള്‍ പാറി...അവയ്ക്ക് പിന്നാലെ എട്ടുകാലി പ്രന്തനായ വലിയ തലയും വട്ടക്കണ്ണമായി അപ്പുക്കിളി ഓടികിതച്ചെത്തി...'കതല മുതുക്ക് താതാ ഏത്താ...'..എന്ന് നീട്ടി വിളിച്ചത് ഞാന്‍ കേട്ടില്ല... പകലിലെ ഇരുട്ടിലും തപ്പിത്തടയുന്ന കുപ്പുവച്ചന്‍ ഒറ്റലുമായ് മുമ്പേ നടക്കുന്നുണ്ടായിരുന്നു...

പാടം കഴിഞ്ഞു താമരക്കുളം ആയിരുന്നോ..? അതോ..? പള്ളിയോ ..? ഓര്‍മ്മകളില്‍ കാലത്തിന്റെ ഓലക്കെട്ടുകള്‍ കാറ്റ് പിടിച്ചുലയുന്നു...പായല് മൂടിയ കുളത്തിനരികെ ഒരു നിമിഷം നിന്നു. തണ്ടുലഞ്ഞതെങ്കിലും നിവര്‍ന്നു നില്‍ക്കുന്ന ഒരു താമര...മൈമുനയെപോലെ....നൈജാമണ്ണന്റെ 'ചെന്ത്രം' അരയില്‍ ഞാന്നു കിടക്കുന്നതിന്റെ വിശ്വാസത്തില്‍ ആയിരുന്നോ എപ്പോഴും തലയുയര്‍ത്തി മൈമുന നടന്നിരുന്നത്..? പ്രണയത്തിന്റെ അഗ്‌നി സിരകളില്‍ നിറച്ചവള്‍ എന്തിനാണ് വാക്കുകള്‍ എറിഞ്ഞു ആബിദയെ വേദനിപ്പിച്ചത്..? പണ്ടു കൈയും കാലും കുത്തി നിന്ന രാജാവിന്റെ പള്ളി നട്ടെല്ല് തകര്‍ന്നു അപ്പുറത്ത് കിടക്കുന്നു...ഞാന്‍ തറക്കല്ലുകള്‍ ഇളകിയ പടവുകള്‍ ചവിട്ടി ഇറങ്ങി. സാമ്പ്രാണിയുടെയും വാറ്റ് ചാരയത്തിന്റെയും ഗന്ധം ഇടകലര്‍ന്നു കാറ്റില്‍ നിറഞ്ഞു. കാമത്തിന്റെ മണമുള്ള വസുരി കലകള്‍ ഏതോ രതിമൂര്‍ച്ചയില്‍ ഈ മണ്ണില്‍ കിടപ്പുണ്ടെന്ന് നീരാവിയുടെ നനവാര്‍ന്ന ചുണ്ടുകള്‍ കാതില്‍ പറഞ്ഞു...നേര്‍ത്ത ഇരുട്ടിലും മൈമുനയുടെ കയ്യിലെ നീല ഞരമ്പുകള്‍ തെളിഞ്ഞു നിന്നു....വസ്സൂരിവിത്തുകള്‍ മുളച്ചുയര്‍ന്ന ജമന്തിപാടം പോലെ തീക്ഷ്ണ ഗന്ധമുതിര്‍ത്തു  ഖസാക്ക് അപ്പോള്‍ മലര്‍ന്നു കിടന്നു . അതില്‍ മിടിപ്പ് നിലച്ചുപോയ...കരുവ്, കുഞ്ഞുനൂര്‍, ചാന്തുമ്മ, കുട്ടാടന്‍ പൂശാരി...ഇവരുടെ നിഴലുകള്‍ ചുറ്റും നിരന്നു...പിന്നെ ഓരോന്നായി എങ്ങോട്ടേക്കോ നടന്നു പോയി...

ഓര്‍മ്മകളുടെ തിരയടങ്ങിയ പോലെ രവിയുടെ നിഴല്‍ പിന്നെയും എനിക്ക് മുന്നിലായി...അകലെ തെവ്വാരത്ത് ശിവരാമന്‍ നായരുടെ ഉമ്മറക്കോലായില്‍ ഇപ്പോഴും ചന്ദനക്കിണ്ണവുമായി ഉടയാത്ത ഉടലുഴിഞ്ഞു ഒറ്റതോര്‍ത്ത് ഉടുത്ത് നാരായണി ഉലാത്തുന്നുണ്ടോ...? മാഷേ...മാഷേ..എന്ന് വിളിച്ചു തുന്നല്‍ക്കാരന്‍ മാധവന്‍ നായര്‍ പിറകെ വരുന്നുവോ...?

പൊടിഞ്ഞു വീണു പോയ ഞാറ്റ്പുരയുടെ അരികില്‍ രവിയുടെ എകാധ്യാപകവിദ്യാലയത്തിന്റെ ചിറകൊടിഞ്ഞ ബോര്‍ഡ് ഒരു മായകാഴ്ച പോലെ കിടക്കുന്നു. ചാഞ്ഞുവീണ ജനാലപടിക്കല്‍ ഭഗവത് ഗീതയുടെയും ബോദിലെയറിന്റെയും താളുകള്‍ തുളവീണു അടര്‍ന്നുകിടക്കുന്നു. കുളിരെറിഞ്ഞിട്ടുപോയ മഴയെ തപ്പി കാറ്റ്‌പോയത് കാതോര്‍ക്കെ ഒരു കൊലുസിന്റെ കിലുക്കം...മിനുങ്ങിന്റെ... എന്റെ കുഞ്ഞാമിനയുടെ...മഷി പടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞു തുളുമ്പിയ കണ്ണീരും ഭയന്ന് വിളറിയ മുഖവുമായി അടിവയര്‍ പൊത്തിപിടിച്ചു അവള്‍ എപോഴാണ് എന്റെ മടിയില്‍ നിന്നും രജസ്വലയായ് ഇറങ്ങിപോയത്..? ഖല്‍ബിലെ കുളിരിനായി അവള്‍ പിന്നെയും വന്നത് സായാഹ്നയാത്രകളുടെ അവസാന ദിനത്തിലായിരുന്നോ... അണക്കെട്ടിലെ സല്‍ക്കാരപ്പുരയില്‍ പത്മയുടെ വിളറിയ കവിളില്‍ മുഖമമര്‍ത്തി കിടന്നപ്പോള്‍ പ്രിസ്ടനിലെ വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാതെ ഖസാക്കിലേക്ക് പിടിച്ചു വലിച്ചത് ആരായിരുന്നു.. നിയോഗമോ..? കുഞ്ഞാമിനയോ...? അതെന്തായാലും ഇവളില്‍ നിന്നൊരു തിരിവ് ഞാന്‍ മനപ്പൂര്‍വ്വം വേണ്ടെന്നുവയ്ക്കുന്നു...

ഖസാക്കിന് കാവാലായി ചെതലിമല ഇപ്പോഴും നിവര്‍ന്നു നില്‍കുന്നു..അതിനു മീതെ മുകിലുകള്‍ അതിരിടാത്ത അനാദിയുടെ മേലാപ്പ്...ഭൂമിയിലേക്ക് നടക്കാനിറങ്ങിയ ഒരു ജീവന്‍ ചെമ്പകമരമായ് ചെതലിയുടെ താഴവാരത്തില്‍ പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും...തയ്യല്‍ക്കാരന്‍ പക്ഷി ഇലകള്‍ തുന്നിച്ചേര്‍ത്തു കൂടുണ്ടാക്കുമ്പോള്‍ പുറം ലോകത്തിന്റെ ഇരുളാണ്ട അകത്തളങ്ങളില്‍ കരിമ്പനകള്‍ക്കിടയിലൂടെ കാറ്റിന്റെ കണ്ണില്‍ പെടാതെ സൈ്വര വിഹാരം നടത്തുകയാണ് ഇതിഹാസത്തില്‍ നിന്നും ഒളിച്ചിറങ്ങിയ ഓര്‍മ്മകള്‍...ഈ മണ്ണിന്റെ കീഴ്‌നാഭിയില്‍ ചേര്‍ത്ത് കെട്ടിയ ഇതിഹാസത്തിന്റെ ചരട്... അതിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങി.

വീണ്ടും മഴ... കുളിരൂതി, കനിവൂതി എന്നെ ചുറ്റിപ്പിടിക്കുകയാണ്...മഴ നനയുന്ന വെയിലുപോലെ ഞാനെന്നെ തേടുകയാണ്...ചിന്തകള്‍ക്ക് മുനയിടുന്ന, അക്ഷരങ്ങള്‍ക്ക് ചിറകുനല്‍കുന്ന കുളിര്‍ത്തുവിറച്ചു നില്‍ക്കുന്ന തസ്സറാക്കിലെ ഈ സായന്തനം എത്ര സ്വപ്നതുല്യം !!!

***************

കുറിപ്പ്‌ :-മലയാള സാഹിത്യത്തിലെ ഇതിഹാസമായി ഇന്നും നിലനില്‍കുന്ന ഖസാക്കിനെ നമുക്ക്‌തന്ന പ്രിയപ്പെട്ട എഴുത്തുകാരനുംഎന്‍റെ സുഹൃത് അമീറിനും ഈ കഥ കടപ്പെട്ടിരിക്കുന്നു.

പാലക്കാട്ട് നിന്നും ഏകദേശം 10 കി. മീ. ദൂരെയാണ് തസ്സറാക്ക് ... അത് തന്നെയാണ് ഖസാക്ക്. പാലക്കാട്ട് നിന്നും പുതുനഗരത്തിലേക്കുള്ള വഴി കനാല്‍‌പാലം ബസ്‌സ്റ്റോപ്പിനരുകില്‍ ബോര്‍ഡ് കാണാം - “ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം”.Click Here To Send Your Coments

58 comments:

അനില്‍കുമാര്‍. സി.പി. said...

"ചിന്തകള്‍ക്ക് മുനയിടുന്ന, അക്ഷരങ്ങള്‍ക്ക് ചിറകുനല്‍കുന്ന കുളിര്‍ത്തുവിറച്ചു നില്‍ക്കുന്ന തസ്സറാക്കിലെ ഈ സായന്തനം എത്ര സ്വപ്നതുല്യം !!!"

- അതെ, സ്വപ്നതുല്യമായ ഒരു രചനയും. ആശംസകള്‍.
ബ്ലോഗുലോകത്തേക്ക് സ്വാഗതവും.

Ajith said...

കൊള്ളം നല്ല രചന....

jayanEvoor said...

വീണ്ടും വായിച്ചു; ഇഷ്ടപ്പെട്ടു.
ആശംസകൾ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം.ആശംസകള്‍

the man to walk with said...

Ishtaayi ..
All The Best

ManzoorAluvila said...

വാക്പ്രയോഗങ്ങളാൽ സമ്പന്നമായ രചന..സ്വാഗതം...എല്ലാ ആശംസകളും

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അനായാസകരമായ രചന!
വീണ്ടും വരാം.
പോസ്ടിടുമ്പോള്‍ ലിങ്ക് മെയില്‍ ചെയയ്താല്‍ നല്ലത്
ഭാവുകങ്ങള്‍

ബിഗു said...

Nice. Keep It Up :)

Jishad Cronic said...

ഇഷ്ടപ്പെട്ടു...

Echmukutty said...

ആശംസകൾ.
പുതിയ പോസ്റ്റിടുമ്പോൾ ഒരു മെയിലയയ്ക്കാമോ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഖസാക്കായ തസ്സറാക്കിനെ പരിചയപ്പേടുത്തി ബൂലോഗത്തിലേക്ക് കാലെടുത്ത് വെച്ചത് ഗംഭീരമായിട്ടിട്ടുണ്ട് കേട്ടൊ

ശ്രീ said...

സ്വാഗതം

Anonymous said...

നന്നായി എശ്ഴുതിയിരിക്കുന്നു... വായനാസുഖമുണ്ട് ... ആശംസകൾ..

കുമാരന്‍ | kumaran said...

ബ്ലോഗുലകത്തിലേക്ക് സ്വാഗതം.

ഒഴാക്കന്‍. said...

വായിച്ചു, ഇഷ്ട്ടപ്പെട്ടു അപ്പൊ സ്വാഗതം

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം

പട്ടേപ്പാടം റാംജി said...

ഇഷ്ടപ്പെട്ടു..
വീണ്ടും വരാം.
സ്വാഗതം.

Basheer said...

ഒരു പുനര്‍ വായനയുടെ അനുഭവം.

എം.പി.ഹാഷിം said...

valare nalla vaayana

സോണ ജി said...

നല്ല എഴുത്ത്. മുല്ലകള്‍ പെറുക്കിയെടുത്തെറിയുന്നതുപോലെ...........സുഗന്ധം പരക്കുന്നു..ബ്ളോഗിലാകെ.

ﺎലക്~ said...

സ്വാഗതം..!!


മനോഹാരിതയോടെ ഓര്‍മ്മപുതുക്കലിന്‍റെ ഈ കുറിപ്പ് ഖസാക്കിന്‍റെ ഇതിഹാസത്തെ ഒന്നുകൂടി വായിക്കാന്‍ പ്രേരിപ്പിക്കുന്നു.

അഭിനന്ദനങ്ങള്‍..!! .

ധനലക്ഷ്മി said...

ബ്ലോഗിന്റെ ലോകത്ത് എനിക്കു ഇടം തന്ന, എന്നേയും സ്വീകരിച്ച, വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക്, പൊന്ന് വെക്കേണ്ടിടത്ത് പൂവ് വെക്കുന്നതു പോലെ, എന്റെ ‘നന്ദി’.

ഡോ.ആര്‍ .കെ.തിരൂര്‍ said...

തുടക്കം ഗംഭീരം. തുടരുക

കമ്പർ said...

കൊള്ളാ‍ം ..എല്ലാ ഭാവുകങ്ങളും നേരുന്നു..

Areekkodan | അരീക്കോടന്‍ said...

അതേ, ഒരു ചെറിയ പിക്നിക്കിനായി ആ തസ്സറാക്ക് നേരിട്ട് കാണാന്‍ ഞാനും ഉദ്ദേശിക്കുന്നു.ഈ രചന ഹൃദ്യമായി.

ഒരു യാത്രികന്‍ said...

നല്ല രചനാ ശൈലി..ആശംസകളോടെ .......സസ്നേഹം

keraladasanunni said...

ഇതിഹാസത്തില്‍ കൈ വെച്ചു കൊണ്ടാണ് തുടക്കം. വളരെ നല്ലത്. എല്ലാ ആശംസകളും.

PALAKKATTETTAN.

kaithamullu : കൈതമുള്ള് said...

നല്ല തുടക്കം ‘ധന‘ലക്ഷ്മീ!
-ഐശ്വര്യങ്ങള്‍ നേരുന്നു!

smitha adharsh said...

ബൂലോകത്തിലേയ്ക്ക് സ്വാഗതം..
എഴുത്ത് നന്നായീ ട്ടോ..

സിദ്ധീക്ക് തൊഴിയൂര്‍ said...

വീണ്ടും മഴ... കുളിരൂതി, കനിവൂതി എന്നെ ചുറ്റിപ്പിടിക്കുകയാണ്...മഴ നനയുന്ന വെയിലുപോലെ ഞാനെന്നെ തേടുകയാണ്.
ആഹ ..ആഹഹ...കുളിര്‍ കോരി ഈ വരികള്‍ വായിച്ചപ്പോള്‍ ..
സ്വാഗതവും ആശംസകളും.

ധനലക്ഷ്മി said...

ബൂലോഗത്ത് എനിക്ക് നല്‍കിയ ഈ സ്വാഗതത്തിനു, വരാനും വായിക്കാനും, അഭിപ്രായങ്ങള്‍ എഴുതാനും കാണിച്ച സന്മനസ്സിനു ഓരോരുത്തരോടും നന്ദി.

ആളവന്‍താന്‍ said...

നല്ല തുടക്കം. ആശംസകള്‍ക്കൊപ്പം ബൂലോകത്തേക്കുള്ള എന്‍ട്രി പാസും അങ്ങോട്ട്‌ തരുന്നു!! ചാടി കേറിക്കോ.

Abdulkader kodungallur said...

ധനലക്ഷ്മിയില്‍ സരസ്വതിയും വിളയാടുന്നു എന്നതിനു തെളിവാണ് ഈ പോസ്റ്റ്‌ . തസ്സറാക്ക് എന്ന ഖസാക്കും അതിന്‍റെ ഇതിഹാസകാരനായ മഹാനായ കഥാകാരന്‍ അക്ഷരലോകത്തിനു സമ്മാനിച്ച കഥാപാത്രങ്ങളുടെയും ഒരു വാങ്ങ്മായ ചിത്രം അതി മനോഹരഭാഷയില്‍ താങ്കള്‍ വരച്ചു വെച്ചിരിക്കുന്നു . അഭിനന്ദനങ്ങള്‍ . തിളങ്ങട്ടെ ബൂലോകത്തില്‍

Pranavam Ravikumar a.k.a. Kochuravi said...

Really nice start... My best wishes....

regards

Kochuravi :=)

snehitha said...

സ്വാഗതം ധനലക്ഷ്മി....തുടക്കം തന്നെ ഉജ്ജ്വലം ..
ബൂലോകത്തില്‍ ലക്ഷ്മി യായി വിരാജിക്കുക... ....

mini//മിനി said...

ഇതിഹാസവുമായാണല്ലൊ വരവ്, ഇനിയും കാണണം.

sm sadique said...

തുടക്കം കലക്കി. ആശംസകൾ…….

Indiamenon said...

വളരെ നന്നായിരിക്കുന്നൂ. എഴുത്തിന്റെ ശൈലിയും മട്ടും മനസ്സില്‍ ഇടം പിടിക്കാന്‍ തീരെ സമയം എടുത്തില്ലാ.
ഖസാകിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടെങ്കിലും തസ്സറാക്ക് ഒരു പുതിയ അറിവാണ്. ആലത്തൂരും നെന്മാറയും ചിതലിയും കുഴല്‍മന്നവും കൊടുവായൂരും ചിറ്റൂരും ഒക്കെ ധാരാളം നടന്നിട്ടുള്ള ഒരു മേലാര്‍ക്കോട്ടു കാരന്റെ ജിജ്ഞാസയാണ് " ഈ സ്ഥലം കൃത്യായി പറഞ്ഞ് തര്വോ ? ഇനി നാട്ടില്‍ പോവുമ്പോള്‍ കാണാനാണ്.

Anees Hassan said...

തസ്സറാക്കിലെ ഈ സായന്തനം എത്ര സ്വപ്നതുല്യം !!!
njanum paalakkattukaaranaanee

ധനലക്ഷ്മി said...

സന്ദര്‍ശനത്തിനും, സ്നേഹപൂര്‍ണമായ പ്രോത്സാഹനത്തിനും എല്ലാവര്‍ക്കും നന്ദി.

ഭായി said...

ബൂലോകത്തേക്ക് ഹാർദ്ദവമായ സ്വാഗതം!
വീണ്ടും ഇത്തരം നല്ല രചനകൾ പ്രതീക്ഷിക്കുന്നു.

ചിന്നവീടര്‍ said...

ഖസാക്കിനെ വീണ്ടും ഓര്‍മിപ്പിച്ചതിനു, അതിലേറെ ഓര്‍മ്മകള്‍ക്ക് സുഗന്ധം പരത്തുന്ന രചനാപാടവത്തിനു അഭിനന്ദനങ്ങള്‍...

MyDreams said...

സ്വാഗതം..!!

ഉപാസന || Upasana said...

ഉം. ത്‌ര്‌ഴട്ടാന്തം....

ഫൊട്ടോസ് ഫോട്ടോസ് ???
:-)

Vayady said...

ബൂലോകത്തേയ്ക്ക് സ്വാഗതം. തുടക്കം തന്നെ ഗംഭീരമായി. അഭിനന്ദനം.

സൈനുദ്ധീന്‍ ഖുറൈഷി said...

അതിമനോഹരമായി...
അതിശയിപ്പിക്കുന്ന കയ്യൊതുക്കത്തോടെ....
നല്ല എഴുത്ത്. വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന രചനാചാരുത.

ദൈവം അനുഗ്രഹിക്കട്ടെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നനായി എഴുതിയിരിക്കുന്നു. ആശംസകൾ
ബ്ലോഗിന്റെ പേരു പോലെ മധുരമുള്ള രചനകൾ വീണ്ടും പിറക്കട്ടെ

Indiamenon said...

ചിതലി പാലം സ്റ്റോപ്പില്‍ നിന്നും ഒരു ടി ആര്‍ ബാലസുബ്രമണിയന്‍ 83 -84 ഇല്‍ എന്റെ കൂടെ പ്രീ ഡിഗ്രിക്ക് നെമ്മാറ എന്‍ എസ് എസ്സില്‍ പഠിച്ചിരുന്നു. ഇപ്പൊ ചെന്നയില്‍ ആണെന്ന് ആരോ ഒരിക്കല്‍ പറഞ്ഞിരുന്നു തീര്‍ച്ചയായും ഒരിക്കല്‍ വരണം. ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ

പഥികന്‍ said...

നന്നായിരിക്കുന്നു. നല്ല എഴുത്തു.

ആശംസകള്‍

Varghese Varghese said...

ഇതിഹാസത്തെ അതിജീവിച്ചു കൊണ്ടു എഴുതിയ ഈ വരികൾ അതി മനോഹരമായിരിക്കുന്നു. ആയിരമായിരം അഭിവാദ്യങ്ങൾ!

ഷൈജു നമ്പ്യാര്‍ said...

ബ്ലോഗിലെ ആദ്യ എഴുത്താണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം..
ഖസാക്കിലെ ഇതിഹാസം വായിച്ചിട്ടില്ല.. പണ്ടൊരു ശ്രമം നടത്തിയപ്പോള്‍ തുമ്പിയെ കല്ലെടുപ്പിക്കുന്ന ഏര്‍പ്പാടാകും എന്ന് തോന്നിയപ്പോള്‍ ഒഴിവാക്കി... ഇതുവായിച്ച് കഴിഞ്ഞപ്പോള്‍ ഇനി ഒന്ന് വായിക്കണം എന്ന് ആഗ്രഹം തോന്നുന്നു...

പടന്നക്കാരൻ said...

മധുര നെല്ലി !!!

മണ്ടൂസന്‍ said...

എല്ലാവരും പറഞ്ഞു ആദ്യ എഴുത്താണെന്ന് വിശ്വസിക്കാൻ പ്രയാസം എന്ന്. ഞാൻ അതു പറയുന്നില്ല. ഇത്രയും കാലം അതിനൊരുങ്ങാനോ എന്തെങ്കിലും എഴുതാനോ സമയവും സൗകര്യവും കിട്ടിക്കാണില്ല എന്ന് വിശ്വസിക്കട്ടെ. നല്ല സുഗമമായി സുന്ദരമായി വായിച്ച് മുന്നേറാനാവുന്ന രചനാ ശൈലി. 'ഖസാക്കിന്റെ ഇതിഹാസം' പണ്ടെന്നോ വായിച്ച് മറന്നതാണ് ഇത്. ഒന്നുകൂടി വായിച്ച പോലൊരു സുഖം, അതിലെ കഥാപാത്രങ്ങളെ ഒന്നുകൂടി അടുത്തറിയാനായൊരു അനുഭൂതി.
ആശംസകൾ.

ആഷിക്ക് തിരൂര്‍ said...

“ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം”. ആശംസകൾ.

ajith said...

പഴയ പോസ്റ്റുകളുടെ കമന്‍റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു വല്ലാത്ത ഫീലിംഗ് വരാറുണ്ട്. അരങ്ങില്‍ നിന്ന് പിന്‍വാങ്ങിയ ബ്ലോഗര്‍മാരെത്രയെത്ര. ഒരു മ്യൂസിയത്തില്‍ക്കൂടി, അല്ലെങ്കില്‍ വേണ്ട, ഒരു സെമിത്തേരിയില്‍ക്കൂടി നടക്കുന്ന ഫീലിംഗ്.

ബിലാത്തിപട്ടണം Muralee Mukundan said...

വാർഷിക പോസ്റ്റായിട്ട് ...
ഒരു ഇതിഹാസ ചരിതം കൂടി രചിക്കാമായിരുന്നു കേട്ടൊ ധനലക്ഷ്മി.

kazhchakkaran said...

വളരെ ചെറുപ്പത്തിൽ വായിച്ചതാണ് ഖസാക്കിൻറെ ഇതിഹാസം.. എങ്കിലും ഇത്ര മനോഹരമായ വിവരണം കേട്ടപ്പോൾ വീണ്ടും കൂമൻകൊല്ലിയിലേക്ക് മനസ്സ് പാഞ്ഞു.. ഒരിക്കൽ കൂടി, ഒരിക്കൽ കൂടി വായിക്കണം എന്ന് തോന്നുന്നു. രവിയുടെ കൂടെ ഒന്നുകൂടി യാത്ര ചെയ്യണം. തസ്രാക്കിലെ ഈ സായന്തനം അനുഭവിക്കാൻ ഞാനും യാത്രയാവും ഉടൻ തന്നെ...

കാഴ്ചക്കാരന്റെ ആശംസകൾ മനോഹരമായ എഴുത്തിനും.. മനസ്സിനെ കാറ്റത്ത് കരിയല പറക്കുന്നതുപോലെ യാത്ര ചെയ്യിച്ചതിനും

KUNJUBI VARGHESE said...

മനോഹരമായിരിക്കുന്നു. ഭാവുകങ്ങൾ!

Post a Comment