ഒറ്റമുറിയില്‍
ഇരുട്ടിന്റെ
പ്രാണന്
പകുത്തിടിവെട്ടി-
പ്പെരുമഴ പെയ്ത
രാത്രിയില്‍
നീ കുറിച്ചിട്ടു
പോയതാണാ-
പഴം ചുമരിലെ
തൂങ്ങുന്ന
പൊട്ടിയ കണ്ണാടിയില്‍
......
‘ഒട്ടിപ്പിടിയ്ക്കാതെ വിട്ടുകൊടുക്കാന്‍
പഠിയ്ക്കുന്നതാണെന്റെ
സ്നേഹം ‘
മറവിയുടെ തീര്‍ഥാടനങ്ങളില്‍
മായാത്ത അടയാളങ്ങള്‍പോല്‍
മാര്‍ബിള്‍ പതിച്ച
ചുമരിലെ
മുഖം ചിരിക്കാത്ത കണ്ണാടിയില്‍
ഹൃദയം കൊത്തിവലിച്ചു
തെളിയുമാ
വാക്കുകളിപ്പോഴും
സ്വാര്‍ത്ഥമോഹം
പുതച്ച
ആത്മദാഹം സ്നേഹ -
മെന്നുഞാന്‍ കലഹിയ്ക്കവെ
,
സ്നേഹത്തിന്നര്‍ത്ഥം വെറുതെ
തിരയാതിരിക്കെന്നു
ചൊല്ലി
ചിരിച്ചു നീ മറഞ്ഞ
രാത്രിയും
ഏഴു കടലും കരയും
വലംവെച്ചു ക്ഷീണിച്ചു
എരകപ്പുല്ലു തറച്ചൊരെന്‍
പാദങ്ങള്‍,
പതിന്നാലു
ലോകങ്ങളും ചുറ്റി, നിന്നെ
-
തിരഞ്ഞു ,പുകയുന്നു
കണ്ണുകള്‍
കണ്ടതില്ലെവിടെയും
വിട്ടു-
കൊടുക്കാന്‍ പഠിച്ച
സ്നേഹത്തെ
നീതിത്തുലാസ്സിന്റെ
തട്ടിലെ
വിധിപറയാനാവാത്ത
അന്യായക്കെട്ടു പോല്‍
മടക്കി വെയ്ക്കട്ടെ
ഞാന്‍
നിന്റെ വാക്കുകള്‍ ,പുതുലോകം
വായനയ്ക്കെടുക്കാത്ത
വാക്കുകള്‍
14 comments:
കണ്ടതില്ലെവിടെയും വിട്ടു-
കൊടുക്കാന്‍ പഠിച്ച സ്നേഹത്തെ
കവിത ഇഷ്ടപ്പെട്ടു.
ഒട്ടിപ്പിടിക്കാതെ വിട്ടു കൊടുക്കാന്‍
പഠിക്കുന്നത് ആണോ സ്നേഹം?
അതാവും പുതു തലമുറ വായനക്ക്
എടുക്കാന്‍ മടിക്കുന്നതും. അല്ലെ?
നന്നായി എഴുതി.ആശംസകള്‍
'സ്വാര്‍ത്ഥമോഹം പുതച്ച
ആത്മദാഹം സ്നേഹ -
മെന്നുഞാന്‍ കലഹിയ്ക്കവെ ,
സ്നേഹത്തിന്നര്‍ത്ഥം വെറുതെ
തിരയാതിരിക്കെന്നു ചൊല്ലി
ചിരിച്ചു നീ മറഞ്ഞ രാത്രിയും'
നല്ല വരികള്‍
ആശംസകള്‍
നീതിത്തുലാസ്സിന്റെ തട്ടിലെ
വിധിപറയാനാവാത്ത
അന്യായക്കെട്ടു പോല്‍
മടക്കി വെയ്ക്കട്ടെ ഞാന്‍
നിന്റെ വാക്കുകള്‍ ,പുതുലോകം
വായനയ്ക്കെടുക്കാത്ത വാക്കുകള്‍
കൊള്ളാം
‘ഒട്ടിപ്പിടിയ്ക്കാതെ വിട്ടുകൊടുക്കാന്‍
പഠിയ്ക്കുന്നതാണെന്റെ സ്നേഹം ‘
????
കണ്ടതില്ലെവിടെയും വിട്ടു-
കൊടുക്കാന്‍ പഠിച്ച സ്നേഹത്തെ
നല്ല കവിത, ഒത്തിരിയിഷ്ടപ്പെട്ടു.
കവിത ഇഷ്ടപ്പെട്ടു.
അതു തിരയാതിരിക്കുന്നതു തന്നെ നല്ലത്....
പുതു ലോകത്തിലതിനു നാനാർത്ഥങ്ങൾ...!
പലതും വിചിത്രങ്ങളും...!
കവിത നന്നായി...
ശുഭാശംസകൾ.....
സ്നേഹം വിട്ടുകൊടുക്കാനുള്ളതല്ലല്ലൊ, ആർക്കും ... ഒന്നിനും, വിട്ടുകൊടുക്കുകയുമരുത്. പിന്നെ, സ്നേഹം ഒട്ടിപ്പിടിക്കലല്ലല്ലൊ, ഒട്ടിചേരലല്ലേ?
Vayanakku sheshavum nilanilkkunna vaakkukal...!
Manoharam, Ashamsakal...!!!
കണ്ടതില്ലെവിടെയും വിട്ടു-
കൊടുക്കാന്‍ പഠിച്ച സ്നേഹത്തെ..
കവിത മനസ്സിനെ തൊട്ടു
ആശംസകള്‍
കണ്ടതില്ലെവിടെയും വിട്ടു-
കൊടുക്കാന്‍ പഠിച്ച സ്നേഹത്തെ..
എങ്ങിനെ നാം വിട്ടുകൊടുക്കും..അല്ലേ
സ്നേഹത്തിന്നർത്ഥം വ്യസനമാണെന്നു സ്നേഹിച്ച ലൊകത്തിൽ നിന്നു പഠിച്ചു ഞാൻ! ഒരു ശോക ഗാനം!
Post a Comment