ഒട്ടിനില്‍ക്കാനും ചേര്‍ന്നിരിക്കാനുമൊരു
മരത്തണല്‍ വേണം, നടന്നുതീര്‍ത്ത
മരത്തണല്‍ വേണം, നടന്നുതീര്‍ത്ത
വഴിയറ്റത്തു
തനിച്ചാകുമ്പോള്‍
ഓര്‍ത്തെടുക്കാനൊരു ആകാശവും
അഴുക്കുപിടിച്ച ചിന്തകള്‍
കുടഞ്ഞിടാനും, കുടഞ്ഞെറിഞ്ഞ
ഓര്‍മ്മകളാഴത്തില്‍ കുഴിച്ചിടാനും
ഒറ്റവാതിലുള്ളൊരു മനസ്സുവേണം
വെയിലൊളിപ്പിച്ച നിലാവില്‍
ഓര്‍ത്തെടുക്കാനൊരു ആകാശവും
അഴുക്കുപിടിച്ച ചിന്തകള്‍
കുടഞ്ഞിടാനും, കുടഞ്ഞെറിഞ്ഞ
ഓര്‍മ്മകളാഴത്തില്‍ കുഴിച്ചിടാനും
ഒറ്റവാതിലുള്ളൊരു മനസ്സുവേണം
വെയിലൊളിപ്പിച്ച നിലാവില്‍
കയ്പ്പിന്റെ
കടല്‍ നീന്തി-
ക്കുഴയുമ്പോള്‍
,ചാഞ്ഞിരിയ്ക്കാന്‍
ചതിക്കാത്തൊരു ചുമലു വേണം
മരണമുഖത്തിരിക്കുമ്പോള്‍
മരിക്കാതിരിക്കാനും
,മരിച്ചുപോകില്‍
മാറത്തമര്ത്തി വെയ്ക്കാനും
മൂടിയില്ലാത്തൊരു മുഖം വേണം
മാറത്തമര്ത്തി വെയ്ക്കാനും
മൂടിയില്ലാത്തൊരു മുഖം വേണം
5 comments:
മൂടിയില്ലാത്ത മുഖം വേണം!
ചില കയ്പുകള്‍ അങ്ങിനെയാണ്. അതിനെ മാറ്റാന്‍ ശ്രമിക്കുന്തോറും അതേറി വരും....
ശക്തിയുള്ള നല്ല വരികള്‍.
മരണമുഖത്തിരിക്കുമ്പോള്‍
മരിക്കാതിരിക്കാനും ,മരിച്ചുപോകില്‍
മാറത്തമര്ത്തി വെയ്ക്കാനും
മൂടിയില്ലാത്തൊരു മുഖം വേണം
ഒടുക്കത്തേതൊഴികെ..എല്ലാം സുസ്സാധ്യം...
കവിത ആസ്വദിച്ചു
എങ്കിലെത്ര ധന്യര്‍ നാം...
നല്ല വരികള്‍
ആശംസകള്‍
Post a Comment