Pages

Saturday, August 29, 2015

പരാജിതന്റെ ചിത

അവരൊക്കെയും പലകാലങ്ങളില്‍ 
എന്റെ സ്വപ്നങ്ങളില്‍ നിന്നും
എന്തിനെന്നോ എവിടെക്കെന്നോ 
പറയാതെ ഇറങ്ങിപോയവര്‍
ഇരുട്ട് കടല്‍ നിറച്ച പകലിലും
ഒഴിമുറിയാതെ സ്വപ്‌നങ്ങള്‍
പിന്നെയും എന്നെ കാണുന്നു
മരിച്ചവരുടെ വയലിലേക്കു
അവരെന്നെ  എടുത്തുകൊണ്ടുപോയി
വഴിയില്‍ തോളുരുമ്മിയിരുന്നവര്‍
നുണകള്‍ വാറ്റിയ വീഞ്ഞിന്റെ
ലഹരിയില്‍ പരസ്പരം തലചായ്കെ
ശവപ്പായയില്‍ ചുരുണ്ടു കിടന്നഞാന്‍
ചിരിച്ചു ചിരിച്ചു വിറങ്ങലിച്ചു
അനുതാപത്തിന്റെ മേലങ്കി പുതച്ചു
അവസാനകാഴ്ച്ക്കു നീ വന്നു നില്ക്കരുത്
പരാജിതനു ഓര്മ്മയിടങ്ങളോ,
അവശേഷിപ്പുകളോ , അടയാളങ്ങളോ ഇല്ല
അവനെന്നും മരിച്ചവരുടെ വയലിലെ
വളക്കൂറില്ലാത്ത ചുവന്ന മണ്‍തരിമാത്രം

10 comments:

ധനലക്ഷ്മി പി. വി. said...

വളരെ നാളുകള്‍ക്കുശേഷം ....

പട്ടേപ്പാടം റാംജി said...

പരാജിതനു ഓര്മ്മയിടങ്ങളോ,
അവശേഷിപ്പുകളോ , അടയാളങ്ങളോ ഇല്ല
അവനെന്നും മരിച്ചവരുടെ വയലിലെ
വളക്കൂറില്ലാത്ത ചുവന്ന മണ്‍തരിമാത്രം

തീര്‍ച്ചയായും. നല്ല വരികള്‍ നന്നായിരിക്കുന്നു.

Cv Thankappan said...

'മനുഷ്യാ നീ മണ്ണാകുന്നു!'
ചിന്തിപ്പിക്കുന്ന വരികള്‍
ആശംസകള്‍

ധനലക്ഷ്മി പി. വി. said...

സന്തോഷം ,സ്നേഹം രാംജി, തങ്കപ്പന്‍ ചേട്ടാ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു സ്വപ്നലോകത്തെ വിശേഷങ്ങള്‍ പോലെ ...

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ പരാജിതർ എന്നും ഓർക്കാൻ ഇടയില്ലാത്തവർ... തന്നെ

ധനലക്ഷ്മി പി. വി. said...

മുഹമ്മദ്‌ ആറങ്ങോട്ടുകര,Muralee Mukundan , ബിലാത്തിപട്ടണം..ഈ വഴി വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും സ്നേഹം , നന്ദി

ajith said...

ഞാന്‍ ഓണാവധിക്ക് നാട്ടില്‍ പോയിരുന്നു. അല്ലെങ്കില്‍ മുമ്പുതന്നെ വായിച്ചേനെ.
നന്നായിട്ടുണ്ടേ!!

സുധി അറയ്ക്കൽ said...

അനുതാപത്തിന്റെ മേലങ്കി പുതച്ചു
അവസാനകാഴ്ച്ക്കു നീ വന്നു നില്ക്കരുത്.,

നന്നായി അങ്ങനെ തന്നെ ആവണം.


അടുത്തത്‌ എഴുതൂ!/!!!!/!/

പ്രവാഹിനി said...

ഇഷ്ടമായി

Post a Comment