Pages

Wednesday, September 5, 2012

വര്‍ഷത്തിലെ വേനല്‍രാത്രികള്‍











ഋതുക്കളുടെ കലണ്ടര്‍
ഭൂമി മറിച്ചുനോക്കി
കണക്കുതെറ്റാത്ത കള്ളികളില്‍  
അടയാളപ്പെടുത്തിയിട്ടുണ്ട്
ഇത് വര്‍ഷരാത്രികള്‍ ...
ഇടിവെട്ടി, കാടലച്ച്
കടലിളക്കി, കരതണുത്ത്
മഴ പെയ്യുന്ന രാത്രികള്‍


കാറ്റിനോട് മിണ്ടാതെ
കടലിനോടു പറയാതെ
മഴ എവിടേയ്കാണ്
യാത്രപോയത്?
കാത്തിരുന്നു കരള്‍പുകഞ്ഞു
മഴപ്പക്ഷി തലതല്ലി ചത്തു


ഇലപൊഴിച്ച മരങ്ങള്‍ ശിലകളായി
മുളയ്ക്കാത്ത വിത്തുകള്‍
തൊണ്ടയില്‍ കുരുങ്ങി
മുയലുകള്‍ക്ക് ശ്വാസം നിലച്ചു
പുഴ, മണല്‍ക്കുഴികളില്‍
മുങ്ങിത്താണു, കരയ്ക്കു-
കയറിയ മത്സ്യങ്ങൾ കൊത്തി
പക്ഷികള്‍ക്കു പനിപിടിച്ചു


നിശാവീഥിയില്‍ നടക്കാനിറങ്ങിയ
നക്ഷത്രക്കുഞ്ഞുങ്ങൾ കാലുവെന്ത്
നക്ഷത്രഖബറില്‍ കരിഞ്ഞുവീണു
തേന്‍വറ്റിയ പൂക്കളില്‍ ശലഭങ്ങള്‍
ദാഹിച്ചു പിടഞ്ഞു ഒടുങ്ങി
മുളങ്കാട് പാട്ട് നിര്‍ത്തി


ജഠരാഗ്നിയിലും തളിര്‍ക്കുന്ന രതി
മാളങ്ങളില്‍ ചുരുണ്ടു കിടന്നു
ഉമിനീരിന്‍റെ നനവുപോലുമില്ലാത്ത
ചുണ്ടുകളില്‍ ചുംബനങ്ങള്‍ കരിഞ്ഞു   
രതിശില്പങ്ങള്‍ കൊത്തിവെയ്ക്കാന്‍
ഇനിയൊരു നൃപന്‍ എവിടെ?
കൊണാര്‍ക്കിലെ രഥസൂചി എപ്പോഴും
മധ്യാഹ്നത്തില്‍ തറഞ്ഞുനില്‍ക്കുന്നു.


മഴമേഘങ്ങള്‍ മലനീന്തി വരുന്നുണ്ട്
മെഴുക്കു പുരണ്ട നീരാവിക്കു
വാനോളമുയരാന്‍ ആവുന്നില്ലല്ലോ
ചിറകടിച്ചെത്തിയ മണല്‍ക്കാറ്റ്
താഴ്വാരത്തിന്റെ ഉടയാട നീക്കവെ  
മിഴിവറ്റിയ ചോലകള്‍ പുതച്ചു
വര്‍ഷരാത്രിയുടെ കുളിരുമ്മയോര്‍ത്തു
കാലരാത്രിക്കായ് ഭൂമി കാത്തുകിടന്നു   


28 comments:

നാമൂസ് പെരുവള്ളൂര്‍ said...

മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു ധരണിയി -
ലാശ്വാസമയുള്ളതല്ലയൊന്നും
വറ്റുന്നു സൌരഭ്യമാകെയീ വാടിയില്‍

പട്ടേപ്പാടം റാംജി said...

വര്‍ഷത്തിലും വേനല്‍
എല്ലാം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു.

അനില്‍കുമാര്‍ . സി. പി. said...

"കാറ്റിനോട് മിണ്ടാതെ
കടലിനോടു പറയാതെ
മഴ എവിടേയ്കാണ്
യാത്രപോയത്?"

- നാമൊക്കെ ചോദിക്കേണ്ട ചോദ്യം!

Musthu Kuttippuram said...
This comment has been removed by the author.
Musthu Kuttippuram said...

കാടലച്ച്
കടലിളക്കി, കരതണുത്ത്
മഴ പെയ്യുന്ന രാത്രികള്‍,,,നല്ല വരികള്‍,,,,, പുതിയ വര്‍ഷക്കാല രാത്രികള്‍ക്കായി നമുക്ക് കാത്തിരിക്കാം,,,ഇനിയും എഴുതുക ഭാവുകങ്ങള്‍,,,,

വീകെ said...

കാറ്റിനോട് മിണ്ടാതെ
കടലിനോടു പറയാതെ
മഴ എവിടേയ്ക്കാണ്
യാത്രപോയത്?...

ആലോചിക്കേണ്ട വിഷയം..!
നന്നായിരിക്കുന്നു കവിത.
ആശംസകൾ..

mini//മിനി said...

കാലം മാറിയിരിക്കുന്നു, കാലവസ്ഥ മാറിയിരിക്കുന്നു.

Echmukutty said...

കവിത നന്നായിരിക്കുന്നു............അഭിനന്ദനങ്ങള്‍

കാറ്റിനോട് മിണ്ടാതെ
കടലിനോട് പറയാതെ
മഴ എവിടേയ്ക്കാണ്
യാത്ര പോയത്........

Cv Thankappan said...

കാലം മാറുമ്പോള്‍ കലണ്ടറിലും കാലുമാറ്റം!
നന്നായി കവിത.
ആശംസകള്‍

Madhusudanan P.V. said...


കാലോചിതമായ കവിത. എല്ലാ ആശംസകളും നേരുന്നു

Mizhiyoram said...

ജനങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് കാലാവസ്ഥകളും മാറിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. മാറുന്ന കാലാവസ്ഥക്ക് കാരണം ഇന്നത്തെ മനുഷ്യരുടെ ചെയ്തികളാണ് എന്നതില്‍ സംശയമൊന്നുമില്ല.
കവിതയ്ക്ക് എന്റെ ആശംസകള്‍.

അമ്മാച്ചു said...

എന്നെക്കുറിച്ച് ഓര്‍ക്കുന്നതിനു ഒരു നിമിഷം
മുന്‍പേ ഞാന്‍ വന്നിരുന്നു
തണുത്ത വെള്ളത്തുള്ളികള്‍ സമ്മാനിക്കാന്‍ .
അന്ന് ഭൂമിയില്‍ 'മനുഷ്യര്‍' ഉണ്ടായിരുന്നു.
ഇന്ന് 'ഇരുകാലി ജീവികളാം ' നിങ്ങള്‍ ചെയ്യുന്ന തെറ്റിന്
ഞാന്‍ ആകാശത്ത് ജയില്‍ വാസം അനുഭവിക്കുന്നു
എന്റെ കണ്ണുനീര്‍ വരെ വറ്റിയിരിക്കുന്നു.

എന്ന്,
മഴ.

jayaraj said...

ellam maari mariyunnu. manoharamaya kakitha chechi.

ee blog onnu nokkumallo
http://kalivilakku thelinjappol.blogspot.in
jayaraj

ente lokam said...

മാറി മറിയുന്ന കാലങ്ങളില്‍
മാറി മറിയുന്ന ബിംബങ്ങളും..
മനുഷ്യന്റെയും പ്രകൃതിയുടെയും
അവസ്ഥാ താരതമ്യം മനോഹരം ആയി
പകര്‍ത്തിയ കവിത....
അഭിനന്ദനങ്ങള്‍...

പി. വിജയകുമാർ said...

നല്ലതല്ലാത്ത മാറ്റങ്ങൾ ഭൂമിയേയും തളർത്തുന്നു.

rameshkamyakam said...

കവിത നന്നായി.വീണ്ടും വരാം.

Unknown said...

മാറ്റങ്ങള്‍ എല്ലാം നല്ലതിനാവട്ടെ. ആശംസകള്‍ നല്ല കവിതയാണ്.

Kalavallabhan said...

മാറ്റങ്ങൾക്കുമാത്രം മാറ്റമില്ല

SAJAN S said...

മഴമേഘങ്ങള്‍ മലനീന്തി വരുന്നുണ്ട്
മെഴുക്കു പുരണ്ട നീരാവിക്കു
വാനോളമുയരാന്‍ ആവുന്നില്ലല്ലോ
ചിറകടിച്ചെത്തിയ മണല്‍ക്കാറ്റ്
താഴ്വാരത്തിന്റെ ഉടയാട നീക്കവെ
മിഴിവറ്റിയ ചോലകള്‍ പുതച്ചു
വര്‍ഷരാത്രിയുടെ കുളിരുമ്മയോര്‍ത്തു
കാലരാത്രിക്കായ് ഭൂമി കാത്തുകിടന്നു

കവിത ഇഷ്ടമായി
മനോഹരമായ വരികള്‍ , അഭിനന്ദനങ്ങള്‍

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഹൃദയത്തിന്റെ ഏതോ തീക്ഷ്ണമായ
മൌനവേഗങ്ങളില്‍ തൊണ്ടയില്‍
കുരുങ്ങിയ വാക്കുകള്‍
എന്റെ മനസ്സിനെ പൊള്ളിച്ചു.
കവിത ഇഷ്ടപ്പെട്ടു.

the man to walk with said...

All the Best

M.R.Anilan -എം. ആര്‍.അനിലന്‍ said...

അങ്ങിങ്ങു കാല്പനികതയുടെ ചില കൊളുത്തുകൾ വന്നു പെട്ടില്ലായിരുന്നെങ്കിൽ ഇക്കവിത കൂടുതൽ മനോഹരമാകുമായിരുന്നു എന്നു തോന്നി...


(മെഴുക്കു പുരണ്ട നീരാവിക്കു
വാനോളമുയരാന്‍ ആവുന്നില്ലല്ലോ...)

moh said...

നന്നായിരിക്കുന്നു
ആശംസകൾ..

കുസുമം ആര്‍ പുന്നപ്ര said...

ഋതുക്കളുടെ കലണ്ടര്‍
ഭൂമി മറിച്ചുനോക്കി
കണക്കുതെറ്റാത്ത കള്ളികളില്‍
അടയാളപ്പെടുത്തിയിട്ടുണ്ട്
വളരെ നല്ല കവിത

Madhu said...

mmmm...neelam lesham koodippoyo?

ധനലക്ഷ്മി പി. വി. said...

ഈ വഴി വന്നു പോയവര്‍ക്കും വായിച്ചു അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും സ്നേഹവും നന്ദിയും
അറിയിക്കുന്നു

ജിത്തു said...

അല്പം വൈകിയെങ്കിലും ഞാനും ഈ മധുരനെല്ലിയിലെത്തി ചേച്ചി :)

Unknown said...

ജഠരാഗ്നിയിലും തളിര്‍ക്കുന്ന രതി
മാളങ്ങളില്‍ ചുരുണ്ടു കിടന്നു
ഉമിനീരിന്‍റെ നനവുപോലുമില്ലാത്ത
ചുണ്ടുകളില്‍ ചുംബനങ്ങള്‍ കരിഞ്ഞു
രതിശില്പങ്ങള്‍ കൊത്തിവെയ്ക്കാന്‍
ഇനിയൊരു നൃപന്‍ എവിടെ?
കൊണാര്‍ക്കിലെ രഥസൂചി എപ്പോഴും
മധ്യാഹ്നത്തില്‍ തറഞ്ഞുനില്‍ക്കുന്നു..... അനുപമം! ഇഷ്ടായി ശരിക്കും!

Post a Comment