Pages

Wednesday, March 2, 2011

കനലെരിയുന്നു ആത്മാവിലെപ്പോഴും


മൌനമാണെന്‍റെ വാക്കുകള്‍
എങ്കിലും കനലെരിയുന്നു
ആത്മാവിലെപ്പോഴും
ഒരു നിശ്വാസമാണ്
ഉതിരുന്നതെങ്കിലും
മിന്നല്‍ പിണരുകള്‍
പായുന്നു ജീവതന്തുക്കളില്‍

ജീവന്‍റെ പാതിയാണെങ്കിലും
ജീവിതംപാതി, വിശപ്പ്‌പാതി
കൂലിപാതി, നീതി പാതി
നിയമംപാതി, മാനം പാതി
സമ്പാദ്യങ്ങള്‍ സഹനങ്ങള്‍
സ്വത്തുക്കള്‍ മുറിപാടുകള്‍

രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍

ഇനിയുമെത്ര നഗരവഴികള്‍
പാഠശാലകൾ‍, തൊഴിലിടങ്ങള്‍
റെയില്‍പാതകൾ‍, ബസ്‌സ്റ്റോപ്പുകള്‍
ഇരുട്ടുമുറികൾ‍, പീടികതിണ്ണകള്‍
ഗ്രാമപാതകൾ‍, കുറ്റിക്കാടുകള്‍
മുറിച്ചു കടക്കണം ഞാന്‍
ഭയക്കാതെ, വഴിയാത്രയില്‍
കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം കാമവെറിയുടെ
വിരലുകള്‍ പതിയാതെ
ജീവിതപാത പിന്നിടാന്‍
എന്‍റെ പെണ്മക്കളെ..?

46 comments:

അനില്‍കുമാര്‍ . സി. പി. said...

നൊന്തുപെറ്റ വയറിന്റെ പിടച്ചിൽ ...
ഇന്നിന്റെ നടുക്കുന്ന നേര് ...
ഒരുപാട് നോവുകൾ ആറ്റിക്കുറുക്കിയൊരു ഗർജ്ജിതം ....

ബിഗു said...

തീക്ഷണമായ വരികള്‍. അഭിനന്ദനങ്ങള്‍

the man to walk with said...

മുറിച്ചു കടക്കണം ഞാന്‍
ഭയക്കാതെ, വഴിയാത്രയില്‍
കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം കാമവെറിയുടെ
വിരലുകള്‍ പതിയാതെ
ജീവിതപാത പിന്നിടാന്‍
എന്‍റെ പെണ്മക്കളെ..

കവിതയില്‍ കനല്‍ എരിയുന്നു

SHANAVAS said...

Hello,
This poem is something special for me as a father of three daughters.Your poem pains me a lot.
best regards,
shanavas,
punnapra.

പ്രയാണ്‍ said...

ശക്തമായ വരികള്‍

Manickethaar said...

കടമെടുക്കട്ടെ രണ്ടു വരി........മൌനമാണെന്‍റെ വാക്കുകള്‍
എങ്കിലും കനലെരിയുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരമ്മമനസ്സിന്‍റെ മാത്രമല്ല..ഒരു സമൂഹത്തിന്‍റെ തന്നെ ആധിയും ഉല്‍ക്കണ്ഠയും പ്രതിഫലിപ്പിക്കുന്ന
ശക്തമായ വരികള്‍..

പട്ടേപ്പാടം റാംജി said...

മൌനമാകരുതെന്‍ മനം
ഗര്ജ്ജിക്കണം നേരിടണം
തലപോയാലും..
കണ്ടുനില്‍ക്കാനാകാതെ
കൂടെകൂടും നൂറുപേര്‍...

നന്നായിരിക്കുന്നു.

തൂവലാൻ said...

കാമവെറിയുടെ വിരലുകള്‍ പതിയാതെ ജീവിതപാത പിന്നിടാന്‍ എല്ലാ പെണ്മക്കൾക്കും ദൈവം ശക്തി കൊടുക്കട്ടെ.

സ്നേഹിത said...

പറയാന്‍ വാക്കുകളില്ല .

jayanEvoor said...

ഒന്നും പറയാനില്ല.
തല കുനിക്കുന്നു...

വീകെ said...

ഡോക്ടർ പറഞ്ഞതുപോലെ ‘ഒന്നും പറയാനില്ല, തല കുനിക്കുന്നു.’
കവിത നന്നായിരിക്കുന്നു...
ആശംസകൾ....

പാവപ്പെട്ടവൻ said...

സഖാവേ...ഇന്നിന്റെ ജീവിതഭൂമി കലുഷിതമാണ്.ഇരുട്ടിലൂടെയും കാട്ടിലൂടെയും നടക്കുമ്പോൾ കരുതിവേണം ഓരൊകാൽവെപ്പും . കയറിയൊളിക്കാൻ ഒരു കടുക് പോലുമില്ലാത്തതുകൊണ്ട് ജീവിതം മുന്നോട്ടു സധൈര്യമായി ജീവിച്ചുതീർക്കാൻ കരുത്തു പകരണം മകൾക്ക്...

mini//മിനി said...

നേരുകൾക്ക് മുന്നിൽ ഇത്തിരി ശക്തി പകരാൻ ആശ്വാസം പകരാൻ ആരുണ്ട്?

Kalavallabhan said...

ഈ പേടി എന്നെയും ചില അക്ഷരങ്ങൾ കുത്തിക്കുറിക്കാൻ നിർബന്ധിതനാക്കി.
വായിച്ചു നോക്കുമല്ലോ ?

ധനലക്ഷ്മി പി. വി. said...

സുഹൃത്തുക്കളേ,
വർത്തമാനത്തിന്റെ ഈ ആകുലതകൾ നിങ്ങളോരോരുത്തരും പങ്കുവെക്കുന്നു എന്നത് ഏറെ സന്തോഷകരം. നല്ല വാക്കുകൾക്ക് നന്ദി.

Sabu Hariharan said...

ആശയം നന്നായി അവതരിപ്പിച്ചു.

'കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം..'
ഈ വരിയിൽ ഒരു അപാകത തോന്നി.

'ഉണർന്നിരിക്കണം' അല്ലെങ്കിൽ 'ചിമ്മാതെയിരിക്കണം' അതല്ലേ ശരി?

lekshmi. lachu said...

kollaam nannayirikunnu varikal.

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ശക്തമായ വരികള്‍

chithrakaran:ചിത്രകാരന്‍ said...

സമൂഹത്തെ ചികിത്സിക്കാന്‍ കഴിയുന്ന
കലാ-സാംസ്ക്കാരിക-സാഹിത്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇല്ലാതിരിക്കുന്ന സമൂഹങ്ങളുടെ ജീര്‍ണ്ണത.
ആണുങ്ങളില്ലാത്ത നാടിന്റെ ദുര്‍ഗതി !
നല്ല അമ്മമാരില്ലാത്ത സമൂഹത്തിന്റെ ദുര്‍വിധി !!

keralafarmer said...

മക്കള്‍ ആണായാലും പെണ്ണായാലും അമ്മമാരുടെ നെഞ്ചിലെ കനലെരിയും അച്ഛനെക്കാളേറെ.

jayaraj said...

maathra hrudayathinte vedanayum aakulathakalum niranjirikkunna kavitha. nannayirikkunnu.

Muhammed Sageer Pandarathil said...

നന്നായി എഴുതിയിരിക്കുന്നു

ഒരു യാത്രികന്‍ said...

നല്ല വരികള്‍. ഏറെ ഇഷ്ടമായി....സസ്നേഹം

എന്‍.ബി.സുരേഷ് said...

ഏവർക്കും അറിയാവുന്ന, മനസ്സിൽ നന്മയുള്ളവരെല്ലാം ഓർത്ത് ആധി പിടിക്കുന്ന ഒരു പ്രശ്നമാണിത്, പക്ഷേ അറിയാവുന്ന കാര്യങ്ങൾ അങ്ങനെ തന്നെ വെളിവായി പറഞ്ഞത് കൊണ്ട് എന്തു ഗുണം, യാഥാർത്ഥ്യത്തെ കലയാക്കി മാറ്റുന്ന രസതന്ത്രം ഇതിൽ തുലോം കുറഞ്ഞു പോയി. ആത്മരോഷത്തെ അംഗീകരിക്കുന്നു, കവിത എന്ന നിലയിൽ ഇത് ഒരു പ്രബോധനം മാത്രമാണ്. ആഴം തേടി പോകൂ

Sidheek Thozhiyoor said...

ആത്മരോഷം തീപ്പൊരിപോലെ ചിതറുന്ന വരികള്‍ .. ...സമകാലീകമായൊരു രചന .

ഒരില വെറുതെ said...

കനലെരിയുന്നു

girishvarma balussery... said...

പെണ്മക്കളുള്ള അമ്മമാരുടെ മാത്രമല്ല ,മനുഷ്യസ്നേഹിയായ ഏതൊരുവന്റെയും ചിന്തകള്‍ ആയിരിക്കുന്നു ഇത്..... ഈ ആധി ഒഴിഞ്ഞു പോകാന്‍ ഇനി എന്താണ് ചെയ്യേണ്ടത്. ചിറകിനുള്ളില്‍ കാത്തുസൂക്ഷിക്കുന്ന കോഴികുഞ്ഞിനെ പോലെ എത്രനാള്‍ ഇങ്ങനെ .....

Junaiths said...

കാരമുള്ളു പോല്‍ കൊണ്ട് കയറുന്നു..

Unknown said...

വരികള്‍ തീവ്രം

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി.
ആശംസകള്‍

Raees hidaya said...

വായിച്ചു.......നല്ലവരികൾ

കുഞ്ഞൂസ് (Kunjuss) said...

കവിതയില്‍ കനലെരിയുന്നു....പക്ഷേ, എങ്ങിനെയാണീ തീ അണയ്ക്കുക, എന്താണതിനു വേണ്ടി നമുക്ക് ചെയ്യാനാവുക, എന്നാണ് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സ്വസ്ഥമായി ഉറങ്ങാനാവുക?

Unknown said...

ജീവിത പാതയില്‍ എരിയുന്ന ഈ കനല്‍ എന്നാണണയുക...
അവര്‍ക്ക് എന്നാണ്‌ സ്വസ്ഥത കൈവരിക....നമുക്കാഗ്രഹിക്കാം

Thabarak Rahman Saahini said...

കനലെരിയുന്ന വഴികളില്‍,
കണ്ണടച്ചു നടക്കണം,
പിന്നെ,
ഏതെല്ലാം നോട്ടങ്ങളില്‍ നിന്ന്
ഞാനെന്നെ സ്വയം കാക്കണം.
ഇടറുന്ന പാദങ്ങളോടെ
ഞാനെത്ര ദൂരം താണ്ടണം.

തീക്ഷ്ണതയുള്ള വരികള്‍.
നന്ദി
വീണ്ടും കാണാം.

SUJITH KAYYUR said...

kavitha vaayichu. nallathu. anumodanangal

Echmukutty said...

ശക്തമാണ് വരികൾ.

rafeeQ നടുവട്ടം said...

പെണ്മയുടെ വിഹ്വലതകള്‍ തീരുന്നില്ല..
കാവ്യം നന്നായി. ചില വരികളില്‍ ഘടന മാറ്റാമായിരുന്നു.

റഷീദ് കോട്ടപ്പാടം said...

രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍

ManzoorAluvila said...

രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍
നല്ല വരികള്‍.

ബെഞ്ചാലി said...

പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ

ഞരമ്പ് രോഗികളുടെ എണ്ണം എന്നും കൂടികൊണ്ടിരിക്കുന്നു. എന്താണാവോ കാരണം?

അതിരുകള്‍/പുളിക്കല്‍ said...

റാംജി പറഞ്ഞപോലെ മൗനമാകരുത് ഗര്‍ജ്ജിക്കണം....ആണ്‍ പെണ്‍ ഭേതമില്ലാതെ മക്കള്‍ക്ക് ജീവിക്കാനുള്ള കരുത്തേകണം...ഗര്‍ജ്ജനത്തിന്റെ കരുത്ത്. തീചൂളയില്‍ വാര്‍ത്തെടുത്ത വരികള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പാതികൾക്കെന്നും പതനം തന്നെ നാനാവിധം
ചതിയിൽ‌പ്പെടാതെ,വിധിയെപ്പഴിക്കാതെയൊരു
കുതിരശക്തിയായി മുന്നിട്ടിറങ്ങുക ഒന്നിച്ചായിനി
ഇതിനെതിരെയൊക്കെ ഗർജ്ജിക്കൂ ഇതുപോൽ..

നല്ല ശക്തമായ പ്രതികരണം കേട്ടൊ

Akbar said...

ജീവന്‍റെ പാതിയാണെങ്കിലും
ജീവിതംപാതി, വിശപ്പ്‌പാതി
കൂലിപാതി, നീതി പാതി
നിയമംപാതി, മാനം പാതി
സമ്പാദ്യങ്ങള്‍ സഹനങ്ങള്‍
സ്വത്തുക്കള്‍ മുറിപാടുകള്‍

ഇത് എന്‍റെ ആദ്യ വരവ്.
ആത്മാവില്‍ കനലെരിയുമ്പോള്‍ മൌനത്തിനു മുകളില്‍ മിന്നല്‍ പിണരാകുന്ന വാക്കുകള്‍. അവയ്ക്ക് ഉടമപ്പെടുത്തിയവന്‍റെ ഉരുക്ക് ബന്ധനത്തെ പൊട്ടിക്കാനുള്ള കരുത്തില്ലെങ്കിലും തന്‍റെ പെണ്മക്കള്‍ക്കു വേണ്ടി കരുത്താര്‍ജിക്കുമെന്ന ധ്വനിയുണ്ട്. അനുഭവത്തില്‍ നിന്നും പാകപ്പെട്ടു വരുന്ന മനസ്സിന്റെ വീണ്ടെടുപ്പു. കവിത ഇഷ്ടമായി. ആശംസകളോടെ.

നികു കേച്ചേരി said...

ആത്മരോഷത്തിനുപരി ഇന്നിന്റെ വിഹ്വലതകളിലൂടെ സഞ്ചരിക്കുന്ന മനസിനെയാണ്‌ ഞാനിവിടെ കാണുന്നത്.
ആശംസകൾ.

comiccola / കോമിക്കോള said...

നന്നായി.
ആശംസകള്‍...!

Post a Comment