Pages

Friday, September 19, 2014

കാടിന്റെ മകള്‍

അവളുടെ മരങ്ങള്‍ക്കു മണവും
അവളുടെ വെയിലിനു തണലും
കാടിനു ചൂടും കറുത്ത കുളിരും 
പുഴയില്‍ നിലാവുമുണ്ടായിരുന്നു
കാടു വെട്ടി ,മലയിടിച്ചു ,പുഴയൂറ്റി
വിശന്നൊട്ടിയ അവളുടെ കുഞ്ഞുങ്ങളെ
വെളിവരമ്പിലെ ശോഷിച്ച
അക്കേഷ്യമരത്തണലിലിരുത്തി
അടയാത്ത വാതിലുള്ള ഇരുട്ടുമുറിയില്‍
അവളെ സംസ്ക്കാരസമ്പന്നയാക്കി
രാപകല്‍ നഗരവാതിലില്‍
നിര്ത്തിയിരിക്കുന്നതെന്തിനു?
അവളുടെ നിഴല്‍ തനിച്ചല്ല ,
പതുക്കെയാണെങ്കിലും നിഴല്‍ നിരകള്‍
നീളുന്നുണ്ട്, ഭരണചക്ക്രത്തിന്റെ -
കാലുകള്‍ അവര്‍ മുറിച്ചുമാറ്റും മുമ്പേ
അവളുടെ മുളവീടും , മുളയരിയും
ഒറ്റമുറി ചേലയും തിരിച്ചുകൊടുക്കൂ
നാട്ടുമൃഗങ്ങള്‍ കാട്ടില്‍ കയറരുത്
അതു കാടിന്റെ നിയമം
രാജാവിന്റെ‍യും പ്രജയുടെയും
വിശപ്പാറ്റാനുള്ളതല്ലേ ഈ മണ്ണ്?

9 comments:

Manoj Vellanad said...

അതെ.. നിഴല്‍ നിരകള്‍ നീളുന്നുണ്ട്..

ajith said...

നില്‍ക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ ഈ കവിത!

പട്ടേപ്പാടം റാംജി said...

അവളുടെ നിഴല്‍ തനിച്ചല്ല ,
പതുക്കെയാണെങ്കിലും നിഴല്‍ നിരകള്‍
നീളുന്നുണ്ട്, ഭരണചക്ക്രത്തിന്റെ -
കാലുകള്‍ അവര്‍ മുറിച്ചുമാറ്റും മുമ്പേ
അവളുടെ മുളവീടും , മുളയരിയും
ഒറ്റമുറി ചേലയും തിരിച്ചുകൊടുക്കൂ

സമകാലീന സംഭവങ്ങളുമായി ബന്ധപ്പെടുത്തി സമൂഹത്തിന്റെ
നീതിനിഷേധങ്ങള്‍ക്കെതിരെ ശക്തമായ താക്കീതായി
കവിതയിലെ വരികള്‍ മനസ്സില്‍ തറഞ്ഞിറങ്ങുന്ന മനോഹരമായ ആഖ്യാനം.

Salim kulukkallur said...

നിഴലുകള്‍ പെരുകട്ടെ .....!

jayanEvoor said...

നാട്ടുമൃഗങ്ങള്‍ കാട്ടില്‍ കയറരുത്!
അതേയൊരു വഴിയുള്ളൂ!

മിനി പി സി said...

അവളുടെ നിഴല്‍ തനിച്ചല്ല ...........നന്നായിരിക്കുന്നു .

Muralee Mukundan , ബിലാത്തിപട്ടണം said...

അടയാത്ത വാതിലുള്ള ഇരുട്ടുമുറിയില്‍
അവളെ സംസ്ക്കാരസമ്പന്നയാക്കി
രാപകല്‍ നഗരവാതിലില്‍
നിര്ത്തിയിരിക്കുന്നതെന്തിനു?

Vintigoo said...

നന്നായിരുന്നു

Cv Thankappan said...

നന്നായിട്ടുണ്ട് വരികള്‍
ആശംസകള്‍

Post a Comment