നീളുമീ ആകാശകോണിപ്പടികള് നാം
ക്ഷീണമറിയാതെ കയറിവന്നതും
മായുമീ സന്ധ്യാംബരചോട്ടിലെ
നക്ഷ്ത്രമുല്ലകള് നോക്കി ചിരിച്ചതും
മലമുകളിലെ കല്ക്കോണില്
മറയുമാ സൂര്യനെ നോക്കിനാം
വിളറി വരവീണചുണ്ടുകള്
ഇറുകെപൂട്ടി അനങ്ങാതെ നിന്നതും
മേഘശകലങ്ങള്‍ തൊട്ടുതലോടി
സ്നേഹവര്‍ഷം പൊഴിച്ചതും
ഒറ്റക്കുടക്കീഴില്‍ വിറച്ച തനുക്കള്‍
ഒന്നായ് ചേര്‍ന്നു ചൂടുപകര്ന്നതും
കാറ്റിന്റെ കൈപിടിചെത്തി പുകമഞ്ഞു
വെണ്‍പട്ടു നിവര്‍ത്തി പുതപ്പിച്ചു
തെല്ലിട ,പിന്നെ ചുരുട്ടിയെടുത്തു
പോകുന്നതിന് മുമ്പൊരുമാത്രയില്
ആയിരംരാത്രിതന്നാര്ത്തി ചതച്ചചുണ്ടുകള്
ആര്‍ദ്രമായ് നീ മെല്ലെ നുകരവേ
ജന്മാന്തരങ്ങള്ക്കപ്പുറമെത്തി നാം
ആദ്യചുംബന നിര്വൃതിയിലലിഞ്ഞതും
ആത്മാവിന്നടിത്തട്ടോളം എത്തിയ
ആനന്ദബാഷ്പ ധാരയില്‍ മുങ്ങവെ
ആകാശനീലിമ നിറച്ച സ്വപ്നങ്ങള്‍
ആരതിയുഴിഞ്ഞു നാണിച്ചു നിന്നതും
മഞ്ഞുപോല്‍ കുടഞ്ഞീ ഓര്‍മ്മകള്‍
മങ്ങിയ നിലാവിലുപേക്ഷിച്ചു പോക
താഴ്വാരത്തില്‍ കാത്തുനില്‍പ്പതാ-
അശാന്തമാണെങ്കിലും ജീവിതം
ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന് കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
അരികെ തുടിക്കുന്ന ഹൃദയമേ നിന്
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും
32 comments:
പ്രിയപ്പെട്ട ധനലക്ഷ്മി ചേച്ചി,
കവിത വളരെ നന്നായ്. എല്ലാ വരികള്‍ക്കും ഭംഗി ഉണ്ട്. അവസാന വരികള്‍ വളരെ മനോഹരമായി.
സ്നേഹത്തോടെ,
ഗിരീഷ്
വേച്ചുപോകില്ല...
ഉപേക്ഷിച്ചു പോകാന്‍ മനസ്സില്ലാത്ത ഓര്‍മ്മകള്‍
നന്നായിരിക്കുന്നു.
'മേഘശകങ്ങള് തൊട്ടുതലോടി സ്നേഹവര്‍ഷം പൊഴിക്കുന്ന' സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആര്‍ദ്രവും ഹൃദ്യവുമായ വരികള്‍ ...
നന്നായിരിക്കുന്നു രചന.
ദൃഢതയും വ്യക്തതയുമുള്ള ലളിതസുന്ദരമായ വരികള്‍.
ആശംസകള്‍
ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന് കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
അരികെ തുടിക്കുന്ന ഹൃദയമേ നിന്
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും "
നല്ല വരികള്‍. എനിക്കിഷ്ടായി
ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന് കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
അരികെ തുടിക്കുന്ന ഹൃദയമേ നിന്
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും
നല്ല കവിത... ആശംസകള്‍
ആര്‍ദ്രമായി ഹൃദയത്തിലേക്ക്
ഒഴുകി ഇറങ്ങുന്ന ലളിതമായ
വരികള്‍...
അഭിനന്ദനങ്ങള്‍...
മേഘശകങ്ങള് തൊട്ടുതലോടി
സ്നേഹവര്‍ഷം പൊഴിച്ചതും
ഒറ്റക്കുടക്കീഴില്‍ വിറച്ച തനുക്കള്‍
ഒന്നായ് ചേര്‍ന്നു ചൂടുപകര്ന്നതും..
വായനാസുഖമുള്ള കവിത - നന്നായിരിക്കുന്നു.
അക്ഷരപ്പിശകുകള്‍ തിരുത്തിയാലും.
VALARE MANOHARAMAYIRIKKUNNOO.....
ABHINANDANANGAL......
മേഘശകങ്ങള് തൊട്ടുതലോടി
MEGHA SAKALANGAL THOTTU THALODI -ennathalle seriyayathu.enkil athu thiruthuka.....
നീളുമീ ആകാശകോണിപ്പടികള് നാം
ക്ഷീണമറിയാതെ കയറിവന്നതും
മായുമീ സന്ധ്യാംബരചോട്ടിലെ
നക്ഷ്ത്രമുല്ലകള് നോക്കി ചിരിച്ചതും
നീളുമീ കവിതാ ശകലം നുകർന്നു നിന്നതും...
വരികള്‍ നന്നായിരിക്കുന്നു.
അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദിയും സ്നേഹവും അറിയിക്കുന്നു.
ശ്രീ.രമേഷ് സുകുമാരാന്‍ , palmland.....തെറ്റ് ചൂണ്ടിക്കട്ടിയതില് വളരെ സന്തോഷം .അക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട് ( മേഘശകലങ്ങള്‍ തന്നെ ആണ്)
ആര്‍ദ്രമീ വരികളേറെ മനോഹരം..
മനോഹരം ആശംസകള്‍
ആശംസകൾ...
ഹൃദയഹാരിയായിരിക്കുന്നു ഈ കവിത. അഭിനന്ദനങ്ങൾ. ആശംസകളും
ഈ കവിത എനിക്ക് ഇഷ്ടമായി. ആശംസകൾ
വായിക്കാന്‍ വൈകിപ്പോയി.
വരികള്‍ വളരെ മനോഹരം.....ഇഷ്ടമായി.
മനോഹരമായ വരികളും ആര്‍ദ്രമായ പ്രണയവും
ആശംസകള്‍
http://admadalangal.blogspot.com/
നല്ല വരികൾക്കെന്റെ ആശംസകൾ
വൈകിയാണ് വായിച്ചത് . നന്നായിരിക്കുന്നു ചില വരികള്‍ . മധുരനെല്ലി - നല്ല ബ്ലോഗ്.
മഞ്ഞുപോല്‍ കുടഞ്ഞി - മനസ്സിലായില്ല
ആശംസകള്‍
ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന് കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
:)
എവിടെയോ ഒരു നൊമ്പരപ്പെടുത്തുന്ന ഓര്മ ഒളിഞ്ഞിരിക്കുന്നു ..
ജീവിതം അങ്ങനെയാണ് എത്രയെത്ര ഓര്‍മകള്‍ സ്വപ്നങ്ങള്‍ അങ്ങനെ എന്തെല്ലാം ...
ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന് കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
അരികെ തുടിക്കുന്ന ഹൃദയമേ നിന്
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും
നല്ല വരികള്‍...
ആദ്യമാണ് ഇവിടെ. പൊതുവേ കവിതകള്‍ ഏറെ ഇഷ്ടമാണെങ്കിലും ബ്ലോഗില്‍ ആവര്‍ത്തന വിരസത കൊണ്ട് വായന കുറവാണ്. പക്ഷെ ഇവിടെ വരികള്‍ക്ക് പുതുമയുണ്ട്. വിന്യാസത്തിനും. ഈണത്തില്‍ ചൊല്ലാന്‍ കൂടെ കഴിയുന്നു എന്നതില്‍ ഏറെ സന്തോഷം.
:) വളരെ നല്ല പോസ്റ്റ്.. , സര് എന്റെ ബ്ലോഗ് കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....
ജാലകം- എന്റെ ചെറിയ ലോകത്തിന്റെ ജാലകം
ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍...
Koottinu, Koodinum...!
Manoharam, Ashamsakal...!!!
ആയിരംരാത്രിതന്നാര്ത്തി ചതച്ചചുണ്ടുകള്
ആര്‍ദ്രമായ് നീ മെല്ലെ നുകരവേ
ജന്മാന്തരങ്ങള്ക്കപ്പുറമെത്തി നാം
ആദ്യചുംബന നിര്വൃതിയിലലിഞ്ഞതും ..!
ആദ്യത്തേദെന്തും നിര്‍വൃതിയല്ലയോ....!
തളർന്നപാദങ്ങൾ
നനയുമെൻ കണ്ണിൽ നിന്നുതിരില്ല കണങ്ങൾ
അരികെ തുടിക്കുന്ന ഹൃദയമേ നിന്
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും .....മധുര മനോജ്ജം! ആദരാഞ്ജലികൾ!
Post a Comment