അതൊരു മഞ്ഞുകാലമായിരുന്നു
തോലടര്‍ന്ന നിന്റെ എഴുത്തുപുസ്തകം
മഷി വറ്റിയ പേനയ്ക്കൊപ്പം
മേശമേല്‍ തലചായ്ച്ചു കിടന്നു
പച്ച നഷ്ടപെട്ട ഇലഞ്ഞരമ്പു പോലെ
വാക്കുകള്‍ വര വീണു , വക്കടര്‍ന്നു
ആരും വായിക്കാനില്ലാതെ
പുസ്തകത്താളില്‍ വിറച്ചു കിടന്നു
വാക്കുകള്‍ വര വീണു , വക്കടര്‍ന്നു
ആരും വായിക്കാനില്ലാതെ
പുസ്തകത്താളില്‍ വിറച്ചു കിടന്നു
മുറിഞ്ഞുപോയ ഓരോവാക്കിനും
വേറൊന്നു വേറൊന്നെന്നു ധ്യാനിച്ച്
ഉരുക്കഴിച്ചു ഉള്‍ച്ചൂടില്‍ ചുട്ടെടുത്തു
പ്രഭാതത്തിന്റെ തണുപ്പിറ്റിച്ചു
വേറൊന്നു വേറൊന്നെന്നു ധ്യാനിച്ച്
ഉരുക്കഴിച്ചു ഉള്‍ച്ചൂടില്‍ ചുട്ടെടുത്തു
പ്രഭാതത്തിന്റെ തണുപ്പിറ്റിച്ചു
ഏകാന്തതയുടെ വിരിപ്പിലിരുന്നു
വിശപ്പിനുമേല്‍ പ്രണയം തൂവി
വിരലുകള്‍ മുറിയുവോളം
ഞാനവ പകര്‍ത്തിയെഴുതി
വിശപ്പിനുമേല്‍ പ്രണയം തൂവി
വിരലുകള്‍ മുറിയുവോളം
ഞാനവ പകര്‍ത്തിയെഴുതി
മതിഭ്രമത്തിന്റെ മതിലിലിരുന്നു
ഗ്രീഷ്മത്തിലെ ആകാശം നോക്കി
ഗ്രീഷ്മത്തിലെ ആകാശം നോക്കി
നീയതു വായിക്കുന്നുണ്ടാവും .....
4 comments:
നല്ല ഭാവന. നല്ല വരികള്‍.
തിളക്കമുള്ള വരികള്‍
ആശംസകള്‍
ഏകാന്തതയുടെ വിരിപ്പിലിരുന്നു
വിശപ്പിനുമേല്‍ പ്രണയം തൂവി
വിരലുകള്‍ മുറിയുവോളം
ഞാനവ പകര്‍ത്തിയെഴുതി
സമരാത്ര ദിനങ്ങള്‍ വന്നതറിയാതെ
മതിഭ്രമത്തിന്റെ മതിലിലിരുന്നു
ഗ്രീഷ്മത്തിലെ ആകാശം നോക്കി
നീയതു വായിക്കുന്നുണ്ടാവും .....
നൈരാശ്യത്തിന്റെ മഞ്ഞുകാലം നല്ലെഴുത്തായി ...
Post a Comment