Pages

Friday, June 17, 2011

ഒരുതുള്ളി മഴ

വസന്തമില്ലെനിക്ക് പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തമില്ല  ഇളവെയിലേല്‍ക്കുവാന്‍

എത്ര ഗ്രീഷ്മങ്ങളായീ മരുഭൂമിയില്‍
എരിഞ്ഞു തീരുന്നു ജന്മമെങ്കിലും
ഏതോരാവിലൊരുതുള്ളി മഴ
ചിരിതൂകി വീണു നെറുകയില്‍

ഋതുക്കള്‍ നൃത്തമാടിതളര്‍ന്ന തരുക്കളില്‍
എത്ര തളിരുകളടര്‍ന്നു ,വിടരാതെ
പൂമൊട്ടുകളെത്ര വാടിക്കൊഴിഞ്ഞു
പാകമെത്താതെ പൊഴിഞ്ഞെത്രപഴങ്ങള്‍

ഏറെനന്മചൊരിഞ്ഞേകിയ ജന്മമെങ്കിലും
പോരപോരെന്നു കേഴുന്നു മര്‍ത്ത്യനും
ഒരിറ്റ്ജലം  മാത്രമെന്‍ സൌഭാഗ്യം
ഉയിരിന്നൊരില ബാക്കിയാണിപ്പോഴും

ചിറകു കുഴഞ്ഞെത്തുന്ന പക്ഷിക്കും
വഴിതെറ്റി മരുവിലലയുന്ന പാന്ഥനും
ഒരുവേള ക്ഷീണമകറ്റുവാന്‍ തണല്‍
വിരിച്ചുനില്‍ക്കുന്നീ “ഗാഫി”ന്‍റെചില്ലകള്‍

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍
എത്രഗ്രീഷ്മങ്ങള്‍ ചുട്ടുപൊള്ളിക്കിലും
എനിക്കായ്‌പെയ്യുമൊരു തുള്ളിമഴപിന്നെയും
----------------------------------------------------------------------------------------------
മരുഭൂമിയില്‍ വീഴുന്ന  ഒരുതുള്ളി മഴയില്‍  പതിറ്റാണ്ടുകള്‍ ജീവിക്കാന്‍
“ഗാഫ്” മരത്തിനു കഴിയുമെന്ന് പറയപ്പെടുന്നു..

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ )

26 comments:

Manjiyil said...

പ്രതീക്ഷയുടെ ഏറ്റവും ഒടുവിലത്തെ അടയാളത്തെ സൂക്ഷ്‌മമായ പ്രതീകങ്ങളുടെ സൂചനകളിലൂടെ വായനക്കരന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ ചേച്ചിയുടെ വരികള്‍ക്ക് സധിച്ചിരിക്കുന്നു.നന്മകള്‍ നേര്‍ന്നുകൊണ്ട്.

K@nn(())raan*കണ്ണൂരാന്‍! said...

>> ഏറെനന്മചൊരിഞ്ഞേകിയ ജന്മമെങ്കിലും
പോരപോരെന്നു കേഴുന്നു മര്‍ത്ത്യനുംഓ.<<

പരമാര്‍ത്ഥം!

(ചേച്ചി ഗള്‍ഫിലല്ലാത്തത് ഭാഗ്യായി. ആയിരുന്നേല്‍ എന്തൊക്കെ സഹിക്കേണ്ടി വന്നേനെ!)

**

ഇലഞ്ഞിപൂക്കള്‍ said...

ഒരുപാടിഷ്ടായി ഈ വരികള്‍.. ഹൃദ്യം.. മനോഹരം.

ComputerMInt said...

Good work

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍..
മനോഹരമായ വരികൾ

the man to walk with said...

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍..


Best Wishes

വീ കെ said...

എത്ര ഗ്രീഷ്മങ്ങളായീ മരുഭൂമിയില്‍
എരിഞ്ഞു തീരുന്നു ജന്മമെങ്കിലും


ശരിയാണ്...
എന്നോ വീഴാൻ സാദ്ധ്യതയുള്ള ഒരു തുള്ളി ജീവജലവും കാത്ത് ഇനിയും എരിഞ്ഞു തീരുന്ന ജന്മങ്ങൾ ഒരുപാടുണ്ടീ ഭൂമിയിൽ....

കവിത ഹൃദ്യമായിരിക്കുന്നു...
അഭിനന്ദനങ്ങൾ...

- സോണി - said...

ഒരു മഴ കാണാന്‍ നാമൊക്കെ കാത്തിരിക്കുമ്പോള്‍ ഒരു തുള്ളിയ്ക്ക് വേണ്ടി ദാഹിക്കുന്നവരും.... പരോക്ഷമായി, ധാരാളിത്തതിന്റെ ചുറ്റുവട്ടത്തില്‍ ഉദാരത കാത്തിരിക്കുന്ന ചില ജീവിതങ്ങളുടെ നിശ്ചലചിത്രം.

പട്ടേപ്പാടം റാംജി said...

അവനവന്റെ കാര്യങ്ങള്‍ മാത്രം നോക്കുമ്പോള്‍ താഴെയുള്ളത് തിരിച്ചറിയാന്‍ ആകാതെ വരുന്നു.
നല്ല വരികള്‍.

mini//മിനി said...

കവിത നന്നായി

Rinsha Sherin said...

ഋതുക്കള്‍ നൃത്തമാടിതളര്‍ന്ന തരുക്കളില്‍
എത്ര തളിരുകളടര്‍ന്നു ,വിടരാതെ
പൂമൊട്ടുകളെത്ര വാടിക്കൊഴിഞ്ഞു
പാകമെത്താതെ പൊഴിഞ്ഞെത്രപഴങ്ങള്‍
മനോഹരമായ കവിത........

രഞ്ജിത്ത് കലിംഗപുരം said...

കവിത അത്ര നന്നായി എന്നഭിപ്രായമില്ല...

Ranjith Chemmad / ചെമ്മാടന്‍ said...

താളാത്മകം......

Echmukutty said...

നല്ല വരികൾ.

Noushad Koodaranhi said...

jeevitham neenda pratheekshakaludethaanu....

നിശാസുരഭി said...

ഇഷ്ടപ്പെട്ടു, നല്ല താളത്തോടെ വായിച്ചു..
(കഥ വായിക്കണ പോലെ കവിത വായിക്കുന്നൊരാളാണേയ്..)

കുഞ്ഞൂസ് (Kunjuss) said...

കവിത നന്നായി...

പ്രഭന്‍ ക്യഷ്ണന്‍ said...

..ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍
എത്രഗ്രീഷ്മങ്ങള്‍ ചുട്ടുപൊള്ളിക്കിലും
എനിക്കായ്‌പെയ്യുമൊരു തുള്ളിമഴപിന്നെയും......എഴുതിയത് “ഗാഫി”നേക്കുറിച്ചാണേലും അല്ലേലും...അവസാനഭാഗത്തു ചെറുതായൊന്നു മിനുക്കിയാല്‍....ഇതിലെ നായകന്‍ പാവം ‘പ്രവാസി‘യായി..!!

മനോഹരമായെഴുതി.
ആശംസകള്‍....!!

ബിഗു said...

Best Wishes

ഷബീര്‍ (തിരിച്ചിലാന്‍) said...

ഹൃദ്യം ഈ വരികള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍
എത്രഗ്രീഷ്മങ്ങള്‍ ചുട്ടുപൊള്ളിക്കിലും
എനിക്കായ്‌പെയ്യുമൊരു തുള്ളിമഴപിന്നെയും

എല്ലാവർക്ക് വേണ്ടിയും..അല്ലെ

sankalpangal said...

ചിറകു കുഴഞ്ഞെത്തുന്ന പക്ഷിക്കും
വഴിതെറ്റി മരുവിലലയുന്ന പാന്ഥനും
ഒരുവേള ക്ഷീണമകറ്റുവാന്‍ തണല്‍
വിരിച്ചുനില്‍ക്കുന്നീ “ഗാഫി”ന്‍റെചില്ലകള്‍
ഇറുപ്പവന്നും മലര്‍ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
എന്ന സ്കൂളില്‍ പടിച്ച കവിതാ ശകലം ഓര്‍മിപ്പിച്ചു.
താളബോധമുള്ള കവിത. പ്രതീക്ഷകള്‍ നമ്മെ ജീവിപ്പിക്കുന്നു.
ഒരു തുള്ളി ദാഹജലത്തിനായ് കാത്തിരുപ്പ്...നന്നാ‍യി

നാമൂസ് said...

നല്ല താളത്തില്‍ ചൊല്ലിപ്പോകാവുന്ന വരികള്‍.
കവിത ഇഷ്ടായി.. ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

+ചിറകു കുഴഞ്ഞെത്തുന്ന പക്ഷിക്കും
വഴിതെറ്റി മരുവിലലയുന്ന പാന്ഥനും
ഒരുവേള ക്ഷീണമകറ്റുവാന്‍ തണല്‍
വിരിച്ചുനില്‍ക്കുന്നീ “ഗാഫി”ന്‍റെചില്ലകള്‍ +

രസമായിരിക്കുന്നു. വായനാസുഖമുള്ള വരികള്‍

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഹൃദ്യമാണീ കവിത. ആര്‍ദ്രമാണീ കവിത

ഹരി നമ്പിയത്ത് said...

nalla kavitha

Post a Comment