Pages

Saturday, January 1, 2011

പണയാധാരങ്ങള്‍

സ്വപ്‌നങ്ങള്‍ എറിഞ്ഞു കളഞ്ഞ്
കനല്‍ക്കാറ്റില്‍ മുഖം ഒളിച്ച്
ഭാഗ്യങ്ങളുടെ ഖനി തേടിപ്പോയത്
ജിവിതത്തിന്റെ പണയാധാരംതിരിച്ചെടുക്കാന്‍

എനിക്കുംനിനക്കും ഇനി ഒരു ലോകമെന്ന്
തീന്മേശയിലെ കപ്പുകള്‍ക്കിരുപുറമിരുന്ന്‍
പറഞ്ഞുറപ്പിച്ചിട്ടും നീ ഒപ്പ് വെച്ചത്
മരക്കൊമ്പിലെ മരണ പത്രത്തില്‍

ആര്‍ത്തികളുടെ കോണികയറാന്‍
കീറികളഞ്ഞത് സൌഹൃദങ്ങളുടെതാളുകള്‍
വിഴുപ്പുകളുടെ ഭ്രൂണങ്ങള്‍ഞെരിച്ചുകളഞ്ഞത്
പ്രണയത്തിന്‍റെ ഉള്‍തുടിപ്പുകള്‍

ഉള്ളവനും ഇല്ലാത്തവനുമിടയിലെ അകലം
കുറയ്ക്കാന്‍ കരാറുകള്‍ ഉറപ്പിച്ചപ്പോള്‍
പണയത്തിലായത് കര്‍ഷകന്റെ പ്രമാണങ്ങള്‍
നിറഞ്ഞത് സ്വിസ് ബാങ്കിലെ പണപ്പെട്ടികള്‍

സമ്പന്നന്റെ രതിസാമ്രാജ്യങ്ങള്‍ക്ക്
കടലോരം കടം കൊടുത്തപ്പോള്‍
മുങ്ങിപ്പോയത് മുക്കുവന്റെ ചാളകള്‍
കടല്‍കടന്നെത്തിയത് മുഖംമൂടിയവര്‍

കാട്ടിലെ ചോലകള്‍ക്ക് കുടപിടിച്ചമരങ്ങള്‍
വിറ്റ്‌ സിമന്റ് നഗരം പണിതപ്പോള്‍
കെട്ടുപോയത് കാട്ടുപെണ്ണിന്റെ മാനവും
വറ്റിവരണ്ടത് നാട്ടിലെ നദികളും

ജലസമൃദ്ധിയ്ക്കു നഗരംപണയം വെച്ചപ്പോള്‍
ജലസമാധിയടഞ്ഞത് ഗ്രാമങ്ങള്‍
വിണ്ടുകീറിയ കുന്നിന്‍ചെരിവുകള്‍
പക്ഷികളുടെ ശരപഞ്ജരങ്ങള്‍

വേനല്‍ മഴയില്‍ ഉരുള്‍പൊട്ടിച്ച് ഋതുക്കള്‍
പ്രകൃതിയുടെ കരാറുകള്‍ തിരുത്തിയപ്പോള്‍
കാലം ദിശയറിയാതെ തളര്‍ന്നിരുന്നു
തിരിച്ചെടുക്കാനാവാത്ത പണയാധാരംപോലെ

49 comments:

Jazmikkutty said...

വളരെ നല്ല കവിത..പുതുവര്ഷാശംസകള്‍..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

പുതുവത്സരാശംസകള്‍

jayanEvoor said...

നല്ല വരികൾ ചേച്ചീ.

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Unknown said...

പുതുവര്‍ഷം ഒരുപാട് നല്ല ചിന്തകള്‍-കവിതയാലും കഥകളാലും നിറയ്ക്കുന്നു.
അവയിലൊന്നായ് ഈ കവിതയും.

നന്നായിരിക്കുന്നു.
പുതുവര്‍ഷാശംസകളോടെ..

പദസ്വനം said...

പുതു വത്സരാശംസകള്‍ ...

വരികള്‍ എല്ലാം തന്നെ ഇഷ്ടമായി ... :)

Kalavallabhan said...

ലീല എം ചന്ദ്രന്റെ കവിതയുമായി കൂട്ടിവായിക്കാൻ തോന്നുന്നു.

Jishad Cronic said...

പുതുവത്സരാശംസകള്

ഹംസ said...

വരികള്‍ ഇഷ്ടമായി.....

ബിഗു said...

നല്ല ചിന്ത. ആശംസകള്‍ :)

ആളവന്‍താന്‍ said...

നല്ല കവിത ചേച്ചീ.

palmland said...

nanma thudikkunnoru manassinnudamayayi...dhanalaxmi veendum varunnoo..
varavelka nammalee sumanssine dhanamohamillathe yevam...panayadharangalude kettazhichu nokkanundo namukkithiri neram.....

ഒരു യാത്രികന്‍ said...

ലളിതം സുന്ദരം.....സസ്നേഹം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇന്നിന്റെ നേരെ തിരിച്ചുവച്ച കണ്ണാടിക്കവിത.
ആശംസകള്‍

keraladasanunni said...

നല്ല വരികള്‍, നല്ല ചിന്ത. കവിത ഇഷ്ടപ്പെട്ടു.
നവവത്സരാശംസകള്‍.

Sreelal said...

നന്നായിട്ടുണ്ട് കവിത... ആശംസകള്... പുതുവത്സരാസംസകള്

mukthaRionism said...

കൊള്ളാം.
നല്ല വരികള്‍..


അക്ഷരങ്ങളുടെ ചെരിച്ചില്‍ ഒഴിവാക്കിയാല്‍
വായന കുറച്ചൂടെ സുഖായിരുന്നു.

mini//മിനി said...

വളരെ നല്ല കവിത.
Happy new year

കുസുമം ആര്‍ പുന്നപ്ര said...

വളരെ നല്ല കവിത

ഗിജി ശ്രീശൈലം said...

AASAMSAKAL
ATHINAPPURAM PARAYAN ENIKKARIYILLA

NJANINNA EE BLOGIL ETTHUNNATH ATH SAIKATHAM BLOG VAZHI< NALLA KAVITHAKK NANDI

ഗിജി ശ്രീശൈലം said...

ezhutthonline.blogspot.com

onnu nokki vayicchittu povuka vilappetta abhiprayam kurikkuka

ManzoorAluvila said...

സാമൂഹ്യതിന്മകൾക്കു എതിരേയുള്ള ഒരു ഉണർത്താകട്ടെ ഈ കവിത...

റഷീദ് കോട്ടപ്പാടം said...

നല്ല വിഷയമായി തോന്നി..

khader patteppadam said...

പണയക്കൂറ്റുകാര്‍ പടയിളക്കി വരുമ്പോള്‍ നാം എന്തു ചെയ്യും...?

പാവപ്പെട്ടവൻ said...

കാലികമായ സാമൂഹ്യപ്രശ്നങ്ങൾ പറയുന്നതിലൂടെ ഈ കവിത വളർന്നെങ്കിലും തികഞ്ഞ സകാര്യതയും ഉൾവ്യഥകളും സാമൂഹ്യതയിൽ നിന്നു ഈ കവിതയെ അകറ്റിനിർത്താൻ ശ്രമിക്കുന്നു.
ഇതു ഇന്നിന്റെ വികസനം അന്യമാക്കിയത്
“സമ്പന്നന്റെ രതിസാമ്രാജ്യങ്ങള്‍ക്ക്
കടലോരം കടം കൊടുത്തപ്പോള്‍
മുങ്ങിപ്പോയത് മുക്കുവന്റെ ചാളകള്‍
കടല്‍കടന്നെത്തിയത് മുഖംമൂടിയവര്‍“
ഈ വരികളാണു ഈ കവിതയുടെ സാമൂഹ്യതകളഞ്ഞത്

“ആര്‍ത്തികളുടെ കോണികയറാന്‍
കീറികളഞ്ഞത് സൌഹൃദങ്ങളുടെതാളുകള്‍
വിഴുപ്പുകളുടെ ഭ്രൂണങ്ങള്‍ഞെരിച്ചുകളഞ്ഞത്
പ്രണയത്തിന്‍റെ ഉള്‍തുടിപ്പുകള്‍“

നല്ല ശ്രമത്തിനു അഭിവാദ്യങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം said...

നാടിന്റെ എല്ലാ ശാപങ്ങളും ചിത്രീകർച്ചിരിക്കുന്നൂ ..കേട്ടൊ

കുഞ്ഞൂസ് (Kunjuss) said...

നാടിന്റെ ശാപങ്ങള്‍ കണ്ടു വേദനിക്കുന്ന ഒരു നന്മ മനസ്സ് വരികളില്‍ തെളിയുന്നു....പക്ഷേ, ഈ ശാപങ്ങള്‍ നാം ഇരന്നു വാങ്ങിയവ തന്നെയല്ലേ എന്നും ഒരു നിമിഷം ഓര്‍ത്തു പോകുന്നു!

NISHAM ABDULMANAF said...

good one

the man to walk with said...

കാലം ദിശയറിയാതെ തളര്‍ന്നിരുന്നു..

Best wishes

Echmukutty said...

വരികൾ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.

Sidheek Thozhiyoor said...

കാലഘട്ടത്തിന്‍റെ ചുരുക്കെഴുത്ത് ..കൊള്ളാം ..

അഭി said...

നല്ല വരികള്‍ ചേച്ചി
ആശംസകള്‍

K@nn(())raan*خلي ولي said...

"തിരിച്ചെടുക്കാനാവാത്ത പണയാധാരംപോലെ"

ഒടുവില്‍ ലേലം വിളിച്ചു വില്‍ക്കട്ടേന്നു!

വീകെ said...

ഇന്നിന്റെ നല്ലൊരു ചിത്രം കവിതയിലൂടെ വരച്ചു വച്ചിരിക്കുന്നു...
ആശംസകൾ...

Ranjith chemmad / ചെമ്മാടൻ said...

സമ്പന്നന്റെ രതിസാമ്രാജ്യങ്ങള്‍ക്ക്
കടലോരം കടം കൊടുത്തപ്പോള്‍
മുങ്ങിപ്പോയത് മുക്കുവന്റെ ചാളകള്‍
കടല്‍കടന്നെത്തിയത് മുഖംമൂടിയവര്‍

നന്നായിട്ടുണ്ട്.

Jishad Cronic said...

നന്നായിരിക്കുന്നു

Unknown said...

ഇന്നിന്റെ അവസ്ഥ വരികളില്‍ ഭംഗിയായി അവതരിപ്പിച്ചു.
അഭിനനന്ദനങ്ങള്‍

Abduljaleel (A J Farooqi) said...

veendum veendum vayikkumpol

kavithayude vishalamaaya artha thalangal.....

kooduthal thelinju varunnu. aashamsakal.

for your suggestions http://prathapashali.blogspot.com/

നികു കേച്ചേരി said...

"പ്രണയത്തിൻറെ ഉൾതുടിപ്പുകൾ ഞെരിച്ചുകളഞ്ഞത്‌
വിഴുപ്പുകളുടെ ഭ്രൂണങ്ങൾ"

റാണിപ്രിയ said...

എല്ലാ വരികളും ഗംഭീരമായ് തന്നെ എഴുതി ...ആശംസകള്‍

ശാന്ത കാവുമ്പായി said...

പണയം വെക്കാൻ നമുക്കവകാശമില്ല

Unknown said...

ആകെ കൂട്ടിനോക്കുമ്പോള്‍ നഷ്ടങ്ങള്‍ മാത്രം അല്ലേ...?
നല്ല വരികള്‍...ആശംസകള്‍

സാബിബാവ said...

ഞാന്‍ വരാന്‍ വൈകി എങ്കിലും ഈ മധുര നെല്ലിയില്‍ നിന്നും ഒരല്‍പം സേവിച്ചു പോകുന്നു കവിത ഇന്നത്തെ എഴുത്തുകള്‍ പോലെ നല്ലത്
പുതിയ പോസ്റ്റിനു മെയില്‍ വിടണം

SUJITH KAYYUR said...

aashamsakal

ധനലക്ഷ്മി പി. വി. said...

ഇതുവഴി വന്നു പോയ എല്ലാവര്‍ക്കും,അഭിപ്രായങ്ങള്‍ക്കും , വിമര്‍ശനങ്ങള്‍ക്കും സന്തോഷം ...ഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു

സ്നേഹം

ധനലക്ഷ്മി

MOIDEEN ANGADIMUGAR said...

എനിക്കുംനിനക്കും ഇനി ഒരു ലോകമെന്ന്
തീന്മേശയിലെ കപ്പുകള്‍ക്കിരുപുറമിരുന്ന്‍
പറഞ്ഞുറപ്പിച്ചിട്ടും നീ ഒപ്പ് വെച്ചത്
മരക്കൊമ്പിലെ മരണ പത്രത്തില്‍

മനോഹരമായിരുന്നു കവിത,അർത്ഥസമ്പുഷ്ടവും.

African Mallu said...

പണയത്തിലായത് കര്‍ഷകന്റെ പ്രമാണങ്ങള്‍
നിറഞ്ഞത് സ്വിസ് ബാങ്കിലെ പണപ്പെട്ടികള്‍
:-)

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വേനല്‍ മഴയില്‍ ഉരുള്‍പൊട്ടിച്ച് ഋതുക്കള്‍
പ്രകൃതിയുടെ കരാറുകള്‍ തിരുത്തിയപ്പോള്‍
കാലം ദിശയറിയാതെ തളര്‍ന്നിരുന്നു
തിരിച്ചെടുക്കാനാവാത്ത പണയാധാരംപോലെ


ഹൃദയം നിറഞ്ഞ ആശംസകള്‍!!

ഒരില വെറുതെ said...

നല്ല കവിത.

Manoj Vellanad said...

ഞാന്‍ ഇപ്പോഴാണ്‌ ഈ കവിത വായിക്കുന്നത്.. നല്ല കവിത..

ആശംസകള്‍..,..

Post a Comment