Pages

Saturday, August 9, 2014

മഞ്ഞുകാലത്തെ എഴുത്തുപുസ്തകം













അതൊരു മഞ്ഞുകാലമായിരുന്നു
തോലടര്‍ന്ന നിന്റെ എഴുത്തുപുസ്തകം
മഷി വറ്റിയ പേനയ്ക്കൊപ്പം
മേശമേല്‍ തലചായ്ച്ചു കിടന്നു

പച്ച നഷ്ടപെട്ട ഇലഞ്ഞരമ്പു പോലെ
വാക്കുകള്‍ വര വീണു , വക്കടര്‍ന്നു
ആരും വായിക്കാനില്ലാതെ
പുസ്തകത്താളില്‍ വിറച്ചു കിടന്നു

മുറിഞ്ഞുപോയ ഓരോവാക്കിനും
വേറൊന്നു വേറൊന്നെന്നു ധ്യാനിച്ച്
ഉരുക്കഴിച്ചു ഉള്ച്ചൂടില്‍ ചുട്ടെടുത്തു
പ്രഭാതത്തിന്റെ തണുപ്പിറ്റിച്ചു

ഏകാന്തതയുടെ വിരിപ്പിലിരുന്നു
വിശപ്പിനുമേല്‍ പ്രണയം തൂവി
വിരലുകള്‍ മുറിയുവോളം
ഞാനവ പകര്‍ത്തിയെഴുതി

സമരാത്ര ദിനങ്ങള്‍ വന്നതറിയാതെ
മതിഭ്രമത്തിന്റെ മതിലിലിരുന്നു
ഗ്രീഷ്മത്തിലെ ആകാശം നോക്കി 
നീയതു വായിക്കുന്നുണ്ടാവും .....

4 comments:

പട്ടേപ്പാടം റാംജി said...

നല്ല ഭാവന. നല്ല വരികള്‍.

Cv Thankappan said...

തിളക്കമുള്ള വരികള്‍
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഏകാന്തതയുടെ വിരിപ്പിലിരുന്നു
വിശപ്പിനുമേല്‍ പ്രണയം തൂവി
വിരലുകള്‍ മുറിയുവോളം
ഞാനവ പകര്‍ത്തിയെഴുതി

സമരാത്ര ദിനങ്ങള്‍ വന്നതറിയാതെ
മതിഭ്രമത്തിന്റെ മതിലിലിരുന്നു
ഗ്രീഷ്മത്തിലെ ആകാശം നോക്കി
നീയതു വായിക്കുന്നുണ്ടാവും .....

കുഞ്ഞൂസ്(Kunjuss) said...

നൈരാശ്യത്തിന്റെ മഞ്ഞുകാലം നല്ലെഴുത്തായി ...

Post a Comment