Pages

Tuesday, September 20, 2011

നിന്നോട് ...


ഇത്തിരി വെട്ടത്തിലീ കിളിവാതിലില്‍

ഒറ്റയ്ക്കിരുന്നു നീ കാണുന്ന കാഴ്ചകള്‍
എത്ര ചെറുതെന്നറിയുക, അറിവി-
ന്നതിരുകള്‍ കെട്ടാതിരിയ്ക്കുക 
 
താഴേയ്ക്ക് നോക്കി ഭയത്തിന്‍
പാതാളങ്ങള്‍ കാണാതിരിക്കുക
ഹൃദയതാളം മുറുകാം, നിലച്ചെന്നു
തോന്നാം, എങ്കിലും ശ്രമിക്ക
വിടരട്ടെ കുഞ്ഞു ചിറകുകള്‍

വാനം വിരിച്ചിട്ട വീഥികള്‍
നക്ഷ്ത്രജാലം മിന്നുന്ന പാതകള്‍
വെഞ്ചാമരം വീശുന്ന മേഘങ്ങള്‍
നിന്നെക്ഷണിക്കുന്നു ചക്രവാളങ്ങള്‍

തളര്‍ന്നു പോകാം, മരീചിക തന്‍
ചതിയില്‍വീണു ദിശതെറ്റിയലയാം
കാത്തു നില്ക്കാതെ കൂടെയുള്ളവര്‍
പറന്നുപോകാം, എങ്കിലുമോര്‍ക്കുക
വന്‍ചിറകുകള്‍ വേണ്ട ദൂരം താണ്ടുവാന്‍
കൂര്‍ത്ത നഖങ്ങള്‍ വേണ്ട വിശപ്പകറ്റുവാന്‍
മരുഭൂമിയിലുണ്ട് മരുപ്പച്ചകള്‍
പ്രകൃതി നിനക്കായ്‌ കരുതിവെച്ച
പഴങ്ങളും, തണലിന്‍ തണുപ്പും 

വഴിയിലുപേക്ഷിക്ക പൊഴിഞ്ഞ
തൂവല്‍ പോല്‍ പരാജയങ്ങളെ
കുടഞ്ഞെറിയുക നനഞ്ഞചിറകിലെ
നീര്‍ത്തുള്ളികള്‍ പോല്‍ കദനങ്ങളെ

അലസമായിട്ട മനസ്സില്‍ തിന്മകള്‍
അഴുക്കുചാലുകള്‍ തീര്‍ത്തിടാം
മനസ്സിന്നപാരമാം കരുത്തറിയുക
ഏതുവേഗങ്ങളിലും പറന്നുയരാം
മത്സരിക്ക നിന്നോടുമാത്രമായെന്നും 
കാത്തിരിയ്കയാണ് നിന്‍വഴികള്‍
കാലം മായ്ക്കുവാനകാത്ത
സുവര്‍ണ്ണ മുദ്രകള്‍ ചാര്‍ത്തുവാന്‍  

ഇല്ല നിന്നോടിനി പറയുവാന്‍ ഒന്നുമേ 
മെല്ലെ ചിറകു വിടര്‍ത്തി നീയീപടിയിറങ്ങവെ
ചാരത്തു ചേര്‍ന്നിരിക്കണ്ട പോകണമിനി- 
ദൂരേയ്ക്ക്, നിന്‍ സ്വപ്നലോകങ്ങള്‍ തേടി

(Pic courtsey: Google) 

44 comments:

പ്രയാണ്‍ said...

പറന്നുയര്‍ന്നിടാന്‍ ചിറകുനീട്ടവേ
മറന്നിടേണ്ടെങ്ങോ മറഞ്ഞിരിപ്പുണ്ട്
മനം പിഴുതെങ്ങോ പറിച്ചെറിഞ്ഞോരാള്‍
മുഖമൊളിപ്പിച്ച് പതുങ്ങിനില്‍പ്പുണ്ട് ........

the man to walk with said...

വഴിയിലുപേക്ഷിക്ക പൊഴിഞ്ഞ
തൂവല്‍ പോല്‍ പരാജയങ്ങളെ
കുടഞ്ഞെറിയുക നനഞ്ഞചിറകിലെ
നീര്‍ത്തുള്ളികള്‍ പോല്‍ കദനങ്ങളെ

Best wishes

MOIDEEN ANGADIMUGAR said...

തളര്‍ന്നു പോകാം, മരീചിക തന്‍
ചതിയില്‍വീണു ദിശതെറ്റിയലയാം
കാത്തു നില്ക്കാതെ കൂടെയുള്ളവര്‍
പറന്നുപോകാം,

നന്നായിട്ടുണ്ട് വരികൾ.ആശംസകൾ.

Mohammed Kutty.N said...

കാവ്യാസ്വാദനത്തോടെ ഓരോ വരിയും വായിച്ചെടുത്തു.കവിത തുളുമ്പുന്ന വാക്കുകളുടെ ചേരുവ ഹൃദ്യമായി.അഭിനന്ദനങ്ങള്‍ !

കൊമ്പന്‍ said...

ആത്മ വിശ്വാശം പകരുക എന്ന ദൌത്യം വളരെ മനോഹരമായിരിക്കുന്നു

keraladasanunni said...

" വിട്ടയയ്ക്കുക കുട്ടില്‍ നിന്നെന്നെ ഞാന്‍ ഒട്ടു വാനില്‍ പറന്നു നടക്കട്ടെ ".

ബാലാമണിയമ്മയുടെ ഈ വരികള്‍ വായിച്ച സുഖം തോന്നി ഈ കവിത വായിച്ചപ്പോള്‍.

Kalavallabhan said...

സുവർണ്ണമുദ്രകളാം വാക്കുകൾ
സുവർണ്ണനൂലിൽ കോർത്തൊരു കവിത
“പോകണമിനി ദൂരേയ്ക്ക്...

സ്വന്തം സുഹൃത്ത് said...

ഒത്തിരി നല്ല വരികള്‍ !നല്ല ഈണമായി മനസ്സില്‍ പെയ്തിറങ്ങുന്നു ..!! ഒത്തിരി ആശംസകള്‍ !!!

നാമൂസ് said...

തന്റെ തന്നെ അജ്ഞതയും ഭയത്തെയുമാണ് താന്‍ ആത്യന്തികമായി ജയിക്കേണ്ടാതെന്ന പാഠത്തെ ഉയര്‍ത്തുന്ന ഇക്കവിത ലോകത്തോടുറക്കെ പറയേണ്ടുന്ന ഒന്നാണ്. കവിതക്കഭിനന്ദനം.!

കലി said...

അറിവി-
ന്നതിരുകള്‍ കെട്ടാതിരിയ്ക്കുക .... nalla varikal.. nalla kavitha

കുസുമം ആര്‍ പുന്നപ്ര said...

വഴിയിലുപേക്ഷിക്ക പൊഴിഞ്ഞ
തൂവല്‍ പോല്‍ പരാജയങ്ങളെ
കുടഞ്ഞെറിയുക നനഞ്ഞചിറകിലെ
നീര്‍ത്തുള്ളികള്‍ പോല്‍ കദനങ്ങളെ
നല്ല കവിത

Unknown said...

നല്ല കവിത..

“..എങ്കിലുമോര്‍ക്കുക
വന്‍ചിറകുകള്‍ വേണ്ട ദൂരം താണ്ടുവാന്‍
കൂര്‍ത്ത നഖങ്ങള്‍ വേണ്ട വിശപ്പകറ്റുവാന്‍..”

Gopakumar V S (ഗോപന്‍ ) said...

നല്ല വരികൾ....നന്നായിട്ടുണ്ട്

ആശംസകൾ

വീകെ said...

ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഉതകുന്ന നല്ല അർത്ഥമുള്ള വരികൾ..
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങൾ...

അനില്‍കുമാര്‍ . സി. പി. said...

ഉള്ളുലക്കുന്ന വരികള്‍ ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല കവിത ..........ആശംസകള്‍

ഹരി/സ്നേഹതീരം പോസ്റ്റ് said...

നന്നായി.വളരെ വളരെ......ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

കാവ്യമയം
നല്ല വരികള്‍
ആശംസകള്‍

വേണുഗോപാല്‍ said...

ചാരത്തു ചേര്‍ന്നിരിക്കണ്ട പോകേണമിനി
ദൂരേക്ക് നിന്‍ സ്വപ്നലോകങ്ങള്‍ തേടി ......
എങ്ങിനെ മറക്കും ഈ കവിത .... ഹൃദ്യം... മനോഹരം
ആശംസകള്‍ .......

ബഷീർ said...

നന്നായിരിക്കുന്നു ചേച്ചീ

എല്ലാ വരികളും ആത്മവിശ്വാമേകാനുതകുന്നത്...
വളരെ ലളിതവും.. അഭിനന്ദനങ്ങള്‍

രമേശ്‌ അരൂര്‍ said...

പ്രചോദനം ഏകുന്ന വരികള്‍ ..കവിതയ്ക്ക് പ്രണാമം

റഷീദ് കോട്ടപ്പാടം said...

വഴിയിലുപേക്ഷിക്ക പൊഴിഞ്ഞതൂവല്‍ പോല്‍
പരാജയങ്ങളെകുടഞ്ഞെറിയുക...........

ഈ കവിത
വളരെ നന്നായിരിക്കുന്നു..
ഈ കവിത
വളരെ മനോഹരമായിരിക്കുന്നു.

ആശംസകള്‍!

ധനലക്ഷ്മി പി. വി. said...

ഇതുവഴി വന്നു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും സന്തോഷവും സ്നേഹവും അറിയിക്കുന്നു ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അര്‍ത്ഥവ്യാപ്തിയുള്ള ഈ വരികള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നു
ലളിതം ഒപ്പം തീവ്രം.
വളരെ ഇഷ്ടപ്പെട്ടു
ആശംസകള്‍

SAJAN S said...

ഇഷ്ടമായി... :)

Sabu Hariharan said...

Positive vibes.. Good :)

കുഞ്ഞൂസ്(Kunjuss) said...

നല്ല വരികള്‍... ഇങ്ങോട്ട് വഴി പറഞ്ഞു തന്ന നാമൂസിനു നന്ദി

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഇല്ല നിന്നോടിനി പറയുവാന്‍ ഒന്നുമേ
മെല്ലെ ചിറകു വിടര്‍ത്തി നീയീപടിയിറങ്ങവെ
ചാരത്തു ചേര്‍ന്നിരിക്കണ്ട പോകണമിനി-
ദൂരേയ്ക്ക്, നിന്‍ സ്വപ്നലോകങ്ങള്‍ തേടി
എന്ത് മനോഹരമായ വരികള്‍ ..ആശംസകള്‍

ഭാനു കളരിക്കല്‍ said...

വരികള്‍ ലളിത സുന്ദരം. കടമ്മനിട്ടയുടെ കോഴി എന്ന കവിത ഓര്‍മ്മവന്നു.
വഴികാണിച്ച നാമൂസിനു നന്ദി.

Manoraj said...

നല്ല വരികള്‍

മഴയിലൂടെ.... said...

ആശംസകള്‍...............

Rameez Thonnakkal said...

nannayittuntu.. enkilum onnu koodi kaachi kurukkam ennu thonnunnu.. orupaatu lalitham aayoo enna thonnal.. oru pakshe entae thonnal aavam..

aasamsakal..

ManzoorAluvila said...

കുടഞ്ഞെറിയുക നനഞ്ഞചിറകിലെ

നീര്‍ത്തുള്ളികള്‍ പോല്‍ കദനങ്ങളെ

കവിത നന്നായിരിക്കുന്നു
അഭിനന്ദനങ്ങൾ...ആശംസകൾ

ഷാജു അത്താണിക്കല്‍ said...

നല്ല വരികള്‍
ആശംസകള്‍
തുടരുക

വിരോധാഭാസന്‍ said...

ആശംസകള്‍..!

ajith said...

നല്ല വാക്കുകളും വരികളും

ഷൈജു.എ.എച്ച് said...

പ്രിയപ്പെട്ട ധനലക്ഷ്മി,
വളരെ ഇഷ്ട്ടമായി. നന്മകള്‍ നിറഞ്ഞ കവിത.
നല്ല മുത്തുമണികള്‍ കോര്‍ത്ത സുന്ദരമായ മാല പോലെയുണ്ട്.
എല്ലാ ഭാവുകങ്ങളും നേരുന്നു..
സസ്നേഹം..

www.ettavattam.blogspot.com

ചന്ദ്രകാന്തം said...

"വന്‍ചിറകുകള്‍ വേണ്ട ദൂരം താണ്ടുവാന്‍
കൂര്‍ത്ത നഖങ്ങള്‍ വേണ്ട വിശപ്പകറ്റുവാന്‍..”

ഏറ്റവും കരുത്തുള്ള വരികള്‍..

ഉച്ചഭാഷിണി said...

കവിത കൊള്ളാം ..ഇഷ്ടപ്പെട്ടു

Echmukutty said...

പ്രതീക്ഷകൾ നൽകുന്ന വരികൾക്ക്, ആ തെളിച്ചത്തിന് ഒത്തിരി അഭിനന്ദനങ്ങൾ....

കെ.എം. റഷീദ് said...

തളര്‍ന്നു പോകാം, മരീചിക തന്‍
ചതിയില്‍വീണു ദിശതെറ്റിയലയാം
കാത്തു നില്ക്കാതെ കൂടെയുള്ളവര്‍
പറന്നുപോകാം, എങ്കിലുമോര്‍ക്കുക
വന്‍ചിറകുകള്‍ വേണ്ട ദൂരം താണ്ടുവാന്‍
കൂര്‍ത്ത നഖങ്ങള്‍ വേണ്ട വിശപ്പകറ്റുവാന്‍
മരുഭൂമിയിലുണ്ട് മരുപ്പച്ചകള്‍
പ്രകൃതി നിനക്കായ്‌ കരുതിവെച്ച
പഴങ്ങളും, തണലിന്‍ തണുപ്പും

പൊട്ടന്‍ said...

നല്ല കവിതകള്‍ നഷ്ടമാകുന്നില്ല
ഇനിയും പ്രദീക്ഷിക്കട്ടെആശംസകള്‍

മഴയിലൂടെ.... said...

കവിത നന്നായിരിക്കുന്നു,അഭിനന്ദനങ്ങൾ.
ആശംസകൾ..........

Manu Nellaya / മനു നെല്ലായ. said...

അല്ലെങ്കിലും,
എല്ലാ സന്ധ്യകളും
ഒരു പോലെയാണ്.
പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം
വിതറി മടങ്ങും....


http://manusmrithikal.blogspot.com/





keepitupp.....wishesss

Post a Comment