Pages

Saturday, April 16, 2011

ഓർമ്മകൾ മായുമ്പോൾ ...



മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്
വിളറിയ വെളുപ്പാണ്
ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞ
നിന്‍റെ  മനസ്സുപോലെ
നിനക്കും എനിക്കുമിടയിലെ
ശൂന്യത്യ്ക്കുമിപ്പോള്‍ അതെനിറം

ഓര്‍മ്മകളുടെ ഓരത്തിങ്ങനെ
പകച്ചിരുന്നു നീ വിതുമ്പുമ്പോള്‍
ഏതുകാലത്തില്‍ നിന്നാണവ
അടര്‍ത്തി നിനക്കു ഞാന്‍നല്‍കുക  
എവിടേക്കാണ് ഓര്‍മ്മകളെ നീ
പറഞ്ഞയച്ചതെന്നും എനിക്കറിയില്ലല്ലോ

വാശിയോടെ ഇറുകെപ്പൂട്ടിയ
ചുണ്ടുകള്‍ പിളര്‍ന്നുമ്മവെച്ച്     
കൊഞ്ചിച്ചു കൊഞ്ചിച്ചു  
സ്നേഹത്തിന്നുരുളകള്‍
മെല്ലെ മെല്ലെ നല്‍കവേ
തുപ്പിത്തെറിപ്പിച്ചെന്‍ മുഖത്തേക്ക് 
കൈകൊട്ടിയാര്‍ത്തു ചിരിച്ചു നീ   
ചോറുവാരിക്കുഴച്ച കൈകളാല്‍
നീറുമെന്‍ കണ്ണുകള്‍ തുടച്ചു
എന്മണിപൈതലായ്‌ മയങ്ങവേ

കണ്ണുനീർ കുരുങ്ങിയെന്‍
തൊണ്ടയിലിടറിയ താരാട്ടുകേട്ട്
കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും

(സമര്‍പ്പണം:- അല്‍ഷിമേഴ്സ് രോഗികളുടെ പ്രിയപ്പെട്ടവര്‍ക്ക്)

26 comments:

the man to walk with said...

കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും

:(

മൻസൂർ അബ്ദു ചെറുവാടി said...

കവിത ഒത്തിരി നന്നായി .
വരികളിലെ നൊമ്പരവും ശരിക്കും മനസ്സിലാവുന്നു.
അഭിനന്ദനങ്ങള്‍

SAJAN S said...

കവിത ഇഷ്ടമായി
അഭിനന്ദനങ്ങള്‍

khader patteppadam said...

ആദ്യ വരികളിലെ നീറ്റം അവസാനമെത്തിയപ്പോഴേക്കും ചോര്‍ന്നുപോയപോലെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മകളില്ലാത്ത കാലം...!

‘കണ്ണുനീർ കുരുങ്ങിയെന്‍
തൊണ്ടയിലിടറിയ താരാട്ടുകേട്ട്
കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും‘

പദസ്വനം said...

ചിലപ്പോള്‍ ഓര്‍മ്മകള്‍ ശാപവും ഭാരവും..
മറ്റു ചിലപ്പോള്‍ ഓര്‍മയില്ലയ്മയും

വീകെ said...

ഇങ്ങനെയൊരു രോഗം മനഷ്യകുലത്തിനു വരാതിരിക്കട്ടെയെന്നു പ്രാർത്ഥിക്കുമ്പോഴും അതൊരു സത്യമാണെന്ന തിരിച്ചറിവ് വല്ലാതെ പേടിപ്പെടുത്തുന്നു.....!
കവിത വളരെ നന്നായി...
ആശംസകൾ....

പട്ടേപ്പാടം റാംജി said...

ചിന്തിക്കാന്‍ പോലും ആകാത്ത ഒരവസ്ഥ.

kambarRm said...

ഭീതിപ്പെടുത്തുന്ന രോഗം..ദൈവം നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ..
നല്ല ഒരു കവിത..
ആശംസകൾ

MOIDEEN ANGADIMUGAR said...

ഓര്‍മ്മകളുടെ ഓരത്തിങ്ങനെ
പകച്ചിരുന്നു നീ വിതുമ്പുമ്പോള്‍
ഏതുകാലത്തില്‍ നിന്നാണവ
അടര്‍ത്തി നിനക്കു ഞാന്‍നല്‍കുക

പാവപ്പെട്ടവൻ said...

അസ്സലായിട്ടുണ്ട്

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനോഹരമായിരിക്കുന്നു.
നല്ല വരികള്‍...

കുസുമം ആര്‍ പുന്നപ്ര said...

ഓര്‍മ്മകളുടെ ഓരത്തിങ്ങനെ
പകച്ചിരുന്നു നീ വിതുമ്പുമ്പോള്‍
ഏതുകാലത്തില്‍ നിന്നാണവ
അടര്‍ത്തി നിനക്കു ഞാന്‍നല്‍കുക
എവിടേക്കാണ് ഓര്‍മ്മകളെ നീ
പറഞ്ഞയച്ചതെന്നും എനിക്കറിയില്ലല്ലോ
നല്ല വരികള്‍

Kalavallabhan said...

ഈ കവിത വായിച്ചപ്പോൾ അടുത്തിടെ റ്റീവിയിലൂടെ അറിയാൻ കഴിഞ്ഞ ഒരു വേദനിപ്പിക്കുന്ന വാർത്തയാണോർമ്മ വന്നത്.

ബിഗു said...

നല്ല കവിത ആശംസകൾ

keraladasanunni said...

ഓര്‍മ്മകളില്ലാത്ത കാലം. സങ്കല്‍പ്പിക്കാന്‍ പോലും ആവുന്നില്ല. നല്ല പ്രമേയം, നല്ല കവിത.

ശ്രീജ എന്‍ എസ് said...

ഓര്‍മ്മകളുടെ ഓരത്തിങ്ങനെ
പകച്ചിരുന്നു നീ വിതുമ്പുമ്പോള്‍
ഏതുകാലത്തില്‍ നിന്നാണവ
അടര്‍ത്തി നിനക്കു ഞാന്‍നല്‍കുക
എവിടേക്കാണ് ഓര്‍മ്മകളെ നീ
പറഞ്ഞയച്ചതെന്നും എനിക്കറിയില്ലല്ലോ
എത്ര മനോഹരമായ വരികളാണ്...

Anurag said...

കണ്ണുനീർ കുരുങ്ങിയെന്‍
തൊണ്ടയിലിടറിയ താരാട്ടുകേട്ട്
കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും,കൊള്ളാം നന്നായി

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്
വിളറിയ വെളുപ്പാണ്
ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞ
നിന്‍റെ മനസ്സുപോലെ....

എന്റെ ഹൃദയം നിറഞ്ഞ
ആശംസകള്‍!!

സ്നേഹിത said...

കവിത നന്നായി .

അഭിനന്ദനങ്ങള്‍

ചന്തു നായർ said...

കണ്ണുനീർ കുരുങ്ങിയെന്‍
തൊണ്ടയിലിടറിയ താരാട്ടുകേട്ട്
കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും
വായിച്ചൂ....മുന്നേ നടന്ന് പോകുന്ന കുട്ടിയുടെ കാലിൽ ഒരു മുള്ള് കോണ്ടാൽ അത് കരളിലാണ് തുളഞ്ഞു കയറിയതെന്ന് വിചാരിക്കുന്ന, വേദനിക്കുന്ന ഒരു പാവം എഴുത്തുകാരനാണ് ഞാൻ..പ്രതിപാദിച്ച രോഗം മാത്രമല്ലാ.. ഒരു രോഗവും ആർക്കും പിടിപെടരുതെന്ന് എന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്... അതുകൊണ്ടാവാം ഈ കവിത എന്റെ മനസ്സിലെ നെരിപ്പോടായി....ഭാവുകങ്ങൾ

ബെഞ്ചാലി said...

ആശംസകൾ....:)

ജയിംസ് സണ്ണി പാറ്റൂർ said...

ഓര്‍മ്മത്തെറ്റുകളെക്കുറിച്ചു്,സ്മൃതിഭ്രംശത്തെപ്പറ്റി
സ്മരണകളുടെ ശൂന്യതയെക്കുറിച്ചു് ഒരു ഹൃദയ
ദ്രവീകരണ കവിത.തറഞ്ഞു കയറുന്നുള്ളില്‍
ഇതേ വിഷയത്തെക്കുറിച്ചു ഞാനും എഴുതി.

Google search said...

ഹരികൃഷ്ണന്‍


മനോഹരമായിരിക്കുന്നു.
ആശംസകള്‍ !

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.......... aashamsakal.....

അശ്റഫ് അഴിയത്ത് said...
This comment has been removed by the author.

Post a Comment