Pages

Sunday, May 29, 2011

നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറില്ല ...



ഓര്‍മ്മയുടെ ചില്ലുജാലകത്തിലെന്നും
നക്ഷത്രങ്ങളുടെ നിലാച്ചിരികളുണ്ടായിരുന്നു
വസന്തരാവിന്റെ വാനിലിന്നുമെത്ര നക്ഷത്രങ്ങള്‍
പക്ഷെ അവയെല്ലാം ചിരികെട്ടു വിളറിയിരിക്കുന്നു

നിശ്ശ്ബ്ദമാക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ
നിലവിളികള്‍ ആകാശത്തിനും അപ്പുറമെത്തിയോ
പട്ടിണികൊണ്ടു പടിയിറങ്ങിയവന്റെ
കൊലച്ചിരികണ്ടു ഭയന്നുവിളറിയോ

വെടിയൊച്ചനിലയ്ക്കാത്ത രാവുകളുടെ
പുകമണമേറ്റുകറുത്ത മേഘങ്ങളും
നുരയുന്നലഹരിയില്‍ പിടഞ്ഞുവീഴുന്നുടലുകളും
നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറേയില്ല...

28 comments:

നിരീക്ഷകന്‍ said...

ഒതുക്കി പറഞ്ഞ വരികള്‍ മനസ്സിനെ സ്പര്‍ശിച്ചു......

നന്ദി............

Unknown said...

വെടിയൊച്ചനിലയ്ക്കാത്ത രാവുകളുടെ
പുകമണമേറ്റുകറുത്ത മേഘങ്ങളും
നുരയുന്നലഹരിയില്‍ പിടഞ്ഞുവീഴുന്നുടലുകളും
നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറേയില്ല...

Anurag said...

മനോഹരമായ വരികള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നക്ഷത്രങ്ങൾ ചിരിച്ചിട്ടെന്ത് കാര്യം അല്ലെ

mini//മിനി said...

മനുഷ്യന്റെ അനീതികൾ കണ്ടാവണം നക്ഷത്രങ്ങൾ ചിരിക്കാത്തത്.

Mohamedkutty മുഹമ്മദുകുട്ടി said...

എന്തോ നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിയൊക്കെ നിര്‍ത്തി.ഞാനും ബിലാത്തിയുടെ കൂടെയാ!

Echmukutty said...

ചിരിയ്ക്കാൻ കഴിയുന്നില്ലല്ലോ ഇത്ര ദൂരെയായിട്ടും അതുകൊണ്ട്.......
വരികൾ ഇഷ്ടമായി.

keraladasanunni said...

നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറേയില്ല...
കാരണം 
കൊലച്ചിരികണ്ടു ഭയന്നുവിളറി.

SHANAVAS said...

അതി തീക്ഷ്ണമായ വരികള്‍ . കാലിക പ്രസക്തം.

Unknown said...

ചിരിക്കുന്ന മുഖങ്ങള്‍ തല്ലികെടുതുന്ന ഈ ലോകത്ത് എങ്ങനെ ഒരു നക്ഷത്രം ചിരിക്കും, അല്ലെ , നല്ല വരികള്‍

SAJAN S said...

നല്ല കവിത
ആശംസകള്‍

പട്ടേപ്പാടം റാംജി said...

എന്നും ചിരികള്‍ നഷ്ടപ്പെടുന്ന ഒരു വിഭാഗം ബാക്കി.
നല്ല വരികള്‍.

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി ട്ടോ
ലളിതവും സുന്ദരുവുമായ വരികള്‍.
അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

വെടിയൊച്ചനിലയ്ക്കാത്ത രാവുകളുടെ
പുകമണമേറ്റുകറുത്ത മേഘങ്ങളും
നുരയുന്നലഹരിയില്‍ പിടഞ്ഞുവീഴുന്നുടലുകളും
നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറേയില്ല...
കൊള്ളാം നല്ല വരികള്‍

the man to walk with said...

Best Wishes

Anonymous said...

വളരെ നല്ല വരികള്‍ ... ചിരിക്കാന്‍ മറന്ന പൊന്നോമനകളെ ,അമ്മമാരെ സഹോദരന്മാരെ..സഹോദരിമാരെ ഇവരെ യൊക്കെ കാണുമ്പോള്‍ നക്ഷത്രങ്ങള്‍ എങ്ങിനെ ചിരിക്കാനാ അല്ലെ

Sabu Hariharan said...

വിമർശിക്കുകയാണെന്നു കരുതരുത്.

‘പട്ടിണികൊണ്ടു പടിയിറങ്ങിയവന്റെ
കൊലച്ചിരികണ്ടു ഭയന്നുവിളറിയോ’

പട്ടിണി കൊണ്ട് പടിയിറങ്ങുമ്പോൾ കൊലച്ചിരിയോ?

‘വെടിയൊച്ചനിലയ്ക്കാത്ത രാവുകളുടെ
പുകമണമേറ്റുകറുത്ത മേഘങ്ങളും’

രാവുകളുടെ പുകമണം?
പുകമണമേറ്റ് കറുക്കുകയോ?..

ഒന്നാലോചിച്ചു നോക്കൂ..

ധനലക്ഷ്മി പി. വി. said...

പ്രിയ സുഹൃത്തുക്കളെ ,ഇത് വഴിവന്നു വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും എന്റെ നന്ദിയും സ്നേഹവും ...

വിമര്‍ശനം നല്ലതല്ലേ സാബു ..അത് ഉള്‍ക്കൊണ്ട്‌ എഴുത്ത് നന്നാക്കാന്‍ ശ്രമിക്കാം.പിന്നെ സാബു ചോദിച്ചതിനു എനിക്കുപറയാനുള്ളത്..

പല ക്വൊട്ടേഷന്‍ സംഘത്തിലും ചെന്നുപെടുന്നവര്‍ ദാരുദ്ര്യം സഹിക്കവയ്യാതെ ഇറങ്ങിപോയവര്‍ ആണ്.പിന്നെ കുറെ നേരം പുകമണം ഏറ്റാല്‍ അകവും പുറവും കറുക്കും എന്നതും സത്യം..

ബിഗു said...

നല്ല വരികള്‍

Kalavallabhan said...

നക്ഷത്രങ്ങൾക്കു മാത്രമല്ല ഇന്നാർക്കും ചിരിക്കാനവുന്നില്ല. ഒന്നുകിൽ കരച്ചിൽ അല്ലെങ്കിൽ കൊലച്ചിരി. ചിരിയ്ക്കാൻ മറന്നേ പോകുന്നു.

തൂവലാൻ said...

പക്ഷെ ചില നക്ഷത്രങ്ങളുണ്ട്…പിടഞ്ഞ് വീഴുന്ന ശരീരം നോക്കി ആർത്ത് അട്ടഹസിക്കുന്ന ചില നക്ഷ്ത്രങ്ങൾ ഇപ്പോഴും മാനത്ത് ഉണ്ട്…

പാവപ്പെട്ടവൻ said...

പട്ടിണികൊണ്ടു പടിയിറങ്ങിയവന്റെ
കൊലച്ചിരികണ്ടു ഭയന്നുവിളറിയോ

പ്രിയ കവയത്രി പട്ടിണിയുള്ളവന്റെ കൊലച്ചിരി ..ഇതുകൊണ്ടു എന്താണ് അർത്ഥമാക്കുന്നത്..? വിശക്കുന്നവൻ അന്നത്തിനായി അലമുറയിടുന്നത് സഹിക്കാം .ഇതു അസഹ്യമാണ്..ദയവായി പാവങ്ങളെ പരിഹസിക്കല്ലേ

ധനലക്ഷ്മി പി. വി. said...

സുഹൃത്തേ ഈചോദ്യതിനുള്ള മറുപടി മുകളി കൊടുത്തിട്ടുണ്ട്‌.ക്വൊട്ടേഷന്‍ സംഘത്തിലുള്ളവരില്‍ പലരും ദാരിദ്ര്യം സഹിക്കവയ്യാതെ വീടുകളില്‍ നിന്നും ഇറങ്ങിപോയതാണ്..ഇതൊരു പരിഹാസമല്ല..നമ്മളും ഈ യാഥാര്‍ത്ഥ്യം അറിയണം എന്ന് മാത്രമേ അര്‍ത്ഥം അതില്‍ ഉള്ളു. പിന്നെ പാവങ്ങളെ പരിഹസിക്കുന്ന മാനസികാവസ്ഥ എനിക്കൊരിക്കലും ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയും ഇല്ല ..

Sidheek Thozhiyoor said...

ആത്മരോഷത്തിന്റെ ചിതറിത്തെറിക്കുന്ന അഗ്നിനക്ഷത്ര പൊട്ടുകള്‍ വരികള്‍ക്കിടയില്‍ കണ്ടു..

സ്നേഹിത said...

നല്ല വരികള്‍.

അഭിനന്ദനങ്ങള്‍

Prabhan Krishnan said...

കറുത്തകൈകളുടെ ക്രൂരതയും
ഒഴുകിയ ചോരയുടെ ഗന്ധവും
മാനവമനസ്സിലെ മാലിന്യവും...

ഹും..!ഇവിടെ മനുഷ്യന്‍ പോലും ചിരിക്കുന്നില്ല
പിന്നല്ലേ..നക്ഷത്രങ്ങള്‍....!!

സമകാലത്തിലെഒരോര്‍മ്മപ്പെടുത്തല്‍..
കവിത നന്നായീട്ടോ..
ആശംസകള്‍..!!

K@nn(())raan*خلي ولي said...

>>നിശ്ശ്ബ്ദമാക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ
നിലവിളികള്‍
പട്ടിണികൊണ്ടു പടിയിറങ്ങിയവന്റെ
കൊലച്ചിരികള്‍ ..!<<
നല്ല നിരീക്ഷണം.

(നക്ഷത്രങ്ങളോട് 'കല്ലിവല്ലി'യിലേക്ക് വരാന്‍ പറ. അല്പം ചിരിച്ചു പോകാലോ)

പരിണീത മേനോന്‍ said...

ചേച്ചി നന്നായി..

Post a Comment