സത്യമേ പറയാവൂ
ആരാണ് ബട്ടന് അഴിച്ചത്?
ആരായിരുന്നു മുകളില്‍?
അയാളോ കുട്ടിയോ?
അവളുടെ കുടല് പിരിഞ്ഞു
ശര്ദ്ദില് തൊണ്ടക്കുഴിയോളം എത്തി
ഇടതു കൈവിരലിലെ നഖങ്ങള്‍
വലതു കൈത്തണ്ടില്‍ ആഴ്ന്നിറങ്ങി
ഉം പറയൂ ..സത്യം മാത്രം
അന്നു ധരിച്ചിരുന്ന
അടി വസ്ത്രത്തിന്റെ നിറം ?
ഓര്‍മ്മയില്ലേ? പറയൂ ..
എട്ടു വര്‍ഷമായ് ഓര്‍മ്മിക്കുന്നു
ഓര്‍ത്തോര്‍ത്തു ബാക്കിയെല്ലാ -
ഓര്‍മ്മകളും മാഞ്ഞുപോയ്
അന്നത്തെ ഇരുട്ടുപിടിച്ച പകലൊഴികെ
മറക്കാന്‍ അവളെ ആരും സമ്മതിച്ചില്ല ....
17 comments:
കാലക്രമത്തില്‍ സ്ഥലനാമങ്ങള്‍ മാത്രമായിപ്പോകുന്ന നോവാഴങ്ങളെ പിന്നെയുമിങ്ങനെ ആക്രമിക്കാറുണ്ട്, അന്യായക്കോടതികളിലെ ന്യായാസനങ്ങള്‍ക്ക് മുന്‍പേ... അപ്പോഴും അവര്‍ നീതിയുടെ അര്‍ത്ഥമറിയാന്‍ നിഘണ്ടു പരതുകയാകും. നീതി എന്നത് വെള്ളത്തെ കീറി വരയുണ്ടാക്കുന്ന പോലെ ഒരു വെറും പേച്ച് മാത്രമാകുന്നു.!
ശപിക്കപ്പെട്ട ഓര്‍മ്മകളെ പിച്ചിച്ചീന്തുന്ന...........
ആശംസകള്‍
ഇനി ആരും പരാതി കൊടുക്കാന്‍ ധൈര്യപ്പെടരുതെന്ന് നീതിന്യായക്കോടതികള്‍ ഭയപ്പെടുത്തുന്നുണ്ട്
:(
പൈശാചികമായ വിചാരണ ..!
എന്ത് ചെയ്യാനാ.. നമ്മുടെ നാടിന്റെ നിയമം മാറ്റി എഴുതാൻ പറ്റില്ലല്ലൊ... ഈ ഒറ്റ കാരണം കൊൻട് തന്നെ എത്രയോ കുറ്റവാളികൾ രക്ഷപ്പെടുന്നു.. പിന്നേയും ഇത് തന്നെ തുടരുന്നു.. :(
കോടതിയും നിയമവും ഒക്കെ എത്ര കൂര്‍മ്മമായി ചിന്തിച്ചും ചര്‍ച്ചിച്ചും തര്‍ക്കിച്ചുമാണ് മഹത്തായ നീതി നമുക്ക് നേടിത്തരുന്നത്..!!! ഇങ്ങിനെ ചിന്തിക്കാനൊക്കെ സമയം വേണ്ടേ...!!
ചില പീഡനങ്ങൾ ഉത്സവമാക്കി ആഘോഷിക്കപ്പെടുമ്പോൾ നീതിപീഠവും സമൂഹവും എല്ലാം വീണ്ടും വീണ്ടും പീഡിപ്പിച്ച് രസിക്കുന്ന ഇരയുടെ നിസ്സഹായതയും നോവും ... കൊച്ചുകൊച്ചു വാക്കുകൾകൊണ്ട് ഒരു സമൂഹ മനസ്സാക്ഷിക്ക് നേർക്ക് ഒരു കാർക്കിച്ച്തുപ്പൽ ...
ഇരയെ കരകയറാന്‍ സമ്മതിക്കാതെ മുറിപ്പാടുകള്‍ ഉണങ്ങാന്‍ സമ്മതിക്കാതെ..വീണ്ടും വീണ്ടും കുത്തി നോവിച്ച്...
ജനാധിപത്യത്തിലെ നശിച്ച രാഷ്ട്രീയത്തോടും നീതിന്യായ വ്യവസ്തയോടും വൃപ്പു തോന്നുന്ന ചില മുഹൂര്‍ത്തങ്ങള്‍...
വര്‍ത്തമാനകാലത്തിന്റെ ഒരു നേരടര്...!
സത്യമേ പറയാവൂ
ആരാണ് ബട്ടന് അഴിച്ചത്?
ആരായിരുന്നു മുകളില്‍?
അയാളോ കുട്ടിയോ?
എനിക്കറിയില്ല, എനിക്കറിയില്ല, സത്യമാണ് പറയുന്നത്...
ഇതല്ലാതെ മറ്റൊരു വഴിയുമില്ല മാനത്തിന്റെ വര്‍ത്തമാനത്തിനു...!
നല്ല രചന .. അതിശക്തം.
പീഡനം തുടരുന്നു... നീതിയുടെ മുന്നിലും
Short lines....but very powerful
The verbal molestation sponsored by the Judiciary, the Legislature, and the Bureaucracy..!!
nice poem
മറക്കാന്‍ അവളെ ആരും സമ്മതിച്ചില്ല ...
സമൂഹം അതിനൊട്ടും സമ്മതിക്കില്ല
നീതിന്യായ നിയമപാലകര്‍ക്കുമുന്നില്‍ ചോദ്യശരങ്ങളേറ്റു പിടയുന്ന ഇരയുടെ ചിത്രം മനസ്സിനെ അസ്വസ്ഥമാക്കും.
http://www.islamonlive.in/story/2014-04-14/1397457922-1619262
Post a Comment