
ഇഴചേര്‍ന്ന ഹൃദയങ്ങളില്‍ നിന്നും
നിന്റെഹൃദയം ആരോ കീറിയെടുത്തു
മുറിവായില്‍ നിന്നും ചുവന്ന കൊഴുമ്പന്
രക്തമല്ല കടവായിലൂടൊലിച്ചിറങ്ങുന്നത്
വറ്റിപോകുന്ന പ്രാണന്റെ നേര്‍ത്ത
ഇളംചുവപ്പാര്‍ന്ന രക്തചാലുകള്‍
ഈര്ച്ചവാളിന്റെ വേദനയെങ്കിലും
മടുപ്പിക്കുന്ന മാംസഗന്ധം അതിനില്ല
നിന്റെ ചുംബനങ്ങള്‍ നെഞ്ചില്‍ വിരിയച്ച
പാരിജതാപ്പൂക്കളുടെ മാഞ്ഞുപോകുന്ന ഗന്ധം
നീലനിറം പടരുന്ന ചുണ്ടുകള്‍ക്കിടയിലൂടെ
അരിച്ചുകയറുന്ന അവസാന ശ്വാസത്തിലും
മിഴിയടയ്ക്കാന്‍ നേരമായോ ,വാതിലില്‍
നിഴല്‍ വിരിച്ചു നില്ക്കുന്നാരോ.....
(ചിത്രം- കടപ്പാട് ഗൂഗിള്‍)
10 comments:
വാതില്ക്കലൊരാള്, സമയമായെന്നറിയിച്ചുകൊണ്ട്!
ഇഴചേര്‍ന്ന ഹൃദയങ്ങളില്‍ നിന്നും
നിന്റെഹൃദയം ആരോ കീറിയെടുത്തു.
ശക്തി നശിപ്പിക്കുക എന്നത് ഒരു തന്ത്രം.
നൊമ്പരം ഉണർത്തുന്ന വരികൾ..
ആശംസകൾ !
സ്വര്‍ഗ്ഗവാതില്‍ തുറക്കുംനേരം.....
നൊമ്പരമുണര്‍ത്തുന്ന വരികള്‍
ആശംസകള്‍
കവിത നന്നായി
കവിതയുടെ ഫീലിംഗ്സ് കൊള്ളാം.....
നന്നായി
മനസിൽ തട്ടുന്ന വരികൾ.. ആശംസകൾ
നൊമ്പരപ്പെടുത്തുന്ന വരികൾ...!
(കുറെയായി ഈ വഴി വന്നിട്ട്... പലതും വായിക്കാൻ ബാക്കി... )
വറ്റിപോകുന്ന പ്രാണന്റെ നേര്‍ത്ത
ഇളംചുവപ്പാര്‍ന്ന രക്തചാലുകള്‍
ഈര്ച്ചവാളിന്റെ വേദനയെങ്കിലും
മടുപ്പിക്കുന്ന മാംസഗന്ധം അതിനില്ല
Post a Comment