Pages

Saturday, February 12, 2011

ജീവിതം പകുത്തപ്പോള്‍


വഴിതെറ്റി വന്ന കാറ്റില്‍
ഇലകള്‍ കൊഴിയുന്നപോലെ
ദിവസങ്ങള്‍ അങ്ങനെ
വെറുതെ തീരുകയാണ്
ആയുസ്സിന്‍റെ വര്‍ഷങ്ങള്‍
ആരൊക്കെയോ എപ്പോഴൊക്കെയോ
ആവശ്യത്തിനും അല്ലാതെയും
പകുത്തെടുത്ത കഷണങ്ങള്‍

ചേരുവകള്‍ എല്ലാം
പാകത്തിന് പുരട്ടിയത്
തേനില്‍ മുക്കിയെടുത്തു
എരിതീയില്‍ പൊള്ളിച്ചത്
എരിവില്‍ മാത്രം മുക്കി
എടുത്ത് കണ്ണ് നിറച്ചത്
ഉപ്പിലിട്ടു എന്നേക്കുമായി
ഭരണിയില്‍ സൂക്ഷിക്കുന്നത്
വേകാതെ രുചിച്ചു കടിച്ചു
തുപ്പിയതും, വലിച്ചെറിഞ്ഞതും

പ്രാണന്‍ പകുത്ത്‌, ജീവരക്തം
നനച്ചു വളര്‍ത്തി വേരുറച്ചത്
മറ്റാര്‍ക്കോ തണല്‍മരമായ്‌
ഇനി നിനക്ക് പകുക്കാന്‍
അവശേഷിപ്പൊന്നുമില്ല
മടുപ്പിന്റെ തണുപ്പരിച്ച
ജീവന്‍റെ നീര്‍ച്ചാലിലെ
കുടിക്കാനും കുളിക്കാനും
കൊള്ളാത്ത കറുത്തജലം മാത്രം

42 comments:

moideen angadimugar said...

നല്ല കവിത, അർത്ഥസമ്പുഷ്ടമായ വരികൾ.

സാബിബാവ said...

അതെ അതുതന്നെയാണ് എല്ലാം..
വരികളില്‍ നിഴലിക്കുന്ന നൊമ്പരങ്ങള്‍ കാണാന്‍ കഴിഞ്ഞു, നല്ല കവിത .

വീ കെ said...

നല്ല കവിത..
ഇതു പ്രവാസികളെക്കുറിച്ചാണൊ....

ആശംസകൾ...

അനില്‍കുമാര്‍ . സി.പി said...

മടുപ്പിന്റെ തണുപ്പിൽ നിന്നും ജീവന്റെ പുത്തൻ തെളിനീരുറവകൾ ഉണ്ടാവട്ടെ.

elayoden said...

വഴിതെറ്റി വന്ന കാറ്റില്‍
ഇലകള്‍ കൊഴിയുന്നപോലെ
ദിവസങ്ങള്‍ അങ്ങനെ
വെറുതെ തീരുകയാണ്
ആയുസ്സിന്‍റെ വര്‍ഷങ്ങള്‍
ആരൊക്കെയോ എപ്പോഴൊക്കെയോ
ആവശ്യത്തിനും അല്ലാതെയും
പകുത്തെടുത്ത കഷണങ്ങള്‍

അര്‍ത്ഥവത്തായ വരികള്‍, ആശംസകള്‍...

SAJAN S said...

നല്ല കവിത
ആശംസകൾ..:)

Sreedevi said...

ആയുസ്സിന്‍റെ വര്‍ഷങ്ങള്‍
ആരൊക്കെയോ എപ്പോഴൊക്കെയോ
ആവശ്യത്തിനും അല്ലാതെയും
പകുത്തെടുത്ത കഷണങ്ങള്‍
നല്ല വരികള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മധുരനെല്ലിക്കപോലെ..
സത്യം പലപ്പോഴും കൈക്കും..പുളിക്കും..
ഒടുവില്‍ മധുരിക്കും..

പ്രദീപൻസ് said...

അങ്ങനെ പകുത്തു കൊടുക്കാതിരുന്നാല്‍ പിന്നെ ജീവിതത്തിനു എന്ത് അര്‍ഥം

പട്ടേപ്പാടം റാംജി said...

പ്രാണന്‍ പകുത്ത്‌, ജീവരക്തം
നനച്ചു വളര്‍ത്തി വേരുറച്ചത്
മറ്റാര്‍ക്കോ തണല്‍മരമായ്‌

ഒന്നും പ്രതീക്ഷിക്കാതെ ചെയ്യന്നതാണ് സന്തോഷം നല്‍കുക.
കവിത നന്നായി.

ﺎലക്~ said...

നിരാശത പാടില്ല..

ആശംസകള്‍..

nikukechery said...

ഇത്,
നിസംഗതയുടെ നേർകാഴ്ച്ചയും
നിസഹായതയുടെ ചൊൽകാഴ്ച്ചയും
അല്ലേ.

mini//മിനി said...

മറ്റാര്‍ക്കോ തണല്‍മരമായ്‌
മാറാൻ വിധിക്കപ്പെട്ട ജീവിതങ്ങൾ
ഉഗ്രൻ കവിത,,,

സന്തോഷ്‌ പല്ലശ്ശന said...

ചേച്ചി കവിതയിലെ പല ബിംബങ്ങളും ഉചിതമായി. ജീവിതത്തിന്റെ ഋതുഭേദങ്ങളേയും നൈരാശ്യങ്ങളേയും തിരസ്‌കാരങ്ങളേയും കോരി നിറച്ച വരികള്‍...

the man to walk with said...

മധുര നെല്ലി ..അല്പം നൈരാശ്യമെങ്കിലും സത്യങ്ങള്‍

ആശംസകള്‍

ബിഗു said...

ആശംസകള്‍

ഉമേഷ്‌ പിലിക്കൊട് said...

ആശംസകൾ...

Jishad Cronic said...

നല്ല വരികൾ...

കുസുമം ആര്‍ പുന്നപ്ര said...

nice one

JITHU said...

നല്ല കവിത..ഇഷ്ടപ്പെട്ടു

ലീല എം ചന്ദ്രന്‍.. said...

....പ്രാണന്‍ പകുത്ത്‌, ജീവരക്തം
നനച്ചു വളര്‍ത്തി വേരുറച്ചത്
മറ്റാര്‍ക്കോ തണല്‍മരമായ്‌
ഇനി നിനക്ക് പകുക്കാന്‍
അവശേഷിപ്പൊന്നുമില്ല

ഉള്ളത് കറുത്ത ജലം ....നല്ല ആശയം....ആശംസകള്‍

Neena Sabarish said...

nice....keep writing....

ധനലക്ഷ്മി said...

വായിക്കുകയും, അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ManzoorAluvila said...

ജീവിതഗന്ധിയായ കവിത..നന്നായ്..എല്ലാ ആശംസകളും

സിദ്ധീക്ക.. said...

നല്ല വാക്കുകള്‍ , ആശയങ്ങള്‍ ...

ബെഞ്ചാലി said...

സാമൂഹികബോധത്തോടെ ജീവിക്കുന്നവരെ കുറിച്ച്..
ചേർത്തെഴുതാം ഈ നല്ല വരികൾ.. അഭിനന്ദനം

Satheesh Haripad said...

ഈ കവിത ശരിക്കും ചിന്തിപ്പിച്ചു ചേച്ചീ.
മൂർഛയുള്ള വാക്കുകൾ കൊണ്ട് വരച്ചിട്ട ബിംബങ്ങളിൽ ഇതളുകൾ കരിഞ്ഞ നൊമ്പരപ്പൂക്കൾ.
satheeshharipad.blogspot.com

jeevitham said...

Ok<ellam vazhikalum vazhi thetalumanu, nammude lakshyam enthennariyuka ennethanu pradhanam,jeevitha gaanam masikayileaku cherukavithaka ayachalum- anil jeevithagaanam masika

rafeeQ നടുവട്ടം said...

കവിത വായിച്ചു.
ആയുസ്സിന്‍റെ പുസ്തകത്താളുകള്‍ കര്‍മനിരതമാകട്ടെ..

ശാലിനി said...

കവിത വളരെ നന്നായി.. ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കവിത..
:) ഞാന്‍ ഫോളോ ചെയ്യുന്നു ട്ടോ...

വര്‍ഷിണി said...

ആശംസകള്‍..

ധനലക്ഷ്മി said...

ഇതുവഴി വന്നു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും എന്റെ സ്നേഹം ..നന്ദി

അനുരാഗ് said...

ചേച്ചി നല്ല വരികള്‍ തന്നെ ആശംസകള്‍

അതിരുകള്‍/മുസ്തഫ പുളിക്കൽ said...

ഒരുപാട് നൊമ്പരങ്ങള്‍ ഒരു നെടുവീര്‍പ്പില്‍ പറഞ്ഞുതീര്‍ത്തു....നന്നായിരിക്കുന്നു

ജയിംസ് സണ്ണി പാറ്റൂര്‍ said...

കുടിക്കാനും കുളിക്കാനും
കൊള്ളാത്ത കറുത്ത ജലം...
നൊമ്പരങ്ങള്‍ കൂര്‍ത്ത മുള്ളുകള്‍
പോലെ ഒരോരോ വാക്കുകളിലു
മെഴുന്നു നില്ക്കുന്നു.അവയ്ക്കിടയില്‍
കവിതയുടെ ശ്രീ തുളുമ്പുന്ന ശാലീന
വദനം മികവു വെളിവാക്കുന്നു.

Echmukutty said...

നല്ല ബിംബങ്ങൾ,കവിത ഇഷ്ടപ്പെട്ടു.

പാവപ്പെട്ടവന്‍ said...

ആരൊക്കെയോ എപ്പോഴൊക്കെയോ
ആവശ്യത്തിനും അല്ലാതെയും
പകുത്തെടുത്ത കഷണങ്ങള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പ്രാണന്‍ പകുത്ത്‌, ജീവരക്തം
നനച്ചു വളര്‍ത്തി വേരുറച്ചത്
മറ്റാര്‍ക്കോ തണല്‍മരമായ്‌
ഇനി നിനക്ക് പകുക്കാന്‍
അവശേഷിപ്പൊന്നുമില്ല
മടുപ്പിന്റെ തണുപ്പരിച്ച
ജീവന്‍റെ നീര്‍ച്ചാലിലെ
കുടിക്കാനും കുളിക്കാനും
കൊള്ളാത്ത കറുത്തജലം മാത്രം..

മനസ്സിനെ തൊടുന്ന കവിത...
നന്നായിരിക്കുന്നു!!
ആശംസകള്‍!!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാ നൊമ്പരങ്ങളും പറഞ്ഞ് തീർത്തു അല്ലേ...

സതീഷ്‌ കുമാര്‍. എസ്‌ said...

ഇലകള്‍ എത്ര കൊഴിഞ്ഞാലും ..ഋതുക്കള്‍ മാറി വന്നാലും ഈ മണ്ണില്‍ എന്റെ വേരുകള്‍ അഴ്തിയ മുറിവുകള്‍ വേദനകള്‍ അതില്‍ കൂടി ഞാന്‍ ജീവിക്കും എന്നെ ജീവിപ്പിക്കും ............... ഞാനും ജീവിക്കുന്നു ...ഇലകളുടെ ഈ ജന്മന്തര്ങ്ങള്‍ക്കിടയില്‍ ... കരിയിലക്കാറ്റു പോലുള്ള ഈ ജന്മങ്ങളില്‍ .....

KUNJUBI VARGHESE said...
This comment has been removed by the author.
KUNJUBI VARGHESE said...

മറ്റാർക്കോ തണൽമരമായ്‌
ഇനി നിനക്ക് പകുക്കാൻ
അവശേഷിപ്പൊന്നുമില്ല........എത്ര വിരോധാഭാസം ഈ ജീവിതം!

Post a Comment